ജയസൂര്യയുടെ മാസ് പ്രകടനം, ക്യാപ്റ്റന് 1 വയസ്! പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടുമൊന്നിക്കുന്നു!

ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റാനായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബയോപിക്ക് സിനിമയാണ് ക്യാപ്റ്റന്‍. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമ 2018 ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു റിലീസ് ചെയ്തത്. വിപി സത്യനായി ജയസൂര്യ തകര്‍ത്തഭിനയിച്ചിരുന്നു. സിനിമയിലെ ജയസൂര്യയുടെ പ്രകടനത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്.

ജയസൂര്യ നായകനാവുമ്പോള്‍ അനു സിത്താരയായിരുന്നു നായിക. സിദ്ദിഖ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. സിനിമ പിറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ജയസൂര്യ. അതിനിടെ താനും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ജയസൂര്യ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

jayasurya-prajesh-sen

ജയസൂര്യയുടെ വാക്കുകളിലേക്ക്..

എന്റെ എക്കാലത്തെയും പ്രീയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ 'ക്യാപ്റ്റന്‍' നിങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു... ഓര്‍മ്മകളുടെ ഗ്യാലറിയില്‍ ഇരുന്ന് അനുഗ്രഹിച്ച സത്യേട്ടനും, പിന്നെ ഞങ്ങളെ സാന്നിധ്യം കൊണ്ട് പ്രോത്സാഹിപ്പിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി.... ക്യാപ്റ്റന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാര്‍ത്ത അറിയിക്കട്ടെ. കൂടുതല്‍ വിശേഷങ്ങള്‍ ഇന്ന് വൈകുന്നേരം 7 മണിക്ക്...

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X