For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തകര്‍ത്ത് അഭിനയിച്ച് ജയസൂര്യയും മഞ്ജു വാര്യരും; മേരി ആവാസ് സുനോ...ടീസര്‍ പുറത്ത്

  |

  മഞ്ജു വാര്യര്‍, ജയസൂര്യ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് മേരി ആവാസ് സുനോ. പ്രേക്ഷകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്ത്. മികച്ച അഭിപ്രായമാണാണ് ലഭിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ ടീസര്‍ വൈറല്‍ ആയിട്ടണ്ട്. മെയ് 13 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ''ആര്‍ജെ ശങ്കറിന്റേത് ഒരു മാജിക്കല്‍ വോയ്സാണ്' എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. ഞ്ജു വാര്യര്‍, ശിവദ, ജയസൂര്യ എന്നിവരെ ടീസറില്‍ കാണാന്‍ സാധിക്കും.

  manju warrier

  ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ . യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം.രജപുത്ര റിലീസ് ആണ് വിതരണം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.

  കാജലിനെ പിതാവിന്റെ നായിക സ്ഥാനത്ത് നിന്ന് മാറ്റിയത് രാം ചരണ്‍, കാരണം... രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

  എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍.കൃഷ്ണചന്ദ്രന്‍,ഹരിചരണ്‍, ആന്‍ ആമി, സന്തോഷ് കേശവ്, ജിതിന്‍രാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാര്‍ട്ണര്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

  കുടംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പേളി മാണി; സഹോദരി റേച്ചലിനേയും കൊണ്ട് വീട്ടിലേയ്ക്ക്

  മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്ക്കുമൊപ്പം വന്‍ താരനിരയാണ് അണിനിരക്കുന്നത്. ജോണി ആന്റണി,ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍,
  സുധീര്‍ കരമന,ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ വേണുഗോപാല്‍ , മാസ്റ്റര്‍ അര്‍ചിത് അഭിലാഷ്, ആര്‍ദ്ര അഭിലാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

  ഹിപ്പോ പ്രൈം മീഡിയ ആന്റ് നെറ്റ് വര്‍ക്ക് ആണ് ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ വിതരണം.ആന്‍ സരിഗ, വിജയകുമാര്‍ പാലക്കുന്ന് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ.എന്‍.എം.ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്,
  കലാസംവിധാനം- ത്യാഗു തവനൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്,മേക്കപ്പ്- പ്രദീപ് രംഗന്‍,കിരണ്‍ രാജ് വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.സൗണ്ട് ഡിസൈന്‍ - അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്സ്- നിഥിന്‍ റാം ഡിഐ-മോക്ഷ പോസ്റ്റ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കുഞ്ഞാപ്പ, സ്‌ക്രിപ്റ്റ് അസോസിയേറ്റ് -വിനിത വേണു,സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പിആര്‍ഒ -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈന്‍-താമിര്‍ ഓകെ

  Read more about: jayasurya manju warrier
  English summary
  Jayasuray And Manju Warrier Movie Meri Awas Suno Teaser Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X