Just In
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 10 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 11 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 12 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- News
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്സിന് സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
- Sports
IND vs AUS: ഓസ്ട്രേലിയ ഒന്നാമിന്നിങ്സില്‍ 369ന് പുറത്ത്
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഏറെ ബുദ്ധിമുട്ടി ചെയ്ത ആ സിനിമയും കഥാപാത്രവും തിയ്യേറ്ററില്‍ വേണ്ടവിധത്തില്‍ വിജയിച്ചില്ല: ജയസൂര്യ
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ജയസൂര്യ. മിമിക്രി രംഗത്ത് വന്ന താരം ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പിന്നീട് വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഊരിയാടാ പയ്യന് എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. നായക വേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ റോളുകളിലുമെല്ലാം ജയസൂര്യ അഭിനയിച്ചിരുന്നു.
വ്യത്യസ്തതരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ജയസൂര്യ മലയാളത്തില്‍ മുന്‍നിര താരമായത്. സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യാറുളള താരത്തിന്റെ മിക്ക ചിത്രങ്ങള്‍ക്കായും വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. അതേസമയം ജയസൂര്യയുടെ കരിയറില്‍ തരംഗമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആട് സീരീസ്.

ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാജി പാപ്പന് എന്ന വേറിട്ടൊരു കഥാപാത്രമായിട്ടാണ് താരം എത്തിയത്. മാസും ആക്ഷനും കോമഡിയുമെല്ലാമുളള കഥാപാത്രം ജയസൂര്യയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവാണുണ്ടാക്കിയത്.

ആട് രണ്ടാം ഭാഗം വിജയമായെങ്കിലും ആദ്യ ഭാഗം അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. എന്നാല്‍ തിയ്യേറ്ററുകളില്‍ വിജയമാകാതിരുന്ന ചിത്രം ഡിവിഡി റിലീസിന് പിന്നാലെയാണ് മലയാളികള്‍ക്കിടയില്‍ തരംഗമായത്. ജയസൂര്യയ്ക്കൊപ്പം വിജയ് ബാബു, ധര്മ്മജന് ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ഭഗത് മാനുവല്‍, വിനായകന്, ഹരികൃഷ്ണന്, വിനീത് മോഹന്‍, ഉണ്ണി പി രാജന് പി ദേവ്, ഇന്ദ്രന്‍സ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ആട്.

വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. അതേസമയം ഏറെ ബുദ്ധിമുട്ടി ചെയ്ത കഥാപാത്രമായിരുന്നു ഷാജി പാപ്പനെന്ന് ഒരഭിമുഖത്തില്‍ ജയസൂര്യ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ജനം അത് സ്വീകരിക്കാതെ വരുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും നടന് പറയുന്നു.

മനോരമയുടെ സണ്‍ഡേ സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടന് ഇക്കാര്യം പറഞ്ഞത്. ഏറെ ബുദ്ധിമുട്ടി അഭിനയിച്ച വേഷങ്ങള്‍ ജനം സ്വീകരിക്കാതെ വരുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് ജയസൂര്യ പറയുന്നു. ആട് എന്ന ചിത്രവും നായകന് ഷാജി പാപ്പനും തിയ്യേറ്ററില്‍ വേണ്ട വിധത്തില്‍ വിജയിച്ചില്ല. പിന്നീട് യൂടൂബിലും മറ്റും ചിത്രം കണ്ടവര്‍ ഈ കഥാപാത്രത്തെ ഏറ്റെടുതതു. ഷാജിപാപ്പന് ക്രമേണ തരംഗമായി മാറി. ആടിന്റെ രണ്ടാം ഭാഗത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇനി മൂന്നാം ഭാഗത്തിനുളള കാത്തിരിപ്പിലാണ്, ജയസൂര്യ പറഞ്ഞു.

അതേസമയം ആട് 2 വന്‍വിജയമായതിന് പിന്നാലെയാണ് സിനിമയ്ക്ക് ഒരു മൂന്നാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒരു പരീക്ഷണ ചിത്രമായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു. ആട് 2 വിജയമായതോടെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ മൂന്നാം ഭാഗത്തിനായും കാത്തിരിക്കുന്നത്.