»   »  ജയസൂര്യയുടെ പ്രേതം കണ്ടിരിക്കണം, അഞ്ചു കാരണങ്ങള്‍ ഇതാ

ജയസൂര്യയുടെ പ്രേതം കണ്ടിരിക്കണം, അഞ്ചു കാരണങ്ങള്‍ ഇതാ

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണ് പ്രേതം. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഡ്രീംസ് ആന്റ് ബിയോണ്ടസിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ശ്രുതി രാമകൃഷ്ണനും പേളി മാനിയുമാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.


വീട്ടുകാര്‍ക്ക് മാത്രമായി അറിയാവുന്നത്, ജയസൂര്യയുടെ ഫോണിന്റെ പാസ്‌വേഡ് പുറത്തായി!!


എന്തുകൊണ്ട് ജയസൂര്യയുടെ പ്രേതം നിര്‍ബന്ധമായും കണ്ടിരിക്കണം എന്ന് പറയുന്നു. ഇതാ അതിന്റെ അഞ്ച് കാരണങ്ങള്‍.തുടര്‍ന്ന് വായിക്കാം..


രഞ്ജിത്ത് ശങ്കറിന്റെ ഹൊറര്‍ കോമഡി ചിത്രം

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് പ്രേതം. മുമ്പ് നിഴലുകള്‍ എന്ന ഹൊറര്‍ ടെലിവിഷന്‍ പരമ്പര എഴുതിയിരുന്നത് രഞ്ജിത്ത് ശങ്കറായിരുന്നു.


ജയസൂര്യ- മെന്റലിസ്റ്റ്

ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വീഡിയോകളിലൂടെ തന്നെ ജയസൂര്യയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


പ്രതീക്ഷ കൂട്ടുന്നു

സുസു സുധി വാത്മീകം എന്ന ചിത്രത്തിന്റെ വിജയ ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും മറ്റൊരു മികച്ച ചിത്രമാണ്.


എന്താണ് പ്രേതം

ഞാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശ്രുതി രാമകൃഷ്ണനാണ് ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒത്തിരി പ്രത്യേകതകളുള്ള കഥാപാത്രമാണിത്.


English summary
Jayasurya's Pretham: 5 Reasons To Watch The Movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam