»   » ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറ്റവും കഴിവുള്ള നടന്മാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ പേരുകള്‍ കഴിഞ്ഞാല്‍ പിന്നെ കുഴയും. എന്തു തന്നെയായാലും ആദ്യത്തെ അഞ്ചില്‍, പിന്നെയും ദൂരെ പോയാല്‍ ആദ്യത്തെ പത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട പേരാണ് ജയസൂര്യയുടെയും. ജയസൂര്യയോളം കഥാപാത്രത്തിന് വേണ്ടി ജീവിക്കുന്ന നയാകന്‍ മലയാളത്തിലുണ്ടോ എന്ന് സന്ദേഹം.

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടനാകും ഒരു പക്ഷെ ജയസൂര്യ. എന്തെന്ന് ചോദിച്ചാല്‍, നായകനായി എത്തിയ ആദ്യത്തെ ചിത്രത്തില്‍ (ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍) ജയസൂര്യ ഊമയായിരുന്നു. ഊമയായും, അന്ധനായും, കഴുത്തിന് താഴെ ശരീരം തളര്‍ന്നവനായും...അങ്ങനെ വ്യത്യസ്ത വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ജയസൂര്യയെ കുറിച്ച് അധികമാരുമറിയാത്ത ചില കാര്യങ്ങള്‍ പറയാം, തുടര്‍ന്ന് വായിക്കൂ...

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

കൊച്ചിയിലെ തൃപ്പൂണിത്തുറയില്‍ 1978 ആഗസ്റ്റ് 30 നാണ് ജയസൂര്യയുടെ ജനനം. ചെമ്പക്കരയിലെ സെന്റ് ജോര്‍ജ് യുപി സ്‌കൂളിലും തൃപ്പൂണിത്തുറയിലെ ഗവണ്‍മെന്റ് സംസ്‌കൃത ഹൗ സ്‌കൂളിലുമായി സ്‌കൂള്‍ പഠനം. എറണാകുളം ആള്‍ സൈന്റ്‌സ് കോളേജിലാണ് ബിരുദം നേടിത്. ഏറെക്കാലം പ്രണയത്തിലായിരുന്ന സരിതയെ 2004 ല്‍ ജീവിതസഖിയാക്കി. സരിതയും മകന്‍ അദൈ്വതും മകള്‍ വേദയുമടങ്ങുന്നതാണ് ജയസൂര്യയുടെ കുഞ്ഞു കുടുംബം.

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജയസൂര്യ കോട്ടയം നസീറിന്റെ മിമിക്ര ട്രൂപ്പില്‍ ചേര്‍ന്നു. അവിടെ നിന്ന് കൊച്ചിന്‍ ഡിസ്‌കവറി, ക്രൗണ്‍ ഓഫ് കൊച്ചിന്‍ തുടങ്ങിയ ട്രൂപ്പുകളിലേക്കും. കൈരളി ടിവിയിലെ ജഗതി വേഴ്‌സ ജഗതി പോലുള്ള ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളിലൂടെയാണ് ജയസൂര്യ ക്യാമറയ്ക്ക് മുഖം കാണിച്ചത്. മിമിക്രക്കാരെ അണിനിരത്തിയൊരുക്കിയ അപരന്മാര്‍ നഗരത്തില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ജയസൂര്യ അഭിനയിച്ചത്

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായി അരങ്ങേറുന്നത്. ആദ്യ ചിത്രത്തില്‍ ഒരു ഡയലോഗു പോലുമില്ലാതെ അരങ്ങേറിയ മലയാളത്തിലെ ആദ്യത്തെ നായകനായിരിക്കും ജയന്‍. വിനയന്‍ സംവിധാനം ചെയ്ത ചിത്രം 2002 ലാണ് റിലീസ് ചെയ്തത്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും കാവ്യയും ജയസൂര്യയും തന്നെയായിരുന്നു താരജോഡികള്‍. ഇരുവരുടെയും ആദ്യത്തെ തമിഴ് ചിത്രവും ഇതായിരുന്നു

