ജയസൂര്യയുടെ ഫുക്രി കാണാന്‍ വരട്ടെ, ചിത്രത്തെ കുറിച്ച് അഞ്ച് കാര്യങ്ങള്‍ അറിയൂ!
ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫുക്രി. ജനുവരി ആദ്യം റിലീസിന് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ജയസൂര്യയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫുക്രി. ജനുവരി ആദ്യം റിലീസിന് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സിനിമക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടി. ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
എസ് ടാക്കീസ് വൈശാഖ സിനിമാസിന്റെ ബാനറില്‍ സിദ്ദിഖ്, വൈശാഖ് രാജന്‍, ജെന്‍സോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖിന്റേതാണ് തിരക്കഥ. ഫുക്രി കാണുന്നതിന് മുമ്പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍. തുടര്‍ന്ന് വായിക്കൂ..

ബിഗ് ബജറ്റ് ചിത്രം
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ജയസൂര്യയുടെ ഫുക്രി. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം അതിനുള്ള തെളിവായിരുന്നു. മനോഹരമായ ചിത്രത്തിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഫാമിലി എന്റര്‍ടെയ്‌നര്‍
ഒരു ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. റിലീസിന്റെ മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനത്തില്‍ നിന്നും ട്രെയിലറില്‍ നിന്നും അക്കാര്യം വ്യക്തം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടുമെന്നാണ് അറിയുന്നത്.

ജയസൂര്യ-സിദ്ദിഖ്
ഇത് ആദ്യമായാണ് ജയസൂര്യ സംവിധായകന്‍ സിദ്ദിഖിന്റെ പടത്തില്‍ അഭിനയിക്കുന്നത്. മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ സിദ്ദിഖിനൊപ്പം ജയസൂര്യ നായകനായി എത്തുന്നതും ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നു.

വ്യത്യസ്ത പ്രമേയം
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിദ്ദിഖിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഫുക്രി എന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്.

കഥാപാത്രങ്ങള്‍
ജയസൂര്യ, സിദ്ദിഖ്, ലാല്‍, പ്രയാഗ മാര്‍ട്ടിന്‍, അനു സിത്താര, ഭഗത് മാനുവല്‍, കെഎപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











