twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പ്രകടനം കണ്ട് ലിജോ ഇറങ്ങി പോയി, ആ സംഭവം വെളിപ്പെടുത്തി ജയസൂര്യ...

    |

    ലിജോ ജോസ് പെല്ലിശ്ശേരിയും മെഗാസ്റ്റാർ മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാൻപരൽ നേരത്ത് മയക്കം. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. പൂർണ്ണമായും തമിഴ്നാട്ടിൽ ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷൻ പഴനിയിൽ ആയിരുന്നു. സിനിമയെ കുറിച്ചുള്ള മറ്റുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിത സിനിമയിലെ മെഗാസ്റ്റാറിന്റെ പ്രകടനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജയസൂര്യ. സല്യൂട്ട് കേരളം എന്ന പുരസ്‌കാരദാന ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മ്മൂട്ടിയുടെ സാന്നിധ്യത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്.

    jayasura-mammootty

    കുഞ്ഞെൽദോയുമായി ദുൽഖറിന് അടുത്ത ബന്ധമുണ്ട്, കഥ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ആസിഫ് എത്തുകയായിരുന്നുകുഞ്ഞെൽദോയുമായി ദുൽഖറിന് അടുത്ത ബന്ധമുണ്ട്, കഥ ഇഷ്ടപ്പെട്ടിരുന്നു, എന്നാൽ ആസിഫ് എത്തുകയായിരുന്നു

    ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ...എത്രയോപേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ കൂടെയാണ് ഇന്ന് നമ്മള്‍ ഇരിക്കുന്നത്. എനിക്ക് വ്യക്തിപരമായി പറയാനുള്ളത് ഞാന്‍ ഗുരുതുല്യനായി കാണുന്ന മമ്മൂക്കയെക്കുറിച്ചാണ്. സിനിമയെന്ന പ്രണയത്തെ ആദ്യമായി ഹൃദയത്തിലേക്ക് കുത്തിവച്ചുതന്ന മനുഷ്യനാണ് അദ്ദേഹം. സിനിമയോടുള്ള സ്നേഹം എന്തായിരിക്കണം, ഓരോ കഥാപാത്രങ്ങള്‍ എങ്ങനെ ആയിരിക്കണം, എങ്ങനെയാണ് ആ പരകായ പ്രവേശം നടത്തേണ്ടത് തുടങ്ങിയ പഠനങ്ങളൊക്കെ ഇന്നും ഞാന്‍ നടത്തുന്നത് മമ്മൂക്കയെ കണ്ടാണ്. മമ്മൂക്ക കരഞ്ഞാല്‍ ഒപ്പം നമ്മളും കരയും എന്നതാണ് ആ അഭിനയത്തിലെ പ്രത്യേകത.

    വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിരാശ തോന്നി, ഇത് പറ്റില്ലെന്ന് റിതേഷിനോട് പറഞ്ഞുവിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിരാശ തോന്നി, ഇത് പറ്റില്ലെന്ന് റിതേഷിനോട് പറഞ്ഞു

    അതിന്‍റെ അനുഭവം എനിക്കുതന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ ഒരു നിമിഷമൊക്കെ ഉണ്ടായിട്ടുണ്ട്. ഈയിടെ നടന്ന ഒരു കാര്യം പറയാം. 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ ഒരു വൈകാരിക രംഗം ചിത്രീകരിക്കുകൊണ്ടിരിക്കുകയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയും അസോസിയേറ്റ് ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്‍തുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞ മമ്മൂക്ക ചോദിച്ചു, ലിജോ എവിടെപ്പോയി? ലിജോ അപ്പുറത്തേക്ക് പോയെന്ന് ആരോ പറഞ്ഞു. മമ്മൂക്ക ചെന്ന് ലിജോയോട് ചോദിച്ചു, തനിക്ക് എന്‍റെ പെര്‍ഫോമന്‍സ് ഇഷ്‍ടപ്പെട്ടില്ലേയെന്ന്. അല്ല മമ്മൂക്ക, ഞാന്‍ ഇമോഷണല്‍ ആയിപ്പോയെന്നായിരുന്നു ലിജോയുടെ മറുപടി. ഇതൊക്കെയാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ പാഠപുസ്‍തകം എന്ന് പറയുന്നത്. ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതിന് നന്ദി മമ്മൂക്ക.

    ഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലിഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലി

    താന്‍ ആരംഭിച്ച പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. അശോകന്‍, രമ്യ പാണ്ഡ്യന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എസ് ഹരീഷിന്‍റേതാണ് രചന. തമിഴ്നാട്ടിലെ പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

    Recommended Video

    വേറാരും അല്ല..'ഇന്ത്യയിലെ ഗോഡ് ഫാദർ പതിപ്പിൽ നായകൻ മമ്മൂക്ക ' | FilmiBeat Malayalam

    എസ് എന്‍ സ്വാമി- കെ മധു ടീമിന്‍റെ സിബിഐ 5 ആണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്ന ചിത്രമാണിത്. ഭീഷ്മപർവമാണ് ഇനി പുറത്ത് വരാനുള്ള മറ്റൊരു മമ്മൂട്ടി ചിത്രം. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വരുകയാണ്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഉടൻ തന്നെ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തു വരുമെന്നാണ് സൂചന.

    Read more about: jayasurya mammootty
    English summary
    Jayasurya Opens Up About Mammootty's Emotional Performance Of Lijo Jose Pellissery's Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X