വിവാഹം കഴിഞ്ഞ ഉടന്‍ എനിക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു! അത് മാറാന്‍ നാലഞ്ച് വര്‍ഷമായെന്ന് ജയസൂര്യ
മലയാളികളുടെ ഷാജി പാപ്പനായി ജനഹൃദയങ്ങള്‍ കീഴടക്കാന്‍ നടന്‍ ജയസൂര്യയ്ക്ക് സാധിച്ചിരുന്നു. സിനിമയിലെ പോലെ തന്നെ കുടുംബ ജീവിതത്തിലും സന്തോഷവാനായി കഴിയുകയാണ് താരം. ഭാര്യ സരിതയുടെ ഫാഷന്‍ ഡിസൈന്‍ കേരളത്തില്‍ വലിയ തരംഗമാണ്. ഭര്‍ത്താവിന്റെ പല സിനിമകള്‍ക്കും ഡ്രസ് ഡിസൈന്‍ ചെയ്ത് താരപത്‌നി കൈയടി വാങ്ങിയിരുന്നു.
വിവാഹം കഴിഞ്ഞ തുടക്ക കാലത്ത് തന്റെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുകയാണ് ജയസൂര്യയിപ്പോള്‍. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ ക്ഷമയും വിട്ടുവീഴ്ചകളും കുടുംബത്തില്‍ സന്തോഷം കൊണ്ട് വന്നു. മക്കളെ അവര്‍ക്കിഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കി കൊടുക്കുമെന്നും മനോരമ ആരോഗ്യത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജയസൂര്യ പറയുന്നു.

മകന് കുറച്ച് പക്വത വന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവന് ഇഷ്ടമുള്ളത് പഠിക്കാന്‍ ഞാന്‍ സപ്പോര്‍ട്ടാണ്. പുറത്ത് പോയി പഠിക്കണമെങ്കില്‍ അതും ആവാം. പക്ഷേ പഠനത്തിനൊപ്പം ഒരു പാര്‍ട്ട്‌ടൈം ജോലിയൊക്കെ ചെയ്ത് കഷ്ടപാട് അറിഞ്ഞ് വളരണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞിട്ടുള്ളത്. നാളെ പട്ടിണി കിടക്കാനും പഠിക്കണം. മകളും വളര്‍ന്ന് വരുന്നു. ഒരിക്കലും എന്റെ ഇഷ്ടത്തിലുള്ള ഒരു പുരുഷന് ഞാന്‍ കണ്ടെത്തി കൊടുക്കില്ല. അവള്‍ ജോലി കണ്ടെത്തുന്നത് പോലെ അവളുടെ ജീവിതം കണ്ടുപിടിക്കുന്നത് പോലെ പങ്കാളിയെയും അവളാണ് കണ്ടുപിടിക്കേണ്ടത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഞാന്‍ കല്യാണം കഴിച്ചിട്ട് ഏകദേശം പതിനാറ് വര്‍ഷമായി. ആദ്യ സമയത്ത് എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാച്‌ലറായിരുന്ന സമയത്തെ പോലെയാണ് തുടക്കത്തില്‍ പെരുമാറുക. ഭാര്യയുമൊത്ത് പുറത്തിറങ്ങുമ്പോഴായിരിക്കും ഏതെങ്കിലും സുഹൃത്തുക്കളെ കാണുക. അവരോട് അരമണിക്കൂറോളം സംസാരിച്ച് പോവാന്‍ നോക്കുമ്പോഴാണ് ഭാര്യയെ ഓര്‍മ്മിക്കുക. അവള്‍ അവിടെ പോസ്റ്റ് ആയി ഇരിക്കുകയാണ്. അപ്പോഴെക്കും അവിടെ മുഖം മാറിയിട്ടുണ്ടാവും.
Recommended Video

ആദ്യത്തെ സമയത്ത് ഭര്‍ത്താവ് എന്തൊക്കെ തമാശയാണ് പറയുന്നതെന്ന് മനസിലാകില്ല. ഇതൊക്കെ ക്ലീയര്‍ ആയി വരാന്‍ നാലഞ്ച് വര്‍ഷമാകും. ചിലര്‍ക്ക് അതിനൊന്നും ക്ഷമയില്ല. അത് കൊണ്ടാണ് ഈ ഡിവേഴ്‌സുകളൊക്കെ ഉണ്ടാവുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ പറയാതെ അവള്‍ എന്താണ് ചിന്തിച്ചതെന്ന് എനിക്ക് അറിയാം. അവള്‍ക്ക് എന്നെയും അറിയാം. സംസാരിക്കാരതെ സംസാരിക്കാന്‍ പറ്റുന്നുണ്ട്.

പ്രണയിനി ആയിരുന്ന സമയവും അല്ലെങ്കില്‍ വിവാഹം ഉറപ്പിച്ചിരിക്കുന്ന സമയവുമൊക്കെ ഏറ്റവും മനോഹര നിമിഷങ്ങളാണ്. ആ സമയത്ത് സര്‍പ്രൈസ് സമ്മാനങ്ങള്‍ കൊടുക്കുകയും പങ്കാളിയെ വര്‍ണിച്ച് പറയുന്നതുമൊക്കെ പിന്നീടുള്ള ജീവിതത്തിലും വേണം. വര്‍ഷങ്ങള്‍ എത്ര പോയാലും സമ്മാനം കൊടുക്കുകയും ഹണിമൂണ്‍ യാത്രകള്‍ പോവുകയുമൊക്കെ വേണമെന്നും ജയസൂര്യ പറയുന്നു. വിട്ട് വീഴ്ചകള്‍ വേണം. ഒരാള്‍ താണ് കൊടുക്കുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കഴിയും.


Click it and Unblock the Notifications