മകളുടെ ഫേഷ്യലിന് ഇരുന്നുകൊടുത്ത അനുഭവം പങ്കുവെച്ച് ജയസൂര്യ! ചിത്രങ്ങളും വീഡിയോയും വൈറല്‍!
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ജയസൂര്യ. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. സിനിമാജീവിതത്തിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. ഇപ്പോഴിതാ വേദയ്ക്ക് മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്ത അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജയസൂര്യ. തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിച്ചിരുന്നു.
ഫേഷ്യല്‍ ചെയ്യുകയാണ് താനെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകളുടെ മറുപടി. അമ്മയുടെ ഷോപ്പിംഗ് കഴിയുമ്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ആ എന്നായിരുന്നു ഇതിന് വേദയുടെ പ്രതികരണം. അദ്വൈതിന്റെ മാത്രമല്ല വേദയുടെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.

പുതിയ സിനിമയായ തൃശ്ശൂര്‍പൂരത്തിന്റെ ലുക്കിലാണ് ജയസൂര്യ എത്തിയത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. വിശ്രമത്തിന് ശേഷം സിനിമയുടെ ചിത്രീകരണത്തിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് താരം. കണ്ണെഴുതിച്ച് പൊട്ടും വെച്ചായിരുന്നു വേദയുടെ മേക്കപ്പ്. മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നില്‍ ഇരുന്ന് കൊടുക്കരുതെന്ന് അദ്ദദേഹം കുറിച്ചിട്ടുമുണ്ട്. നമ്മളെ നശിപ്പിച്ചു കളയുമെന്നും ജയസൂര്യ കുറിച്ചിരുന്നു.


Click it and Unblock the Notifications