ഇതാണോടി ഞാൻ..!! മകൾ വേദ വരച്ച ചിത്രം കണ്ട് ജയസൂര്യ, ചിത്രം വൈറൽ

കഠിന പ്രയത്നത്തിലൂടെ സിനിമയിൽ തന്റോതായ ഇടം കണ്ടെത്തിയ താരമാണ് ജയസൂര്യ. സിനിമയിൽ ഓരോ ഘട്ടം കഴിയുന്തോറും ശക്തമായ കഥാപാത്രവുമായിട്ടാണ് താരം എത്തുന്നത്. സിനിമയ്ക്കൊപ്പം തന്നെ കുടുംബത്തിനും തുല്യ പ്രാധാന്യം താരം നൽകാറുണ്ട്. ഭാര്യയ്ക്കും മക്കൾക്കും എല്ലാവിധ പിന്തുണ നൽകി താരം കൂടെയുണ്ടാകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജയസൂര്യയുടെ മകൾ വേദ വരച്ച ചിത്രമാണ്. നടൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

jayasurya

അച്ഛന്റെ ചിത്രം തന്നെയാണ് മകൾ വരച്ചിരിക്കുന്നത്. ഇതാണോടി ഞാൻ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം വേദയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് . മികച്ച പ്രതികരണമാണ് ജയസൂര്യയുടെ മകളുടെ ചിത്രത്തിന് ലഭിക്കുന്നത്. ഈ പ്രായത്തിൽ ഇത്രയും വരച്ചത് വലിയ കാര്യമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൂടാതെ ജയസൂര്യയ്ക്കും അഭിനന്ദനം നേരുന്നുണ്ട്.

ജയസൂര്യയുടെ മകൻ അദ്വൈത് വെള്ളിത്തിരയിൽ ചുവട് വെച്ചിട്ടുണ്ട്. ലാൽ ബഹദൂർ ശാസ്ത്രിയിൽ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് താരപുത്രന്റെ അരങ്ങേറ്റം . പിന്നീട് സു.. സു... സുധി വാത്മീകം, ക്യാപ്റ്റൻ, തൃശൂർ പൂരം എന്നീ ചിത്രങ്ങളിലും അദ്വൈത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കുട്ടിക്കാലം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജയസൂര്യയുടെ മകൾ വരച്ച ചിത്രം

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X