പ്രേതം 2 ലൊക്കേഷനിൽ മെന്റലിസം കാണിച്ച് നടി സാനിയ അയ്യപ്പനെ ഞെട്ടിച്ച് ജയസൂര്യ!!

മലയാളത്തില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം. ഈ വര്‍ഷം റിലീസിനെത്തിയ ഞാന്‍ മേരിക്കുട്ടിയായിരുന്നു ഇരുവരുമൊന്നിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പ്രേതം 2 വിന്റെ ചിത്രീകരണമായിരുന്നു നടന്ന് കൊണ്ടിരുന്നത്. ഈ ക്രിസ്തുമസിന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും രസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

രഞ്ജിത് സംവിധാനം ചെയ്ത് ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ സിനിമയായിരുന്നു പ്രേതം. ഡോണ്‍ ഡോണ്‍ബോസ്‌കോ എന്നൊരു മെന്റലിസ്റ്റിന്റെ വേഷത്തിലായിരുന്നു ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. ഇതേ കഥാപാത്രത്തെ മുന്‍നിര്‍ത്തി തന്നെയാണ് രണ്ടാം ഭാഗവും വരുന്നതെങ്കിലും ആദ്യ സിനിമയുടെ തുടര്‍ച്ചയല്ല രണ്ടാം ഭാഗം.

 saniya-jayasurya

സാനിയ അയ്യപ്പനും ദുര്‍ഗ കൃഷ്ണനുമാണ് പ്രേതം 2 വില്‍ നായികമാര്‍. പ്രേതം ചിത്രീകരിക്കുന്ന സമയത്ത് തന്നെ മെന്റലിസത്തെ കുറിച്ച് അറിയാന്‍ ജയസൂര്യ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. മെന്റലിസ്റ്റ് ആദിയാണ് ഇതിന് ജയസൂര്യയെ സഹായിച്ചിരുന്നത്. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ മെന്റലിസത്തിന്റെ വിദ്യകള്‍ ജയസൂര്യ ഷൂട്ടിംഗ് സെറ്റില്‍ പരീക്ഷിച്ചിരിക്കുകയാണ്. നടി സാനിയ അയ്യപ്പനാണ് ജയസൂര്യയുടെ ഇരയായിരിക്കുന്നത്.

സാനിയയുടെ കുടുംബ പശ്ചാത്തലം പറഞ്ഞ് കൊണ്ടായിരുന്നു നടിയെ ജയസൂര്യ ഞെട്ടിച്ചത്. ശരീരഭാഷയില്‍ നിന്നും കണ്ണിന്റെ ചലനങ്ങളില്‍ നിന്നും സാമൂഹ്യമായ ഇടപെടലുകളില്‍ നിന്നും സൂക്ഷ്മമായ ഭാവ വ്യതിയാനങ്ങളില്‍ നിന്നുമൊക്കെ മനസ് വായിക്കാനാകുന്ന ഈ വിദ്യ എനിക്ക് ഇപ്പോള്‍ ഒരുപരിധി വരെ തനിക്ക് അറിയാമെന്നാണ് ജയസൂര്യ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X