For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകവേഷം പൃഥ്വിരാജ് എടുത്തോട്ടെ! പൃഥ്വിക്കായി ജയസൂര്യ നല്‍കിയ അവസരം! അതിന് പിന്നിലെ കാരണം ഇതാണ്!

  |

  അവതാരകനായി തുടക്കം കുറിച്ച് പിന്നീട് മിമിക്രിയിലേക്കും അതില്‍ നിന്നും സിനിമയിലേക്കും ചേക്കേറിയ താരമാണ് ജയസൂര്യ. ദോസ്ത് എന്ന സിനിമയില്‍ ചെറിയ വേഷത്തിലെത്തിയ താരം വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെയാണ് നായകനായി തുടക്കം കുറിച്ചത്. ഊമയായാണ് ഈ സിനിമയില്‍ അഭിനയിച്ചത്. ഈ സിനിമയുടെ തമിഴ് റീമേക്കിലും അദ്ദേഹം അഭിനയിച്ചിരുന്നു. കാവ്യ മാധവനായിരുന്നു നായികയായി എത്തിയത്. സ്വപ്‌നക്കൂട്, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ക്ലാസ്‌മേറ്റസ് തുടങ്ങി നിരവധി സിനിമകളിലാണ് താരം വേഷമിട്ടത്. ഒന്നിലേറെ നായകന്‍മാരുള്ള ചിത്രങ്ങളായിട്ടും ജയസൂര്യയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടനുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് അദ്ദേഹമായിരുന്നു.

  സുപ്രിയയുടെ ബ്രില്യന്‍സ് ഇതാണ്! അലംകൃതയുടെ പുതിയ ഫോട്ടോ കണ്ട ആരാധകര്‍ പറഞ്ഞത്? കാണൂ!

  ഞാന്‍ മേരിക്കുട്ടിയിലും ക്യാപ്റ്റനിലുമൊക്കെ മികച്ച പ്രകടനം തന്നെയാണ് ജയസൂര്യ കാഴ്ചവെച്ചത്. സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി താന്‍ അതാത് കഥാപാത്രത്തെ മനസ്സിന്റെ ഒരറ്റത്തേക്ക് മാറ്റി നിര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു. റിലീസിന് ശേഷവും കഥാപാത്രത്തെ തന്നോടൊപ്പം ചേര്‍ക്കാനായി ഭാര്യ സമ്മതിക്കാറില്ലെന്നും അദ്ദേഹം പറയുന്നു. അച്ഛനെപ്പോലെ തന്നെ മകനും സിനിമയില്‍ താല്‍പര്യമുണ്ടെന്ന് തെളിയിച്ചിരുന്നു. സംവിധാനത്തോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു അദ്വൈത് പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ പ്രിയപ്പെട്ട താരമെന്നും അദ്വൈത് പറഞ്ഞിരുന്നു. കംഗാരു സിനിമയ്ക്കിടയിലെ സംഭവത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മനോഹരം ഈ മഞ്ജുഭാവം! കഞ്ഞിയെടുക്കട്ടെ എന്ന് ട്രോളിയവരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ! കാണൂ!

  മികച്ച കെമിസ്ട്രി

  മികച്ച കെമിസ്ട്രി

  ഒപ്പം അഭിനയിക്കുന്ന താരങ്ങളുമായി മികച്ച കെമിസ്ട്രിയാണ് ജയസൂര്യ പുറത്തെടുക്കാറുള്ളത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ ലഭിക്കുന്നതിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനുമൊപ്പമൊക്കെ ജയസൂര്യ എത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സ്വപ്‌നക്കൂചിന് വേണ്ടിയായിരുന്നു ഇവര്‍ ആദ്യമായി ഒരുമിച്ചത്. പിന്നീട് മൂവരും ഒരുമിച്ചില്ലെങ്കിലും പൃഥ്വി-ജയസൂര്യ, ചാക്കോച്ചന്‍-ജയസൂര്യ കോംപോ ആവര്‍ത്തിച്ചിരുന്നു.

