ചാക്കോച്ചനെ കുര്‍ത്താക്കോ ബോബന്‍ ആക്കി ജയസൂര്യ! പരസ്പരം ട്രോളി താരങ്ങള്‍, പിന്തുണയുമായി ആരാധകരും

സിനിമയ്ക്കുള്ളിലും പുറത്തും അതേ സൗഹൃദം തുടരുന്ന ഒട്ടേറ താരങ്ങളുണ്ട്. പല അഭിമുഖങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങള്‍ താരങ്ങള്‍ പറയാറുണ്ട്. എന്നാലിപ്പോള്‍ കൂടുതലും കമന്റുകളിലൂടെ തുറന്ന പോരാട്ടമാണ് പലരും നടത്താറുള്ളത്. കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ ജയസൂര്യ കൊടുത്ത കമന്റാണ് ഇപ്പോള്‍ ആരാധകരും ഏറ്റ് പിടിച്ചിരിക്കുന്നത്.

 kunchks-jayan

വനിത ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ എത്തിയ കുഞ്ചാക്കോ ബോബന്‍ അവിടെ നിന്നും എടുത്ത ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. മുണ്ടും കുര്‍ത്തയും അണിഞ്ഞ് നാടന്‍ ലുക്കില്‍ നില്‍ക്കുന്ന ചിത്രത്തിന് 'മലയാളി, നന്ദി വനിത' എന്ന ക്യാപ്ഷനും ചാക്കോച്ചന്‍ നല്‍കിയിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയാണ് കമന്റുമായി ജയസൂര്യയും എത്തിയിരിക്കുന്നത്.

കുര്‍ത്താക്കോ ബോബന്‍ എന്നായിരുന്നു ജയസൂര്യയുടെ കമന്റ്. ഉടന്‍ തന്നെ ചാക്കോച്ചന്റെ മറുപടിയുമെത്തി. 'കണ്ടില്ലല്ലോ കണ്ടില്ലല്ലോ' എന്ന് ആലോചിക്കുവായിരുന്നു എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ റിപ്ലെ. ഇരുവരുടെയും രസകരമായ സംസാരം ആരാധകരും ഏറ്റെടുത്തു. ജയസൂര്യ മാത്രമല്ല നിരവധി താരങ്ങളും ആരാധകരുമെല്ലാം ചാക്കോച്ചന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X