സിനിമയിലെത്തുന്നതിന് മുന്‍പ് എന്റെ വീട് ഇതിലും ചെറുതായിരുന്നു! ജയസൂര്യയുടെ മരണമാസ് മറുപടി വൈറൽ

സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. പലരും കാരവനില്‍ നിന്നും ഷൂട്ടിന് വേണ്ടി പുറത്ത് വരുന്നില്ലെന്ന് അടക്കം ആരോപണങ്ങള്‍ നിര്‍മാതാക്കള്‍ ഉയര്‍ത്തി കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ജയസൂര്യ വ്യത്യസ്തനാണെന്ന് പറയുകയാണ് തൃശൂര്‍ പൂരം എന്ന സിനിമയുടെ അസിസ്റ്റന്റ് സംവിധായകന്‍.

'ആ നടുക്ക് നില്‍ക്കുന്ന മനുഷ്യന്‍, ഫസ്റ്റ് ഷൂട്ട് രാവിലെ 5 മണിയ്ക്ക് ആണെങ്കില്‍ 4.55 നു മേക്കപ്പും കോസ്റ്റിയൂമും ഇട്ട് ആള് റെഡി. സര്‍ അല്‍പം ഡിലേ ആകുമെന്ന് പറഞ്ഞാല്‍ ഒരു കസേര ഇട്ടു ഏതെങ്കിലും കോണില്‍ ഇരിക്കും. സംവിധായകന്‍ ഓക്കേ പറഞ്ഞാലും സര്‍ ഒന്ന് കൂടി നോക്കാം വീണ്ടും ചെയ്യും. 7 ദിവസം അടുപ്പിച്ചു ഫൈറ്റ് ചെയ്തു ഒടുവില്‍ ഇന്‍ജുറി എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീന്‍ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക ഇങ്ങനെ ഒക്കെ ആണ് ഈ മനുഷ്യന്‍

jayasurya

ഒരിക്കല്‍ കോളനിയില്‍ ഷൂട്ട് ചെയ്തപ്പോള്‍ മഴ പെയ്തു ഒരു ചെറിയ കുടിലില്‍ കയറി ഇരിക്കാകയായിരുന്നു ഈ മനുഷ്യനോട് സംവിധായകന്‍ ചോദിച്ചു മഴ കുറഞ്ഞിട്ടു വന്നാല്‍ മതി കാരവനിലേക്കു പോകാം. ഈ മനുഷ്യന്‍ ഒരു മറുപടി പറഞ്ഞു, രാജേഷേ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ വീട് ഇതിലും ചെരുതാരുന്നു. അന്ന് ഞാന്‍ ഈ മനുഷ്യന്റെ ഫാന്‍ ആയി. ഇത് ഇപ്പോള്‍ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ.

ഈ ചിത്രം പൊരിവെയിലത്തു തൃശൂര്‍ ടൗണില്‍ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നില്‍പ്പാണ്. സ്‌ക്രീന്‍ നോക്കുമ്പോള്‍ കണ്ണിലെ ആകാംഷയില്‍ നിന്നും ഡെഡിക്കേഷന്‍ മനസിലാക്കാം. എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകന്‍ ഞാന്‍'.

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X