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

നായകന്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച ജയസൂര്യ, ക്യാമറയ്ക്ക് പിന്നില്‍ ഒരു ഗായകനായും മികവ് തെളിയിച്ചു. നാല് പാട്ടുകള്‍ നടന്‍ ഇതുവരെ പാടിയിട്ടുണ്ട്. ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിലെ കോമളവല്ലി.... എന്ന പാട്ടും, ഓര്‍മത്താളുകള്‍ എന്ന ആല്‍ബത്തിലെ ആദ്യമായി... എന്ന് തുടങ്ങുന്ന പാട്ടും, പുണ്യാളന്‍ അഗര്‍ബത്തീസിലെ ആശിച്ചവന്‍... എന്ന തുടങ്ങുന്ന പാട്ടും, ഹാപ്പി ജേര്‍ണിയിലെ മിയാ മോരെ എന്ന് തുടങ്ങുന്ന പാട്ടും ജയസൂര്യ പാടിയതാണ്

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

നായകന്‍, ഗായകന്‍ എന്നതിനപ്പുറം ഒരു നിര്‍മാതാവ് കൂടെയാണ് ജയസൂര്യ. 2013 ല്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ആക്ഷേപഹാസ്യ ചിത്രം നിര്‍മിച്ചത് ജയസൂര്യയാണ്. ചിത്രം ബോക്‌സോഫീസ് ഹിറ്റായി

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഇന്റസ്ട്രിയിലെ ജയസൂര്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അനൂപ് മേനോന്‍. 2002 ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട്, ബ്യൂട്ടിഫുള്‍, കറന്‍സി, ഹോട്ടല്‍ കാലിഫോര്‍ണിയ, ട്രിവാന്‍ട്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ചു.

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ഒരു നായകന്‍ എന്ന നിലയില്‍ ജയസൂര്യ തന്റെ കഴിവ് തെളിയിച്ചു. ഹാസ്യ നായകനായും അല്പം സീരിയസായ നായകനായും ജയസൂര്യ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചു. അതോടൊപ്പം നായകനെന്നതിലുപരി പ്രേക്ഷകര്‍ക്കിടയില്‍ പെട്ടന്ന് സ്വീകാര്യത ലഭിച്ചത് ജയസൂര്യ എന്ന വില്ലനാണ്. ക്ലാസ്‌മേറ്റ് എന്ന ചിത്രത്തില്‍ അല്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ജയന്‍ അവതരിപ്പിച്ചത്. അറബിക്കഥ, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, കങ്കാരു തുടങ്ങിയ ചിത്രങ്ങളിലും വില്ലനായി എത്തി. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ പ്രശംസകള്‍ നേടി

ഡയലോഗില്ലാതെ നായകനായി അരങ്ങേറിയ ആദ്യത്തെ നടന്‍; ജയസൂര്യയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

ജയസൂര്യയുടെ കഠിനാധ്വാനത്തെയും സമര്‍പ്പണബോധത്തെയും കണ്ടില്ലെന്ന് വയക്കാന്‍ കഴിയില്ല. വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നടന് ഒരു പ്രത്യേക താത്പര്യമുണ്ട്. അപ്പോത്തിക്കരി എന്ന ചിത്രത്തിലെ സുബിന്‍ ജോസഫ് എന്ന കഥാപാത്രം അത്തരത്തില്‍ ജയസൂര്യയുടെ ഒരു കഠിനപ്രയത്‌നത്തിന്റെ ഭാഗമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് നടനെ ദേശീയ പുരസ്‌കാരത്തിന് വരെ നാമനിര്‍ദ്ദേശം ചെയ്തു.

English summary
The very talented and bankable actor of Malayalam film industry, Jayasurya, had a slow start in his acting career. But over the years, he proved himself as one of the best actors of the film industry. Here are some of the lesser known facts of Jayasurya..
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam