For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബന്, ഏതോ ഒരു ജയസൂര്യയുടെ ഫോണ്‍ കോള്‍

  |

  വരും കാലം അങ്ങനെയായി മാറും എന്നാണ് നിലവിലെ സ്ഥിതിഗതികളില്‍ നിന്നും മനസ്സിലാവുന്നത്. നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു സിനിമ. ആഴ്ചയില്‍ ഒരു സിനിമയെങ്കിലും കാണാത്തവരുണ്ടാവുമോ. സിനിമാ താരങ്ങളെ എല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്നോ... അങ്ങനെ കുറേ പേരെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ല.

  എന്നാല്‍ പരസ്പരം ആരെയും കാണാതെയും മിണ്ടാതെയും അവരൊക്കെ അവിടെ തന്നെയുണ്ട്. ഫോണിലൂടെ ബന്ധം പുതുക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല. സിനിമയൊന്നും ഇല്ലാത്ത കുറച്ച് മാസങ്ങള്‍ വന്നതോടെ അത് ഇല്ലാതെയും ജീവിക്കാന്‍ നമ്മള്‍ ശീലിച്ചു. എന്നാല്‍ സിനിമ ജീവിതമാര്‍ഗ്ഗമാക്കിയവരുടെ സ്ഥിതിയോ.

  ഉപ്പും മുളകില്‍ അവളെയാണ് മിസ്സ് ചെയ്യുന്നത്! പാറുക്കുട്ടിയാണ് തിരികെ വരേണ്ടതെന്ന് ആരാധകര്‍!

  jayasuryachakochanfbpost

  സിനിമാക്കാരുടെ ലോകം അതിനുള്ളിലാണ്. അവരുടെ ജോലിയും സമ്പാദ്യവും സുഹൃത്തുക്കളും എല്ലാം സിനിമയില്‍ തന്നെ. സിനിമയില്ലാതാവുമ്പോള്‍ സമ്പാദ്യം മാത്രമല്ല, ചിലര്‍ക്ക് സൗഹൃദങ്ങളും നഷ്ടപ്പെടുന്നു. അങ്ങനെ നഷ്ടപ്പെട്ടേക്കാവുന്ന സൗഹൃദത്തെ നിലനിര്‍ത്താന്‍ ജയസൂര്യ നടത്തിയ ഒരു ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ വൈറലാവുന്നത്.

  സംയുക്തയുടെ സിനിമ കണ്ട് ദക്ഷ് ധാര്‍മ്മിക്കിന്‍റെ കമന്‍റ്! അച്ഛന്‍ കൊള്ളാം! ഒപ്പം അമ്മയെപ്പോലൊരാളും!

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  കുഞ്ചാക്കോ ബോബനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിയ്ക്കുകയാണ് ജയസൂര്യ. 'ഹലോ, സിനിമയില്‍ പണ്ട് അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനല്ലേ.. എന്നെ ഓര്‍മയുണ്ടോ.. ഞാന്‍ പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന ജയസൂര്യയാണ്. .. ഹേ മനസ്സിലായില്ലേ' എന്നാണ് സംഭാഷണം. ഇത് ജയസൂര്യ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തതാണ്. അത് സ്‌ക്രീന്‍ പ്രിന്റെടുത്ത് കുഞ്ചാക്കോ ബോബനും പങ്കുവച്ചു.

  മകന്‍റെ പേരിനെക്കുറിച്ച് സംയുക്ത വര്‍മ്മ! ഭാവിയില്‍ സിനിമയിലേക്കെത്തുമോ? മറുപടി വൈറലാവുന്നു!

  ഒറ്റ നോട്ടത്തില്‍ രസകരമായി തോന്നുമെങ്കിലും കാര്യമായി ചിന്തിച്ചാല്‍ അതിലെ അപകട സാധ്യത മനസ്സിലാവും. നിലനിലെ സാഹചര്യത്തില്‍ ചെറുതായെങ്കിലും ജോലി ചെയ്യാനുള്ള അവസരം മറ്റ് എല്ലാ മേഖലയിലുള്ളവര്‍ക്കും ഉണ്ട്. സിനിമാ വ്യവസായം തകരുക എന്നാല്‍ അത് മാത്രം ജീവിതമാര്‍ഗ്ഗമാക്കിയിരിക്കുന്ന പലരുടെയും അവസ്ഥ ദയനീയമാവും.

  മാസ് ലുക്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഭാവന! തരംഗമായി ടീസര്‍

  കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ഒരു കാര്യവുമില്ല, അസിന്റെ മകളുടെ ആ സ്വഭാവം വിചിത്രം!

  English summary
  Jayasurya, Kunchacko Boban phone call goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X