ട്രെഡ് മില്ലുമായിട്ടാണ് അന്ന് കാവ്യ എത്തിയത്, അവളുടെ മുറിയിൽ ചെന്നപ്പോഴാണ് ഉപയോഗം അറിഞ്ഞത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ജയസൂര്യയും കാവ്യ മാധവനും. അടുത്ത സുഹൃത്തുക്കൾ കൂടിയാണിവർ. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിത നടിയെ കുറിച്ചുള്ള രസകരമായ ഓർമ പങ്കുവെയ്ക്കുകയാണ് ജയസൂര്യ. ബിഹൈന്‍ഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്ന കാവ്യയുമായുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് പറഞ്ഞത്.
ഗ്ലാമറസ് ലുക്കിൽ നടി, ചിത്രങ്ങൾ വൈറലാകുന്നു
ജയസൂര്യ, കാവ്യ മാധവൻ, പൃഥ്വിരാജ് എന്നിവർ ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു കംഗാരു. ചിത്രത്തിലെ സെറ്റിലുണ്ടായ ഒരു രസകരമായ സംഭവമായിരുന്നു നടൻ പറഞ്ഞത്. സിനിമയുടെ സെറ്റിലേക്ക് ട്രെഡ്മില്ലുമായിട്ടാണ് കാവ്യ എത്തിയത്. ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ...

കംഗാരു സിനിമയുടെ ചിത്രീകരണ സമയത്ത് കാവ്യ ഒരു ദിവസം എന്നോട് ചോദിച്ചു വാർക്കൗട്ടൊന്നും ചെയ്യുന്നില്ലേ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ചെയ്യുന്നുണ്ട്. എന്നാൽ ഇന്ന് ചെയ്യാൻ തനിക്ക് പറ്റില്ല, ഇനി വേണം പോകാൻ എന്ന് ഞാൻ പറഞ്ഞു. വര്‍ക്ക് ഔട്ടൊന്നും ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോകുകയായിരുന്നു. അപ്പോഴാണ് താൻ അറിയുന്നത്. കാവ്യ ട്രെഡ് മില്ലുമായിട്ടാണ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നതെന്ന്. കാവ്യ ദിവസവും ട്രെഡ് മില്ലില്‍ വര്‍ക്ക് ഔട്ടൊക്കെ നടത്താറുണ്ട്. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി.

രണ്ട് ദിവസം കഴിഞ്ഞ് കാവ്യയുടെ അച്ഛൻ ഭക്ഷണം കഴിക്കാൻ വേണ്ടി മുറിയിലേയ്ക്ക് ക്ഷണിച്ചു. അവിടെ ചെന്ന് നോക്കിയപ്പോൾ ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു. വാങ്ങി ആദ്യത്തെ രണ്ട് ദിവസത്തെ ആവേശം മാത്രമേയുണ്ടായിരുന്നുള്ളൂ. ദേ ഇപ്പോൾ അലക്കിയാ തുണിയൊക്കെ ഇടനാണ് ഉപയോഗിക്കുന്നതെന്ന് കാവ്യയുടെ അമ്മ പറഞ്ഞു. അതു കണ്ടപ്പോൾ തനിക്ക് മനസ്സിൽ ഓർമ വന്നത്. ട്രെഡ് മില്ല് രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാന്‍ എത്ര പാടുപെട്ടിട്ടുണ്ടാകുമെന്നാണ്- ജയസൂര്യ പറഞ്ഞു.

കാവ്യ മാധവനെ കുറിച്ചുള്ള മറ്റൊരു രസകരമായ സംഭവവും നടൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. . ഭക്ഷണവുമായി ബന്ധപ്പെട്ട സംഭവമായിരുന്നു താരം പറഞ്ഞത്. കാവ്യയ്ക്ക് ഭക്ഷണത്തിനോട് വലിയ ഇഷ്ടമാണ് . . ഊട്ടിയിൽ ഷൂട്ടിംഗ് നടക്കുന്ന സമയം. ഇവൾക്ക് ഐസ്ക്രീമൊക്കെ വേണം. എന്നിട്ട് അവൾ എന്റെ അടുത്ത് വന്ന് പറയും ഐസ്ക്രീം വാങ്ങി കൊടുക്കാൻ. എന്നിട്ട് ഞാൻ മേടിച്ച് കൊടുക്കുന്നത് പോലെ അവൾക്ക് കൊടുക്കാൻ പറയും.
Recommended Video

ഐസ്ക്രീമൊക്കെ കഴിക്കുന്നത് കണ്ടാല്‍ അച്ഛനും അമ്മയും തടി കൂടുമെന്നും പറഞ്ഞ് ചീത്ത പറയും. അതുകൊണ്ടാണ് എന്നോട് ഇങ്ങനെ വന്ന് പറയുന്നത്. ഞാന്‍ വാങ്ങിക്കൊണ്ടു വന്ന് കൊടുക്കുമ്പോള്‍, 'എന്തിന് ചേട്ടാ ഇതൊക്കെ' എന്നൊരു ചോദ്യവും ചോദിച്ച് അവൾ അതും വാങ്ങിപ്പോവും,' ജയസൂര്യ കാവ്യയെ കുറിച്ച് പറയുന്നു. തനിക്ക് വീട്ടിലെ അനിയത്തി കൂട്ടിയെ പോലെയാണ് കാവ്യയെന്നും ജയസൂര്യ പറയുന്നു.


Click it and Unblock the Notifications