twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാണ് മൂന്നാം ലിംഗക്കാർ!പരിപാടിക്കിടെ പൊട്ടിത്തെറിച്ച് അഞ്ജലി, താരത്തിനെ ചൊടിപ്പിച്ചത് ആ പ്രയോഗം

    ഇതെന്റെ ഭാവി നായിക അഞ്ജലി അമീറിനെ ചേർത്ത് പിടിച്ച് ജയസൂര്യ പറഞ്ഞു

    |

    ചലച്ചിത്ര ലോകവും പ്രേക്ഷകരും ഒന്നടങ്കം ചർച്ച ചെയ്യുന്നത് മേരിക്കുട്ടിയെ കുറിച്ചാണ്. ആളുകൾക്കിടയിൽ അത്രയധികം സ്വധീനം ചെലുത്താൽ മേരിക്കുട്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാവരും വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് നൽകുന്നത്. ജയസൂര്യ എന്ന നടന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രവും ചിത്രവുമായണ് ഞാൻ മേരിക്കുട്ടി. ചിത്രത്തിൽ മനോഹരമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. മേരിക്കുട്ടി എന്ന വ്യക്തിയുടെ യശസ് ഉയർത്തു കാട്ടുന്ന രീതിയിലായിരുന്നു ജയസൂര്യയുടെ പ്രകടനം.

    അഡ്വ ആളൂർ സിനിമ നിർമ്മാണത്തിലേയ്ക്ക്!! അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ ചിത്രം, ദിലീപിനെ സമീപിച്ചു അഡ്വ ആളൂർ സിനിമ നിർമ്മാണത്തിലേയ്ക്ക്!! അണിയറയിൽ ഒരുങ്ങുന്നത് ത്രില്ലർ ചിത്രം, ദിലീപിനെ സമീപിച്ചു

    ഞാൻ മേരിക്കുട്ടിയേയും ജയസൂര്യയേയും അഭിനന്ദിച്ച് മോഡലും ചലച്ചിത്രതാരവുമായ അഞ്ജലി അമീർ. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു അഞ്ജലി മേരിക്കുട്ടിയെ കുറിച്ച് പറ‍ഞ്ഞത്. സ്ത്രൈണതയുടെ പശ്ചാത്തലത്തിൽ ചില മലയാള സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ മേരിക്കുട്ടി അത്തരത്തിലുളള ഒരു ചിത്രമല്ല. ആ സിനിമകൾ പറഞ്ഞത് സ്ത്രൈണതയുള്ള ഒരു പുരുഷന്റെ കഥയാണെങ്കിൽ ഞാൻ മേരിക്കുട്ടിയിലെ നായകൻ സ്ത്രീയാണെന്നും അ‍ഞ്ജലി പറഞ്ഞു.സ്ത്രൈതയും ട്രാൻസ് സെക്ഷ്വൽസും രണ്ടും രണ്ടാണ്. ഈ വ്യത്യാസം ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.

    പേരൻപിൽ അഞ്ജലിയ്ക്ക് പകരം പരിഗണിച്ചത് പ്രമുഖ നടിയെ! പിന്നീട് ഉണ്ടായത്,വെളിപ്പെടുത്തലുമായി മമ്മൂട്ടിപേരൻപിൽ അഞ്ജലിയ്ക്ക് പകരം പരിഗണിച്ചത് പ്രമുഖ നടിയെ! പിന്നീട് ഉണ്ടായത്,വെളിപ്പെടുത്തലുമായി മമ്മൂട്ടി

    ജയസൂര്യയുടെ ഭാവി നായിക

    ജയസൂര്യയുടെ ഭാവി നായിക

    അഞ്ജലി അമീർ ഭാവിയിൽ തന്റെ നായികയാകാൻ സാധ്യതയുണ്ടെന്ന് ജയസൂര്യ പറഞ്ഞു. അഞ്ജലി അമീർ ജയസൂര്യയുടെ ഭാവി നായികയാകാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിനായിരുന്നു താരം ഇങ്ങനെ മറുപടി പറ‍ഞ്ഞത്. തന്റെ ഭാവിയിലെ നായിക എന്നു പറഞ്ഞ് അഞ്ജലിയെ ചേർത്ത് പിടിച്ച് ജയസൂര്യ ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.ജയസൂര്യയുടെ നായികയായി അഭിനയിക്കാനാണ് തനിയ്ക്ക് ഏറെ ഇഷ്ടമെന്ന് അഞ്ജലിയും പറഞ്ഞു.

