ഇതിട്ട് വേണം അവാര്‍ഡ് മേടിക്കാന്‍! സരിത അന്ന് പ്രവചിച്ചത് ഫലിച്ചുവെന്ന് ജയസൂര്യയുടെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങ് നടന്നത്. പുരസ്‌കാര ജേതാക്കളെല്ലാം ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കുടുംബത്തോടൊപ്പമാണ് താരങ്ങള്‍ പരിപാടിയിലേക്ക് എത്തിയത്. ജയസൂര്യയ്‌ക്കൊപ്പം സരിതയും അദ്വൈതും വേദയുമുണ്ടായിരുന്നു. നേരത്തെ സരിത അവാര്‍ഡിനെക്കുറിച്ച് പ്രവചിച്ചിരുന്നുവെന്നും അതിന് ഇടാനുള്ള വസ്ത്രവും സമ്മാനിച്ചിരുന്നുവെന്നും താരം പറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

2 വര്‍ഷം മുന്‍പ് തനിക്ക് അവാര്‍ഡ് കിട്ടുമെന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ടായിരുന്നു, എന്നാല്‍ അത് കിട്ടിയില്ല, അന്ന് മകന്‍ അടുത്ത് വന്ന് പറഞ്ഞു, അതൊന്നും സാരമില്ല അച്ഛാ, ബെസ്റ്റ് ആക്ടര്‍ അവാര്‍ഡൊക്കെ കിട്ടിയാല്‍ ഭയങ്കര ബോറാണ്. അവാര്‍ഡ് വാങ്ങാനായി പോവുമ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം കിട്ടാന്‍ അവസാനം വരെ നില്‍ക്കേണ്ടി വരുമെന്നായിരുന്നു അവന്‍ പറഞ്ഞത്.

ഇത് കഴിഞ്ഞ് ഇത്തവണ തനിക്ക് പുരസ്‌കാരമുണ്ടെന്നറിഞ്ഞപ്പോള്‍ ബെസ്റ്റ് ആക്ടര്‍ കിട്ടിയല്ലോ, പൊളിച്ചല്ലോ അച്ഛാ എന്നായിരുന്നു അവന്റെ കമന്റ്. അല്ലെടാ അവാര്‍ഡ് മേടിക്കാന്‍ ചടങ്ങിന്റെ ഒടുക്കം വരെ കാത്തിരിക്കേണ്ടി വരില്ലേ, പിന്നല്ലാതെ അവസാനം വരെ ഇരുന്നാലെന്താ, ബെസ്റ്റ് ആക്ടറല്ലേ. നേരത്തെ നീ ഇങ്ങനെയല്ലല്ലോ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ അത് അച്ഛനെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലേയെന്നായിരുന്നു അവന്‍ പറഞ്ഞത്.

Jayasurya

ഇതൊക്കെ കേട്ടപ്പോള്‍ മോളും അവന് പിന്തുണ അറിയിക്കുകയായിരുന്നു. രണ്ട്, മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ജോഡി ഡ്രസ് സമ്മാനിച്ചിരുന്നു. ഈ ഡ്രെസിട്ട് വേണം നിങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല നടനുള്ള പുരസ്‌കാരം മേടിക്കേണ്ടതെന്നായിരുന്നു അവള്‍ പറഞ്ഞത്. അവാര്‍ഡോ തനിക്കോ എന്ന് ചോദിച്ചപ്പോള്‍ മേരിക്കുട്ടിക്ക് അവാര്‍ഡ് കിട്ടുമെന്നുറപ്പാണെന്നായിരുന്നു സരിത പറഞ്ഞത്. അന്ന് അവള്‍ സമ്മാനിച്ട വസ്ത്രമാണ് ഇപ്പോള്‍ താനിട്ടിരിക്കുന്നതെന്നുമായിരുന്നു ജയസൂര്യ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X