ജയസൂര്യയ്ക്ക് ബ്രെയിന്‍ ഇല്ല! മകള്‍ വേദ കണ്ടെത്തിയത് ഞെട്ടിക്കുന്ന സ്‌കാനിംഗ് റിപ്പോര്‍ട്ട്, വീഡിയോ
ഷാജി പാപ്പാനായി ജനങ്ങള്‍ക്കിടയിലേക്ക് വന്ന ജയസൂര്യ അതിവേഗം ജനപ്രീതി സ്വന്തമാക്കിയ നടനാണ്. തൃശൂര്‍ പൂരം എന്ന സിനിമയിലാണ് താരമിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ കഴിഞ്ഞ ദിവസം ജയസൂര്യയ്ക്ക് പരിക്കേറ്റിരുന്നു. കുറച്ച് ദിവസങ്ങളിലായി സംഘട്ടന രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്.
ഷൂട്ടിംഗിനിടെ ക്ഷീണിതനായ ജയസൂര്യ തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ ഇരുമ്പ് വസ്തുവില്‍ തലയിടിച്ചതോടെയാണ് പരിക്കേറ്റത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് നിസാരമായതിനാല്‍ വീട്ടിലേക്ക് വിട്ടു. ചെറിയൊരു റെസ്റ്റിന് ശേഷമായിരിക്കും ജയസൂര്യ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുന്നത്.

ഇതിനിടെ സുഖവിവരം അന്വേഷിച്ച് ആരാധകരുടെ ബഹളവും തുടങ്ങി. ഇപ്പോഴിതാ തന്നെ ശൂശ്രൂഷിക്കാന്‍ വീട്ടില്‍ തന്നെ ഡോക്ടര്‍ ഉള്ള കാര്യം താരം പുറത്ത് വിട്ടിരിക്കുകയാണ്. ജയസൂര്യയുടെ മകള്‍ വേദയാണ് അച്ഛനെ ശൂശ്രുഷിക്കാന്‍ എത്തിയ ഡോക്ടര്‍. ഷൂട്ടിംഗിനിടെ തലകറങ്ങി വീണതാണ്.
അപ്പോള്‍ തലയില്‍ എന്തോ ഇടിച്ചു. ആദ്യമായി സ്‌കാന്‍ ചെയ്ത് നോക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്. തലയില്‍ നോക്കുന്നതിന് പകരം കൈയിലാണ് സ്‌കാന്‍ ചെയ്തത്. അങ്ങനെ നോക്കിയാലും കിട്ടുമെന്നാണ് വേദ പറയുന്നത്. സ്‌കാനിംഗിന് ശേഷം ബ്രെയിന്‍ ഇല്ലെന്നാണ് ഡോക്ടര്‍ കണ്ടെത്തിയിരിക്കുന്നത്.


Click it and Unblock the Notifications