     ജയസൂര്യ ഗംഭീരമാക്കി

    ജയസൂര്യ ഗംഭീരമാക്കി

    ജയസൂര്യ വളരെ ഗംഭീരമായിട്ടാണ് മേരിക്കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ പോലെയായിരുന്നു ജയസൂര്യയും. ഒരു തരത്തിലുളള വൽഗാരിറ്റിയും താരത്തിന്റെ അഭിനയത്തിൽ നിന്ന് ഉണ്ടായിട്ടില്ല. മറ്റുള്ള ചിത്രങ്ങളിൽ തങ്ങളെ കോമഡി കഥാപാത്രമായും പ്രോസ്റ്റിറ്റ്യൂട്ടായുമായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാൽ മേരിക്കുട്ടിയിൽ തങ്ങളുടെ പച്ചയായ ജീവിതവും തങ്ങളുടെ ജീവിതം അതു പോലെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും താരം മുഖാമുഖം പരിപാടിയിൽ എടുത്തു പറഞ്ഞിരുന്നു.ജയസൂര്യയുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

       ആരാണ്  മുന്നാംലിംഗക്കാർ

    ആരാണ് മുന്നാംലിംഗക്കാർ

    മൂന്നാം ലിംഗക്കാർ, ഭിന്നലിംഗക്കാർ എന്നീ പേരുകളിലാണ് ട്രാൻസ് സെക്ഷ്വൽ സമൂഹത്തെ അറിയപ്പെടുന്നത്. ഈ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവും അ‍ഞ്ജലി ഉന്നയിച്ചിരുന്നു. മുഖാമുഖം പരിപാടിയിൽ പോലും അവർ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രമുഖ മാധ്യമത്തിൽ ഈ സമൂഹത്തിനെ കുറിച്ച് ഭിന്ന ലിംഗക്കാർ എന്ന് വിശേഷിപ്പിച്ചിരുന്നു. പരിപാടിക്കിടെ ഇവരുടെ പേരെടുത്തു പറഞ്ഞാണ് താരം വിമർശിച്ചത്.. നിങ്ങൾ എന്തുകൊണ്ടാണ് ഈ മൂന്നാം ലിംഗം എന്ന് എഴുതുന്നത്. ഒന്നാം ലിംഗം രണ്ടാംലിംഗം എന്നുണ്ടൊയൊന്നും താരം ചോദിച്ചിരുന്നു. പിന്നീട് ജയസൂര്യ ഇടപെട്ട് അഞ്ജലിയെ സമാധാനിപ്പിച്ച് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു

    ചിത്രം കണ്ടതിനു ശേഷം പെട്ടി കരഞ്ഞു

    ചിത്രം കണ്ടതിനു ശേഷം പെട്ടി കരഞ്ഞു

    ഞാൻ മേരിക്കുട്ടി എന്ന ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ജയസൂര്യയ്ക്കും ടീമിനും അഭിനന്ദനവുമായി അഞ്ജലി രംഗത്തെത്തിയിരുന്നു. എന്നാൽ കണ്ടതിനു ശേഷമുള്ള അഞ്ജലിയുടെ പ്രതികരണം ഏറെ ഹൃദയ സ്പർശിയായിരുന്നു. ചിത്രതച്തുൽ മേരിക്കുട്ടി പറ‍ഞ്ഞിതിനേക്കാൾ ദാരുണമായ സംഭവങ്ങൾ എനിയ്ക്കും എന്നെപ്പോലെയുള്ളവർക്കും ഉണ്ടായിട്ടുണ്ടെന്ന് അ‍ഞ്ജലി പറ‍ഞ്ഞിരുന്നു. അതൊക്കെ തരണം ചെയ്താണ് ‍ഞങ്ങൾ വന്നത്. താമസ്ഥലത്തു നിന്നും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞിരുന്നു. നീ എന്താ വേഷം കെട്ടി നടക്കുവാണോ? എന്നൊക്കെ പറഞ്ഞ് മുടിയൊക്കെ പിടിച്ച് വലിച്ച് മുഖത്തൊക്കെ അടിച്ചിരുന്നു. അതൊക്കെ എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല'.ഇതൊക്കെ പറയുമ്പോള്‍ താരത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

    സെൽഫ്  റെസ്പെക്ട്

    സെൽഫ് റെസ്പെക്ട്

    മേരിക്കുട്ടിയെപോലെ നല്ലൊരു ഭാവി ഉണ്ടാകണമെന്ന് അഞ്ജലി പറഞ്ഞു. സമൂഹത്തിനു മുന്നിൽ തല ഉയർത്തി പിടിച്ച് ജീവിക്കണമെന്നുള്ള ത് വല്ലാത്തൊരു ആഗ്രഹമാണ്. അത് ഒരുപാടൊന്നും സാധിച്ചില്ലെങ്കിലും കുറച്ചൊക്കെ തന്നെ കൊണ്ട് സാധിച്ചിട്ടുണ്ട്. കൂടാതെ ആ ഫിലിം കണ്ടപ്പോള്‍ പല രംഗങ്ങളിലും എന്റെ കണ്ണ് നിറഞ്ഞു പോയെന്ന് അഞ്ജലി പറഞ്ഞു. തീയേറ്ററിൽ ജനങ്ങൾ മേരിക്കുട്ടിയെ കണ്ട് കൈയടിച്ചപ്പോൾ തനിയ്ക്ക് അവാർഡ് കിട്ടിയ ഫീലായിരുന്നു. ജീവിതത്തിസലെ ഒരു അഭിമാന നിമിഷമായിരുന്നെന്നും താരം പറ‍ഞ്ഞു.

    English summary
    jayasurya say this my heroine
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X