   പൃഥ്വിരാജിനെ അനുകരിച്ചപ്പോള്‍

  പൃഥ്വിരാജിനെ അനുകരിച്ചപ്പോള്‍

  പൃഥ്വിരാജുമായി അടുത്ത സൗഹൃദമാണ് ജയസൂര്യയ്ക്ക്. പൃഥ്വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അധികം സംസാരിക്കാതെ എങ്ങനെയാണ് അവന്‍ പെരുമാറുന്നെതെന്ന് കാണിച്ചിരുന്നു താരം. ഓട്ടോഗ്രാഫ് വാങ്ങാനായി തനിക്ക് മുന്നിലെത്തുന്നവരോട് പൃഥ്വി എങ്ങനെയാണ് പെരുമാറുന്നതെന്നായിരുന്നു ജയസൂര്യ കാണിച്ചത്. കുഞ്ചാക്കോ ബോബനും സംവൃത സുനിലിനുമൊപ്പം നായികനായകനിലേക്ക് എത്തിയപ്പോഴായിരുന്നു ഈ സംഭവം. ഇതെങ്ങാനും അവന്‍ കണ്ടാല്‍ തന്‍രെ കാര്യം പോക്കാണെന്നും ജയസൂര്യ പറഞ്ഞിരുന്നു.

  വില്ലനോ നായകനോ?

  വില്ലനോ നായകനോ?

  വില്ലത്തരമാണോ നായക കഥാപാത്രത്തെ അവതരിപ്പിക്കാനാണോ എളുപ്പമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് കാത്തിരിക്കുന്നതെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. ഏത് കഥാപാത്രം എന്നില്ല ഡെപ്ത്തുള്ള കഥാപാത്രത്തെ ലഭിക്കുമ്പോള്‍ സന്തോഷമാണ്. നായകന്‍ തന്നെയാവണമെന്നില്ലെന്നും താരം പറയുന്നു.

  പൃഥ്വിരാജിന് നല്‍കി

  പൃഥ്വിരാജിന് നല്‍കി

  അത്തരത്തില്‍ ഒരു കഥാപാത്രത്തെ ലഭിച്ചപ്പോള്‍ അത് താന്‍ ചെയ്യുന്നില്ലെന്നും പകരം പൃഥ്വിരാജ് ചെയ്യട്ടെയെന്നും ജയസൂര്യ പറഞ്ഞിരുന്നു. വില്ലന്റെ കഥാപാത്രത്തെയാണ് താനവതരിപ്പിക്കുന്നതെന്നും അതാണ് കുറച്ച് കൂടി ഇഷ്ടമായതെന്നും അദ്ദേഹം പറയുന്നു. അത് തന്റെ വലിയ മനസ്സ് കൊണ്ടൊന്നുമല്ല, ഇവിടത്തന്നെ നില്‍ക്കണമെന്നുള്ളതുകൊണ്ടാണെന്നും പറഞ്ഞ് ചിരിക്കുകയാണ് താരം.

  കംഗാരുവില്‍ സംഭവിച്ചത്

  കംഗാരുവില്‍ സംഭവിച്ചത്

  ഇങ്ങനെയൊരു കഥയുണ്ടെന്നും നായകനായി പൃഥ്വിയെത്തിയാല്‍ നന്നായിരിക്കുമെന്ന് തോന്നിയിരുന്നതായും അങ്ങനെ അവനെ വിളിച്ച് ഇതേക്കുറിച്ച് പറയുകയായിരുന്നു. ഇങ്ങനെയൊരു സംഭവമുണ്ടെന്നും കേട്ട് നോക്കൂയെന്നുമായിരുന്നു പറഞ്ഞത്. കഥ കേട്ട് പൃഥ്വിക്ക് അതിഷ്ടമാവുകയും ഈ സിനിമ സ്വീകരിക്കുകയുമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചത്. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ സിനിമ

  ശക്തമായ പിന്തുണ

  ശക്തമായ പിന്തുണ

  പ്രേക്ഷക പിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലും ഏറെ മുന്നിലാണ് ജയസൂര്യ. ക്ഷണനേരം കൊണ്ടാണ് താരത്തിന്‍രെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ വൈറലായി മാറുന്നത്. ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തേടിയെത്തിയപ്പോള്‍ ആരാധകര്‍ക്കായിരുന്നു ഏറെ സന്തോഷം. അര്‍ഹിച്ച കൈകളില്‍ത്തന്നെയാണ് പുരസ്‌കാരമെത്തിയതെന്നായിരുന്നു അവര്‍ പറഞ്ഞത്.

  English summary
  Jayasurya talking about Kangaroo casting story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X