താരപുത്രന്റെ കുസൃതി! പരീക്ഷാക്കള്ളനെ കൈയ്യോടെ ജയസൂര്യ പിടികൂടി! വീഡിയോ വൈറലാവുന്നു! കാണൂ!
താരങ്ങളുടെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ കാത്തിരിക്കുന്നവരാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരങ്ങളെത്താറുണ്ട്. ജയസൂര്യയുടെ മകനായ അദ്വൈതും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഷോര്‍ട്ട് ഫിലിമുമായി നേരത്തെ താരപുത്രനെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനാഗ്രഹമുണ്ടെന്നും നേരത്തെ ഈ മിടുക്കന്‍ പറഞ്ഞിരുന്നു. ഭാവിയില്‍ അദ്വൈത് സിനിമയിലേക്ക് എത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പരീക്ഷയ്ക്കായി പഠിക്കുന്നതിനിടയില്‍ പാട്ട് പാടി ആസ്വദിക്കുന്ന അദ്വൈതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഫേസബക്കിലൂടെ ജയസൂര്യയായിരുന്നു വീഡിയോ പങ്കുവെച്ചത്. വീഡിയോ രഹസ്യമായാണ് ഷൂട്ട് ചെയ്തത്. അച്ഛന്‍ വീഡിയോ എടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ചമ്മിയ മുഖവുമായി ഇരിക്കുന്ന അദ്വേതിനേയും വീഡിയോയില്‍ കാണാം. കള്ളത്തരം കൈയ്യോടെ പൊക്കിയതിന്റെ ജാള്യവും ആ മുഖത്തുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്.

അവന്‍ ഒരു പുസ്തകമെങ്കിലും കൈയ്യില്‍ വെച്ചിട്ടുണ്ടല്ലോ എന്നോര്‍ത്ത് സമാധാനിക്കൂവെന്നായിരുന്നു ഒരാളുടെ കമന്റ്. അവന്‍ ഇങ്ങനെ പഠിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ ജയേട്ടന്‍ വീട് വിട്ടിറങ്ങിക്കോ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ജയസൂര്യയെന്നും അദ്ദേഹത്തോടാണോ മോന്‍രെ കളി, തുടങ്ങി രസകരമായ കമന്റുകളുമായാണ് ആരാധകര്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണൂ.


Click it and Unblock the Notifications











