ഇതായിരുന്നു കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം, ജയസൂര്യയും നേരിട്ടു; പേളി മാണി ആശുപത്രിയിലായതിങ്ങനെ
ആട് ത്രീയുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് നടൻ ജയസൂര്യ. ഒരിടവേളയ്ക്ക് ശേഷമാണ് ജയസൂര്യ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി അങ്ങേയറ്റം പ്രയത്നിക്കുന്ന നടനാണ് ജയസൂര്യ. ഇതിന് നിരവധി ഉദാഹരണങ്ങൾ പ്രേക്ഷകർക്ക് മുമ്പിലുണ്ട്. ഇപ്പോഴിതാ വണ്ണം കുറച്ച സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജയസൂര്യ. പേളി മാണിയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
റോളുകൾക്ക് വേണ്ടി വണ്ണം കുറച്ചതിനെക്കുറിച്ച് ജയസൂര്യ സംസാരിക്കുന്നു. അപ്പോത്തിക്കിരി എന്ന സിനിമയ്ക്ക് വേണ്ടി പത്ത് കിലോ കുറച്ചിരുന്നു. ഒറ്റപ്പാലത്തായിരുന്നു ഷൂട്ടിംഗ്. അവിടെ ജിലേബി മാത്രം കിട്ടുന്ന കടയുണ്ടെന്ന് പറഞ്ഞു. അവിടെ നിന്ന് ജിലേബി വാങ്ങി അന്ന് തന്നെ മൂന്ന് നാലെണ്ണം പട പടായെന്ന് കഴിച്ചു. പിന്നെ വീട്ടിൽ പോയി ഒരുപാട് ഭക്ഷണം കഴിച്ചു. അവസാനം വയർ പ്രശ്നമായി. കലോറി കുറച്ച് പെട്ടെന്ന് തന്നെ കൂട്ടിയാൽ വയറിന് ഭയങ്കര പ്രശ്നമാകുമെന്ന് ജയസൂര്യ പറഞ്ഞു.

ഇതേക്കുറിച്ച് പേളി മാണിയും സംസാരിച്ചു. ഞാൻ ഏഴ് ദിവസം ആശുപത്രിയിലായിരുന്നു. കലോറി കുറച്ച് വരികയായിരുന്നു. പെട്ടെന്ന് ഒരു മൂഡിന് വാരി വലിച്ച് കഴിച്ചിട്ട് ഞാനിങ്ങനെ ആശുപത്രിയിലായിരുന്നു. അതിനാൽ നിങ്ങൾ പറയുന്നത് എനിക്ക് മനസിലാകും. അനുഭവിച്ചവളാണ് ഞാൻ എന്നും പേളി മാണി പറഞ്ഞു. ഈയടുത്ത് പേളി താൻ ആശുപത്രിയിലായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
അഭിമുഖത്തിൽ താനും ഭാര്യയും പ്രണയത്തിലായ നാളുകളും ജയസൂര്യ പങ്കുവെക്കുന്നുണ്ട്. ഞാൻ ഒരു പ്രോഗ്രാം ചെയ്തിരുന്നു. ആ സമയത്ത് തന്നെ ഞാൻ സൂര്യ ടിവിയിൽ ഒരു പ്രോഗ്രാം അവതരിപ്പിക്കുമായിരുന്നു. അതിന് വേണ്ടി തിരുവനന്തപുരത്തേക്ക് ട്രെയിനിൽ പോകും. ഒരു ദിവസം എനിക്കറിയാവുന്ന ശശിയെന്നയാൾ എന്നെ വിളിച്ചു. ഒരാൾ നിന്റെ നമ്പർ ചോദിച്ചു, ഒരു അമ്മൂമ്മയാണ്, അമ്മൂക്കയ്ക്ക് നിന്റെ പ്രോഗ്രാം ഭയങ്കര ഇഷ്ടമാണ്, നിന്റെ നമ്പർ കൊടുത്തോട്ടെ എന്ന് ചോദിച്ചു. അങ്ങനെ നമ്പർ കൊടുത്തു. അങ്ങനെ അമ്മൂമ്മയും ഞാനും സംസാരിച്ചു. കമ്പനിയായി.
എന്റെ കൊച്ചുമകളുണ്ട്. പഠിക്കുകയാണ്. എന്നെങ്കിലും വരുമ്പോൾ പരിചയപ്പെടുത്താം എന്നും പറഞ്ഞു. ഒരു ദിവസം ഫോണിൽ അമ്മൂമ്മ അവളെ എനിക്ക് പരിചയപ്പെടുത്തി. പിന്നെ ഞങ്ങൾ എന്തും പറയാൻ പറ്റുന്ന സുഹൃത്തുക്കളായി. എങ്ങനെയാണ് ഒരു പെൺകുട്ടിയെ വളയ്ക്കുക എന്ന് ഞാൻ ചോദിച്ചു. അവൾ ടിപ്സ് പറഞ്ഞ് തന്നു. അത് ഞാൻ അവളിൽ തന്നെ പയറ്റുന്നു. അങ്ങനെ സെറ്റാകുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് തുടങ്ങിയ പ്രണയമാണെന്നും ജയസൂര്യ പറയുന്നു.


Click it and Unblock the Notifications
















