For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? സരിതയോട് രഞ്ജിത്ത് ശങ്കറിന്‍റെ ചോദ്യം! ജയസൂര്യയുടെ മറുപടി

  |

  വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ജയസൂര്യ. ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമായിരിക്കുമെന്ന് നേരത്തെ തന്നെ താരം തെളിയിച്ചിരുന്നു. സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. ചാനല്‍ പരിപാടിയും മിമിക്രിയുമൊക്കെയായി നടക്കുമ്പോഴും മനസ്സില്‍ സിനിമാമോഹം കലശലായിരുന്നു. ആ ലക്ഷ്യത്തിന് പിന്നാലെയായി സഞ്ചരിക്കുകയായിരുന്നു അദ്ദേഹം പിന്നീട്. പാസിങ്ങ് ഷോട്ടുകളില്‍ നിന്നും ക്യാരക്ടര്‍ വേഷത്തിലേക്കും പിന്നീട് നായകനിരയിലേക്കും എത്തുകയായിരുന്നു അദ്ദേഹം. ജയസൂര്യ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

  അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

  പ്രണയിച്ച് വിവാഹിതരായവരാണ് ജയസൂര്യയും സരിതയും. അന്നത്തെ അതേ പ്രണയം തങ്ങളില്‍ ഇപ്പോഴുമുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ജയസൂര്യയുടെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സരിത നല്‍കുന്നത്. വസ്ത്രാലങ്കാര രംഗത്ത് പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന സരിത നല്ലൊരു കോസ്റ്റിയൂം ഡിസൈനറാണ് താനെന്ന് തെളിയിച്ചിട്ടുമുണ്ട്. ജയസൂര്യ നായകനായെത്തിയ പ്രേതം സിനിമയിലെ കുര്‍ത്തി സരിതയുടെ കരവിരുതായിരുന്നു. മകന്‍ അദ്വൈതും ഷോര്‍ട്ട് ഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. മകള്‍ വേദയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സരിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും അതുമായി ബന്ധപ്പെട്ട് വന്ന കമന്റുകളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  ഇന്‍സ്റ്റഗ്രാമിലൂടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ജയസൂര്യ എത്താറുണ്ട്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ ഒപ്പം ചേര്‍ത്തുപിടിച്ചാണ് അദ്ദേഹം മുന്നേറുന്നത്. ബോട്ടീക്കുമായി ബന്ധപ്പെട്ട് സജീവമായ സരിതയുടെ ഫാഷന്‍ പരീക്ഷണങ്ങളെക്കുറിച്ചും താരം വാചാലനാവാറുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇരുവരും മുഖ്യാശ്രദ്ധാ കേന്ദ്രമായി മാറാറുമുണ്ട്. ഡാന്‍സ് ചെയ്യുന്ന സരിതയുടെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം ജയസൂര്യ പോസ്റ്റ് ചെയ്തത്. പതിവ് പോലെ തന്നെ നിമിഷനേരം കൊണ്ട് ചിത്രം തരംഗമായി മാറുകയായിരുന്നു.

  ഫോട്ടോ വൈറലായി മാറിയതിന് പിന്നാലെയായാണ് കമന്റുമായി രഞ്ജിത്ത് ശങ്കര്‍ എത്തിയത്. ജയസൂര്യയ്ക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഈ കുട്ടിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചായിരുന്നു രഞ്ജിത്ത് എത്തിയത്. ജയസൂര്യയുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ കമന്റിന് മറുപടിയുമായി എത്തിയത്.

  ഈ കുട്ടിക്കില്ല കുട്ടിയുടെ ഭര്‍ത്താവിന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു ജയസൂര്യയുടെ മറുപടി. അത് പൊളിച്ചെന്നായിരുന്നു ആരാധകരുടെ മറുപടി. നിരവധി പേരാണ് തങ്ങളുടെ അഭിനയ താല്‍പര്യം വ്യക്തമാക്കിയുള്ള കമന്റുകളുമായി എത്തിയിട്ടുള്ളത്. സരിതയേയും ചിലര്‍ മെന്‍ഷന്‍ ചെയ്തിരുന്നു. സംവിധായകന്റേയും നായകന്‍റെയും കമന്‍റുകളും മറുപടിയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  ഫാഷനിലെ പുത്തന്‍ ട്രെന്‍ഡുകളെക്കുറിച്ചും തന്റെ പുതിയ ഡിസൈനുകളെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമായി സരിത എത്താറുണ്ട്. ഭാര്യയുടെ സംരംഭത്തിന് ശക്തമായ പിന്തുണയാണ് ജയസൂര്യ നല്‍കുന്നത്. വേരിട്ട മേക്കോവറും ഫാഷനുമൊക്കെയായി താരവും എത്താറുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കാനായി ജയസൂര്യ എത്തിയപ്പോള്‍ അണിഞ്ഞിരുന്നത് സരിത ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു. വിശേഷാവസരങ്ങളിലെല്ലാം വ്യത്യസ്തമാര്‍ന്ന ഫാഷനുമായാണ് ഇവരെത്താറുള്ളത്.

  കുടുംബസമേതമായാണ് ജയസൂര്യ മിക്ക ചടങ്ങുകളിലേക്ക് എത്താറുള്ളത്. ഓണവും പിറന്നാളുമൊക്കെ ആഘോഷിക്കുമ്പോള്‍ ജയന്‍ വീട്ടിലുണ്ടാവണമെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടെന്നാണ് സരിത പറഞ്ഞത്. സൂര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സരിത വിശേഷങ്ങള്‍ പങ്കുവെച്ചത്. വേദ പങ്കെടുക്കുന്ന ആദ്യ അഭിമുഖം കൂടിയായിരുന്നു ഇത്.

  അച്ഛന് പിന്നാലെയായി ആദിയും സിനിമയിലേക്ക് എത്തിയിരുന്നു. സ്വന്തമായി ചിത്രമൊരുക്കിയാണ് ആദിയെത്തിയത്. ഷോര്‍ട്ട് ഫിലിമിലാണ് തനിക്ക് താല്‍പര്യമെന്നും സംവിധാനം ഇഷ്ടമാണെന്നുമായിരുന്നു ആദി പറഞ്ഞത്. അഭിനേതാക്കളില്‍ ദുല്‍ഖര്‍ സല്‍മാനാണ് തനിക്കേറെ പ്രിയപ്പെട്ടതെന്നും ആദി പറഞ്ഞിരുന്നു. പുതിയ വെബ് സീരീസുമായി എത്തുന്നതിനെക്കുറിച്ചും ആദി വ്യക്തമാക്കിയിരുന്നു.

  View this post on Instagram

  Kalamandalam Saritha Jayasurya.... P:C ; ketiyon....

  A post shared by actor jayasurya (@actor_jayasurya) on

  English summary
  Jayasurya's Reply To Ranjith Sankar's Comment
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X