»   » ജയസൂര്യയെ ജനപ്രിയനെന്ന് അറിഞ്ഞ് വിളിക്കാം! മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണ്, ആരും ഇഷ്ടപ്പെട്ട് പോവും!

ജയസൂര്യയെ ജനപ്രിയനെന്ന് അറിഞ്ഞ് വിളിക്കാം! മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണ്, ആരും ഇഷ്ടപ്പെട്ട് പോവും!

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് ജയസൂര്യ. അടുത്തിടെ ഇറക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാക്കുന്നതാണ് താരത്തിന്റെ വിജയം. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ജയസൂര്യ തയ്യാറാണ്. അങ്ങനെയാണ് ഇനി വരാനിരിക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി കാതു കുത്തിയത്.

മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ ഒടിയന്‍! ഒടുവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചു!!


ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമയില്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മേരിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യ തന്നെയാണ്. ജയസൂര്യ മേരിക്കുട്ടിയായി രൂപം മാറുന്ന ക്യാരക്ടര്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ഇത്രയും ത്യാഗം സഹിക്കാന്‍ കഴിയുന്ന നടന്‍ ജയസൂര്യ മാത്രമായിരിക്കുമെന്നാണ് ആരാധകര് പറയുന്നത്.


ഞാന്‍ മേരിക്കുട്ടി

പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രേതം, സുസു സുധി വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സിനിമകള്‍ക്ക് ശേഷം സംവിധയാകന്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു സിനിമയാണ് ഞാന്‍ മേരിക്കുട്ടി.


മേരിക്കുട്ടിയായി ജയസൂര്യ

മേരിക്കുട്ടി എന്ന കഥാപാത്രത്തിന്റെ ജീവിതകഥയാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്നലെയായിരുന്നു മേരിക്കുട്ടിയായി രൂപം മാറിയ ജയസൂര്യയുടെ ലുക്ക് പുറത്ത് വന്നത്. ക്യാരക്ടര്‍ ടീസറ് പോലെയായിരുന്നു വീഡിയോ എത്തിയത്.


ജയസൂര്യയാണ് അത്..

മലയാള സിനിമയില്‍ ഇതുവരെ ആരും ട്രോളാത്ത ഏതെങ്കിലും നടന്മാരുണ്ടോ എന്ന് ചോദിച്ചില്‍ ജയസൂര്യ എന്ന് മാത്രമെ ചൂണ്ടി കാണിക്കാനുള്ളു.


ചിന്നുനും ഇഷ്ടമായി

ഞാന്‍ മേരിക്കുട്ടിയ്ക്ക് വേണ്ടി ലുക്ക് മാറ്റിയ ജയസൂര്യയെ ക്വീന്‍ സിനിമയിലെ ചിന്നുവിനും ഇഷ്ടമായി. ചിന്നുവിന് മാത്രമല്ല നൗഷാദിനും വളരെയധികം ഇഷ്ടമായിട്ടുണ്ട്.


വിസ്മയിപ്പിക്കുന്ന നടന്‍

ഈയിടെയായി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വേണ്ടി അഭിനയിക്കുന്ന താരങ്ങളെ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ ആദ്യത്തെ പേര് ജയസൂര്യയുടെ തന്നെയായിരിക്കും. കാരണം സിനിമയ്ക്ക് വേണ്ടി അത്രയധികം കഷ്ടപാടാണ് താരം സഹിക്കുന്നത്.


പെണ്‍വേഷം

ചാണക്യതന്ത്രം എന്ന സിനിമയ്ക്ക് വേണ്ടി ഉണ്ണിമുകുന്ദന്‍ സ്ത്രീ വേഷത്തിലെത്തിയിരുന്നു. പിനനാലെ ജയസൂര്യയും ഞാന്‍ മേരിക്കുട്ടിയ്ക്ക് വേണ്ടി പെണ്‍വേഷത്തില്‍ മോക്കോവര്‍ നടത്തി ഞെട്ടിച്ചിരിക്കുകയാണ് എന്ന് തന്നെ പറയാം.


കണ്ണ് തുറക്കട്ടെ

ഈ വര്‍ഷമെങ്കിലും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജയസൂര്യയുമുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാലും ജൂറി അംഗങ്ങളുടെ കണ്ണ് അടയാതിരിക്കട്ടെ എന്ന് മാത്രമെ ആരാധകര്‍ക്ക് പറായനുള്ളു.


വേറെ ലെവലാണ്..

ഒരു സിനിമയ്ക്ക് വേണ്ടി മോക്കോവര്‍ നടത്തുന്നത് സാധാരണമാണെങ്കിലും കാത് കുത്തുകയും അതിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിക്കാനും കഴിയുന്ന നടന്‍ വേറെ ആരുമുണ്ടാവില്ല. ജയസൂര്യ വേറെ ലെവലാണ്.


മികച്ച നടന്‍

പുണ്യാളന്‍ സിനിമകള്‍, ആട്, സുസു സുധി വാത്മീകം, ക്യാപ്റ്റന്‍ ഇപ്പോള്‍ ഞാന്‍ മേരിക്കുട്ടി തുടങ്ങിയ ജയസൂര്യയുടെ സിനിമകള്‍ ചേര്‍ത്ത് വെച്ചാല്‍ ഒരു കാര്യം പറയാം. നൂറ് ശതമാനം മികച്ചൊരു നടനാണെന്ന് ഉറപ്പിച്ച് പറയാം.


ഇനി മേരിക്കുട്ടിയുടെ ഊഴം

പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രേതം, സുസു സുധീ വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ ജയസൂര്യയുടെ പല ഹിറ്റു സിനിമകള്‍ക്ക് ശേഷം വീണ്ടും രഞ്ജിത്ത് ശങ്കറും ജയസൂര്യയും വിസ്മയിപ്പിക്കാന്‍ പോവുകയാണ്. ഇനി മേരിക്കുട്ടിയുടെ ഊഴമാണ്.


മറ്റൊരു രൂപം

വെല്ലുവിളി നിറഞ്ഞ മറ്റൊരു രൂപവുമായി ജയസൂര്യ വീണ്ടും അത്ഭുതപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഒപ്പം പുണ്യാളനില്‍ നിന്നും മേരിക്കുട്ടിയിലേക്ക് എത്തി രഞ്ജിത്തും.


ജയേട്ടന്‍

ചെയ്യുന്ന കഥാപാത്രം ഏതായാലും അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ജയേട്ടനോളം പോന്നൊരു നടന്‍ ഉള്ളപ്പോള്‍ ഒരു നല്ല ചിത്രം തന്നെയായിരിക്കും മേരിക്കുട്ടി എന്ന കാര്യത്തില്‍ സംശയമില്ല.


വീണ്ടും ഒന്നിക്കുന്നു

ജോയ് താക്കോല്‍ക്കാരനും സുധിക്കുംജോണ്‍ ഡോണ്‍ ബോസ്‌കോയ്ക്കും ശേഷം ഞാന്‍ മേരിക്കുട്ടിയുമായി റഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുകയാണ്.


പുതിയ അവതാരം

പുതിയ രൂപമാറ്റം നടത്തി ജയസൂര്യ മേരിക്കുട്ടിയായി ജീവിക്കാന്‍ തുടങ്ങി. പുതിയ അവതാരം പ്രേക്ഷകരെ ഞെട്ടിക്കാനുള്ള വരാവാണെന്ന കാര്യത്തില്‍ സംശയമില്ല.


മേരിക്കുട്ടിയുടെ വേദനകള്‍

അന്ന് മേരിക്കുട്ടിയ്ക്ക് വേണ്ടി കാതു കുത്തിയപ്പോള്‍ ജയസൂര്യ പറഞ്ഞിരുന്നു. ഇതിലും വലിയ വേദനകളിലൂടെ മേരിക്കുട്ടി കടന്ന് പോയിട്ടുണ്ടെന്ന്. അതിനെ അര്‍ത്ഥവത്താക്കുന്ന ആണിന്റെ ഉടലില്‍ പെണ്ണിന്റെ മനസുമായി കഴിയുന്ന ഒരാളുടെ മെന്റല്‍ പെയിന്‍ കാണിച്ചിരിക്കുകയാണ് ജയസൂര്യ.


ബഹുമുഖ പ്രതിഭ

ജയസൂര്യയെ വിശേഷിപ്പിക്കാന്‍ ഇനി മുതല്‍ ബഹുമുഖ പ്രതിഭ എന്ന് തന്നെ അരക്കിട്ട് ഉറപ്പിക്കാം. കാരണം തനിക്ക് അങ്ങനെയാവാനുള്ള കഴിവുണ്ടെന്ന് ജയസൂര്യ തെളിയിച്ച് കൊണ്ടേയിരിക്കുന്നു.പരോള്‍ കണ്ടിറങ്ങിയാല്‍ മമ്മൂക്കയോട് ഇഷ്ടം കൂടും! കാരണം വെളിപ്പെടുത്തി സംവിധായകന്‍!


അല്‍ ഫെമിനിച്ചിയോടാണോ കളി! പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ചവരെ മമ്മൂട്ടി തിരിച്ചോടിച്ചു!

English summary
Jayasurya's Njan Marykutty troll viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam