»   » ഡ്യൂഡ് എറിഞ്ഞത് ഒര്‍ജിനല്‍ ബോംബ് ആയിരുന്നു, ആട് 2 ചിത്രീകരണത്തിനിടെയുള്ള വീഡിയോ പുറത്ത്!!

ഡ്യൂഡ് എറിഞ്ഞത് ഒര്‍ജിനല്‍ ബോംബ് ആയിരുന്നു, ആട് 2 ചിത്രീകരണത്തിനിടെയുള്ള വീഡിയോ പുറത്ത്!!

Posted By:
Subscribe to Filmibeat Malayalam

ഷാജി പാപ്പനും പിള്ളേരും തിയറ്ററുകളില്‍ ചിരിയുടെ വസന്തം തീര്‍ത്ത് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് അത്രയധികം പ്രിയപ്പെട്ടതായിരുന്നു. ഷാജി പാപ്പനെ പോലെ തന്നെ യുവാക്കള്‍ക്കിടയില്‍ ഹിറ്റായ ഒരു കഥാപാത്രം കൂടി സിനിമയിലുണ്ട്. അത് സാത്തന്‍ സോവ്യറോ, സര്‍ബത്ത് ഷമീറോ ഒന്നുമല്ല. വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡ് എന്ന കഥാപാത്രമാണ്.

അമ്മയുടെ നായകന്റെ മകനൊപ്പം അഭിനയിക്കുമെന്ന് താരപുത്രിയുടെ വെല്ലുവിളി! ഒടുവില്‍ അത് തന്നെ സംഭവിച്ചു!

ദാമോദരന്‍ ഉണ്ണി മകന്‍ ഡെല്‍മന്‍ ഇടക്കൊച്ചി അഥവ ഡ്യൂഡ്. എന്നാണ് കഥാപാത്രത്തിന്റെ പേര്. കലിപ്പ് ലുക്കിലെത്തുന്ന ഡ്യൂഡിന്റെ എന്‍ട്രിയ്ക്കാണ് ആരാധകര്‍ കൈയടി നല്‍കി കൊണ്ടിരിക്കുന്നത്. പലരും ഡ്യൂഡിനെ അനുകരിക്കാനും തുടങ്ങി. സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗമാണ് ഡ്യൂഡും സംഘവും ജോലി ചെയ്തിരുന്ന ഹോട്ടല്‍ തീയിട്ട് നശിപ്പിക്കുന്നത്. അത് ഓര്‍ജിനലായി നിര്‍മ്മിച്ചതായിരുന്നെന്ന് പുറത്ത് വന്ന ഈ വീഡിയോയിലൂടെയാണ് എല്ലാവരും മനസിലാക്കിയത്.

ഡ്യൂഡിന്റെ മാസ് എന്‍ട്രി

ആട് 2 വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന്റെ കഥാപാത്രത്തിന്റെ പേരാണ് ഡ്യൂഡ്. ന്‍ ഉണ്ണി മകന്‍ ഡെല്‍മന്‍ ഇടക്കൊച്ചി അഥവ ഡ്യൂഡ് എന്നാണ് അറിയപ്പെടുന്നത്. സിനിമയില്‍ കലിപ്പ് ലുക്കിലെത്തുന്ന ഡ്യൂഡിന്റെ മാസ് എന്‍ട്രിയാണ് കഥാപാത്രത്തെ ഹിറ്റാക്കിയത്.

ഡ്യൂഡിന്റെ പോക്ക്

തന്നെ ഉപദ്രവിച്ച തമിഴ് മുതലാളിയെ ഇടിച്ചിട്ട് അധോലോകത്തിലേക്ക് പോവുന്ന ഡ്യൂഡിനാണ് ഏറ്റവുമധികം കൈയടികള്‍ ലഭിച്ചത്. ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ് എന്ന ഡയലോഗും അതിനിടെ ഹിറ്റായിരുന്നു.

പ്രധാന രംഗം


ഡ്യൂഡിന്റെ ഈ രംഗമായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഡ്യൂഡും സംഘവും ജോലി ചെയ്തിരുന്ന ഹോട്ടല്‍ തീയിട്ട് നശിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥമായി ചിത്രീകരിച്ചതായിരുന്നു.

വീഡിയോ പുറത്ത് വിട്ടു

ഡ്യൂഡ് കൂട്ടുകാര്‍ക്കൊപ്പം വന്ന് വണ്ടിയില്‍ കയറിയ ഉടനെ ബോംബെറിഞ്ഞതോടെ പിന്നിലൂണ്ടായിരുന്ന ഹോട്ടല്‍ ഒരു തീഗോളമായി മാറുകയായിരുന്നു. ആ രംഗം ചിത്രീകരിച്ചപ്പോള്‍ സെറ്റില്‍ നിന്നുമെടുത്ത ഒരു വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. അതില്‍ നിന്നും ആ സീനിന്റെ തീവ്രത എത്രയുണ്ടെന്ന് വ്യക്തമാണ്.

ഹിറ്റായി ഷാജി പാപ്പനും കൂട്ടുകാരും

ക്രിസ്തുമസ് റിലീസിനെത്തിയ മറ്റ് സിനിമകളെ പിന്നിലാക്കി ആട് 2 വിജയകുതിപ്പാണ് നടത്തുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കുറഞ്ഞ ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് സിനിമയുടെ മുന്നേറ്റം.

ചിരി ബ്ലോക്ബസ്റ്റര്‍

തിയറ്ററുകളില്‍ പരാജയമായിരുന്ന സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിച്ച ജയസൂര്യയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിരി ബ്ലോക്ബസ്റ്ററായി ആട് 2 ഡിസംബര്‍ 22 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്.

English summary
Jayasurya's Aadu 2 making video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X