6 വര്‍ഷം കഴിഞ്ഞാണ് മകള്‍ ജനിച്ചത്! അപ്പോള്‍ ആഗ്രഹിച്ചത് അതായിരുന്നു! വേദയെക്കുറിച്ച് സരിത ജയസൂര്യ!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ജയസൂര്യ. മിമിക്രിയില്‍ നിന്നാണ് താരം സിനിമയിലേക്കെത്തിയത്. ചാനല്‍ പരിപാടി അവതരിപ്പിച്ചിരുന്ന ജയസൂര്യയെ നായകനാക്കിയത് വിനയനായിരുന്നു. ദോസ്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമായിരുന്നില്ല. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെയായിരുന്നു താരം നായകനായി അരങ്ങേറിയത്. കാവ്യ മാധവനും ജയസൂര്യയും മികച്ച ജോഡികള്‍ തന്നെയെന്നായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തിയത്. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്.
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങള്‍ നടത്താറുണ്ട് ജയസൂര്യ. വേറിട്ട കഥാപാത്രങ്ങള്‍ക്കായാണ് അദ്ദേഹം കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. ഞാന്‍ മേരിക്കുട്ടിയും സുസുധി വാത്മീകവുമൊക്കെ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി വന്നപ്പോഴെല്ലാം ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ജയസൂര്യ മാത്രമല്ല ഭാര്യ സരിതയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ജയസൂര്യയുടെ സിനിമകള്‍ക്ക് വസ്ത്രം ഡിസൈന്‍ ചെയ്ത് തുടങ്ങിയ സരിത ഇപ്പോള്‍ സ്വന്തമായി ബോട്ടീക് നടത്തുന്നുണ്ട്. മകളെക്കുറിച്ച് വാചാലായായെത്തിയിരിക്കുകയാണ് ഇപ്പോള്‍. മനോരമ ആരോഗ്യത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സരിത വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണയവിവാഹം
പ്രണയിച്ച് വിവാഹിതരായവരാണ് ജയസൂര്യയും സരിതയും. ചാനലില്‍ പരിപാടി അവതരിപ്പിച്ചിരുന്ന സമയത്തായിരുന്നു സരിതയുമായി പ്രണയത്തിലായത്. സരിതയുടെ അമ്മൂമ്മ തന്റെ വലിയ ഫാനായിരുന്നുവെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. പ്രണയം പറഞ്ഞ് വൈകാതെ തന്നെ ഇരുവരും ഒന്നിക്കുകയായിരുന്നു. വിവാഹജീവിതം തുടങ്ങിയ സമയത്ത് പ്രതിസന്ധികളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞിരുന്നു. എങ്ങനെയാണ് അവയെ നേരിട്ടതെന്നും താരം വ്യക്തമാക്കിയിരുന്നു.

മകളെക്കുറിച്ച്
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ മകളെക്കുറിച്ച് സംസാരിച്ചിരുന്നു സരിത ജയസൂര്യ. കുഞ്ഞുവെന്നാണ് സരിത മകളെ വിളിക്കാറുള്ളത്. അദ്വൈത് ജനിച്ച് 6 വര്‍ഷം കഴിഞ്ഞാണ് വീണ്ടും ഗര്‍ഭിണിയായത്. പെണ്‍കുഞ്ഞായിരിക്കണേയെന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു. ആണ്‍കുുട്ടിക്ക് പിന്നാലെ പെണ്‍കുട്ടിയായാല്‍ സന്തോഷമായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ മകളായിരുന്നു ജനിച്ചതും. വേദയെന്നാണ് മകള്‍ക്ക് പേര് നല്‍കിയത്. മക്കളുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് ജയസൂര്യയും സരിതയും എത്താറുണ്ട്. വേദയും അദ്വേതും പ്രേക്ഷകര്‍ക്ക് പരിചിതരുമാണ്.

വേദയെന്ന പേര്
7ാം മാസമായപ്പോള്‍ തന്നെ മനസ്സിലേക്ക് വേദയെന്ന പേര് ഓടിയെത്തുമായിരുന്നു. കുഞ്ഞ് പെണ്‍കുട്ടിയാണോ എന്നൊന്നും ആ സമയത്ത് അറിയില്ല. മകളാണെങ്കില്‍ ഈ പേര് ഇടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് ജയനോടും പറഞ്ഞിരുന്നു. പ്രസവ സമയത്ത് പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷിച്ചിരുന്നു. വേദയെന്ന പേരിന്റെ അര്‍ത്ഥം അറിവെന്നാണ്. രണ്ടാം ക്ലാസിലെത്തിയിരിക്കുകയാണ് വേദ ഇപ്പോള്‍.

സന്തോഷം തോന്നുന്നത്
മകളെക്കുറിച്ചുള്ള സ്വപ്‌നങ്ങളെക്കുറിച്ചും സരിത സംസാരിച്ചിരുന്നു. തനിക്ക് ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെല്ലാം ഉണ്ടെങ്കിലും അത് സഫലീകരിക്കേണ്ടത് അവളാണ്. നല്ലൊരു കുഞ്ഞായി അവള്‍ വളരട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിലെ മാര്‍ക്കിന് പുറമെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് വളരട്ടെ. മാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി വന്നുപോവുന്നതാണ്. മകള്‍ നന്നായി പെരുമാറുമ്പോളോ, നല്ലൊരു സ്വഭാവം പ്രകടിപ്പിക്കുമ്പോഴോ ആണ് അമ്മയെന്ന നിലയില്‍ തനിക്കേറെ സന്തോഷം തോന്നാറുള്ളതെന്നും അവര്‍ പറയുന്നു.

സ്വപ്‌നമെന്താണെന്ന് അറിയില്ല
കരുത്തയായ ഒരു സ്ത്രീയായി അവള്‍ വളരണമെന്നാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവര്‍ക്ക് വിലകല്‍പ്പിക്കുകയും ചെയ്യുന്ന ഒരാളാവണം. ശരിയായ വഴിയിലൂടെ അവളുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ കഴിയട്ടെ. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെയാണ് ഇപ്പോള്‍ അറിയുന്നത്. അവളുടെ സ്വപ്‌നമെന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ് താനെന്നും താരം പറയുന്നു. അച്ഛന് പിന്നാലെയായി ഇടയ്ക്ക് സിനിമയില്‍ വരവറിയിച്ചിരുന്നു അദ്വൈത്്. സംവിധാനത്തിലാണ് ആദിക്ക് താല്‍പര്യം.


Click it and Unblock the Notifications