കുഞ്ചാക്കോ ബോബന്റെ വീട്ടില്‍ ജയസൂര്യയും കുടുംബവും! ഫോട്ടോ എടുക്കുന്നതിടെ മുഖം മറച്ച് താരപുത്രന്‍ ഇസ

നടന്‍ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണ് ഇപ്പോള്‍. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായിരിക്കുകയാണ്. മകനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടുകൊണ്ടാണ് താരം ഇക്കാര്യം പുറത്തറിയിച്ചത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ മാമ്മോദീസ അടുത്തിടെയാണ് കഴിഞ്ഞത്.

jayasurya-and-family

ദിലീപ്, കാവ്യ മാധവന്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി ജൂനിയര്‍ കുഞ്ചാക്കോ ബോബന്റെ മാമ്മോദീസ ചടങ്ങില്‍ സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. ചടങ്ങിനെത്താന്‍ പറ്റാതിരുന്നത് നടന്‍ ജയസൂര്യയ്ക്കായിരുന്നു. ഇപ്പോഴിതാ ഇസഹാക്കിനെ കാണാന്‍ ജയസൂര്യ കുടുംബത്തോടെ എത്തിയിരിക്കുകയാണ്. ജയസൂര്യ, ഭാര്യ സരിത, മക്കളായ അദ്വൈത്, വേദ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പ്രിയ കുഞ്ചാക്കോ ആണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്.

Recommended Video

അച്ഛന്‍ കുഞ്ചാക്കോയ്ക്ക് നൂറില്‍ നൂറു മാര്‍ക്ക് നല്‍കി പ്രിയ | filmibeat Malayalam

രസകരമായ കാര്യം ഫോട്ടോ എടുക്കുന്നതിനിടെ തന്നെ ആരും കാണാണ്ടെന്ന തരത്തില്‍ മുഖം മറച്ച് പിടിച്ചിരിക്കുന്ന താരപുത്രനെയാണ്. മകന്‍ ജനിച്ചതിന്റെ സന്തോഷത്തിലാണ് ചാക്കോച്ചനും പ്രിയയും. മകനൊപ്പമുള്ള ചിത്രങ്ങള്‍ ഇരുവരും ആരാധകര്‍ക്ക് വേണ്ടി പുറത്ത് വിട്ടിരുന്നു. ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിശ്ചലമാക്കി കൊണ്ട് കുഞ്ഞ് ഇസയുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X