ജയസൂര്യയുടെ അക്കൗണ്ട് ശശി തരൂർ ഹാക്ക് ചെയ്തോ? പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളി താരം
ഒരു കാലത്ത് ട്രോൾ പേജുകളിൽ ഏറ്റവും കൂടുതൽ ചർച്ച വിഷയമായിരുന്നു പൃഥ്വിരാജിന്റെ ഇംഗ്ലീഷ്. താരത്തിന്റ ഇംഗ്ലീഷ് പ്രയോഗങ്ങളെ സുഹൃത്തുക്കൾ പോലും ട്രോളിയിരുന്നു . ഇപ്പോഴിത പൃഥ്വിയുടെ ഇംഗ്ലീഷ് ഭൂതം ജയസൂര്യയേയും പിടിച്ചിരിക്കുകയാണ്. ഏഷ്യനെറ്റിന്റെ പോയ വർഷത്തെ മികച്ച സംവിധായകനുളള അവാർഡ് പൃഥ്വിരാജിനായിരുന്നു. ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം താരത്തിന് ലഭിക്കുന്നത്. അടുത്ത സുഹൃത്തായ ജയസൂര്യയിൽ നിന്നാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.

പൃഥ്വിരാജിനെ അഭിനന്ദിച്ചു കൊണ്ടുള്ള ജയസൂര്യയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു അവാർഡ് എന്നതിലുപരി, എന്റെ സ്നേഹം നിറഞ്ഞ ഹൃദയമാണിത് രാജൂ' എന്ന് പുരസ്കാരം സമ്മാനിക്കുന്ന ചിത്രത്തിനോടൊപ്പം കുറിച്ചു. ഇതിന്റെ താഴെയായി ഇനി നിനക്ക് മനസിലാകാൻ' എന്ന് മലയാളത്തിൽ കുറിച്ചു കൊണ്ടുള്ള ജയസൂര്യയുടെ ഇംഗ്ലീഷ് കുറിപ്പ്.
പ്രിയപ്പട്ട രാജു, നീളൻ വാക്കുകളെ എനിക്ക് പേടിയാണ് എന്നാലും ... അഭിമാനാർഹമായ നേട്ടത്തിൽ നിന്നെ ഞാൻ ഞാൻ അഭിനന്ദിക്കുന്നു. തുടർന്നുള്ള വർഷങ്ങളിലും നിന്റെ വിജയഗാഥ ഗംഭീരമായി തുടരുക- ജയസൂര്യ എഴുതി. ജയസൂര്യയുടെ പോസ്റ്റിനെ ട്രോളി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ജയസൂര്യയുടെ അക്കൗണ്ട് ശശി തരൂർ ഹാക്ക് ചെയ്തോ എന്ന രസകരമായ കമന്റുകളും പ്രത്യക്ഷപ്പെടുന്നുന്നുണ്ട്. ജയസൂര്യയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങുന്നതിന്റെ ചിത്രം പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications