For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജോൺ ലൂഥർ' ചെയ്ത മറ്റ് പോലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തം; ജയസൂര്യ

  |

  അഭിനയതാവ്, നിർമാതാവ്, ഗായകൻ എന്നീ നിലകളിലെല്ലാം തന്റേതായ കഴിവ് തെളിയിച്ച നടനാണ് ജയസൂര്യ. 2002-ൽ റിലീസായ 'ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ' എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായ ജയസൂര്യ ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ്.

  താരം ചെയ്യുന്ന ഓരോ വേഷങ്ങൾക്കും അതിന്റേതായ മികവ് പ്രേക്ഷകർക്ക് കാണാൻ സാധിക്കും. 'ഞാൻ മേരിക്കുട്ടി' പോലുള്ള ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

  Also Read:'മോശം ആളുകളല്ലേ അങ്ങനെയൊക്കെ ചെയ്യുന്നത്'; അഭിനയം കണ്ട് മകൾ പ്രതികരിച്ചതിനെ കുറിച്ച് മുക്ത!

  വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങൾ ധൈര്യപൂർവം ഏറ്റെടുക്കുന്ന താരമാണ് ജയസൂര്യ. ജയസൂര്യയുടെ പോലീസ് വേഷങ്ങൾ ഇപ്പോഴും ആരാധകർക്ക് ഹരമാണ്. ജയസൂര്യയെ നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജോണ്‍ ലൂഥര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലും താരം ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് വേഷമിടുന്നത്.

  ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായ ചിത്രത്തില്‍ പോലീസ് ഓഫീസറായി എത്തുന്ന ജയസൂര്യയുടെ പ്രകടനം ത്യഗരാണ് ആയിരിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് ആരാധകർക്ക്.

  John Luther

  താരം ആദ്യമായി പോലീസ് വേഷ അണിഞ്ഞപ്പോൾ ഉണ്ടായ അനുഭവം അടുത്തിടെ ഒരു ഓൺലൈൻ മാധ്യമവുമായി പങ്കിട്ടിരുന്നു. ഇത് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടുകയാണ്. ആദ്യമായി താരം പോലീസ് വേഷത്തിൽ എത്തിയത് പോസിറ്റീവ് എന്ന ചിത്രത്തിലാണ്. അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിരുന്നതിനാല്‍ അത് എങ്ങനെയാകുമെന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്ന് ജയസൂര്യ പറഞ്ഞു.

  അപ്പോള്‍ പൊലീസുകാരനാണ് എന്ന് മറ്റുള്ളവരെയും വിശ്വസിപ്പിക്കാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമുണ്ടായിരുന്നു. പിന്നീട് മുംബൈ പൊലീസ് എന്ന ചിത്രത്തിലെത്തിയപ്പോള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

  മുംബൈ പൊലീസിലെ കഥാപാത്രം ജോലിയോട് പാഷണേറ്റ് ആയിരുന്നില്ല, ഫ്രണ്ട്ഷിപ്പും തമാശയും മറ്റുമായിരുന്നു പുള്ളിയുടെ ഇഷ്ടങ്ങള്‍ എന്നാല്‍ ഇപ്പോള്‍ ജോണ്‍ ലൂഥറിലെത്തുമ്പോള്‍ സ്വന്തം കുടുംബത്തേക്കാള്‍ ജോലിക്ക് വില കല്‍പ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലേതെന്ന് ജയസൂര്യ പറഞ്ഞു.

  ഇതിലെ കഥാപാത്രം അമാനുഷികനല്ല നമ്മള്‍ സ്റ്റേഷനില്‍ പൊതുവെ കാണുന്ന ഒരു പോലീസുകാരനാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനും സ്വയം വിശ്വസിക്കാനും ഒന്നും ഈ പടത്തില്‍ ചെയ്തിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതിനു ശേഷം ഇടി എന്ന ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി ജയസൂര്യ എത്തുകയുണ്ടായി. ആക്‌ഷൻ കോമഡി ചിത്രമായിരുന്നു ഇടി.

  Also Read:ഒരു വണ്ടി കുരിശ് ചുമക്കുന്ന പോലെയായിരുന്നു ജിത്തു സാറിന്റെ അവസ്ഥ; ഷൂട്ടിങ് അനുഭവം പങ്കുവച്ച് അതിഥി രവി

  കേസ് അന്വേഷണത്തിനിടെ കേള്‍വി ശക്തി നഷ്ടപ്പെടുന്ന ഒരു പോലീസുകാരനായാണ് ജയസൂര്യ ജോണ് ലൂഥറിൽ വേഷമിടുന്നത്. ആ കഥാപാത്രത്തിന്റെ ഡീറ്റയിലുകളെക്കുറിച്ചും ജയസൂര്യ സംസാരിച്ചു. സംസാരിക്കുമ്പോള്‍ ഐ കോണ്ടാക്ട് കുറയുകയും, ലിപ് റീഡ് ചെയ്യാന്‍ ശ്രമിക്കുകയുമെല്ലാമാണ് ആ കഥാപാത്രം ചെയ്യുന്നത്.

  ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ജോണ്‍ ലൂഥറിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. മെയ് 27നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.

  Read more about: jayasurya
  English summary
  Jayasurya says his role in John Luther is different from other police roles he has done earlier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X