Just In
- 35 min ago
പേളി മാണിയുമായി ഏറെ സാമ്യമുണ്ട്; അക്രമണം ഇങ്ങോട്ട് ക്ഷണിക്കുന്ന രീതി, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?
- 1 hr ago
ലാലേട്ടന് മുന്നില്‍ കൊമ്പുകോര്‍ത്ത് ഫിറോസും അനൂപും; ഒടുവില്‍ നോബിയുടെ തോളില്‍ കിടന്ന് വിതുമ്പി അനൂപ്
- 11 hrs ago
തരികിട അഭ്യാസം എന്നോട് കാണിക്കരുത്, നല്ല പണി തരും, ബിഗ് ബോസ് പൊട്ടിത്തെറിച്ച് മോഹൻലാൽ
- 11 hrs ago
സായ് - സജ്ന പ്രശ്നം, വീഡിയോ കാണിച്ച് മോഹൻലാൽ, സജ്നയ്ക്ക് തീരുമാനമെടുക്കാമെന്ന് നടൻ
Don't Miss!
- Automobiles
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- News
ഒടുവില്‍ മോചനം; ജാമ്യം ലഭിച്ച കവി വരവ റാവു ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങി
- Sports
ഇന്ത്യയാണ് ബെസ്റ്റന്നു പറയാന്‍ വരട്ടെ! ഇംഗ്ലണ്ടില്‍ കൂടി ജയിച്ചാല്‍ സമ്മതിക്കാമെന്ന് വോന്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Finance
കിടിലന്‍ പ്ലാനുമായി എയര്‍ ഏഷ്യ... 'ഫ്ലൈയിങ് ടാക്സി'കള്‍ വരുന്നു; അടുത്ത വര്‍ഷം അവതരിപ്പിക്കും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ; ക്യാപ്റ്റന്‍ ശേഷം പ്രജേഷ് സെന്‍ ഒരുക്കിയ വെള്ളം ട്രെയിലർ പുറത്ത്
ലോക്ക് ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ എത്തുന്ന ചിത്രമാണ് വെള്ളം. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ - ജയസൂര്യ കുട്ട്കെട്ടില് ഒരുങ്ങുന്ന ചിത്രമാണ് വെള്ളം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്. ജനുവരി 22 ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
നേരത്തെ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. 'മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയില്‍ കാണും ഇതുപോലൊരു മനുഷ്യന്..' എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്.
ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്.
സംയുക്താ മേനോന്, സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.