കുന്തം മേടിച്ചു തരും, ഇരുന്നു പഠിക്കടാ; മകൻ അദ്വൈതിനെ മലയാളം പഠിപ്പിച്ച് ജയസൂര്യ
നടൻ ജയസൂര്യ പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും. സിനിമാഭിനയം കഴിഞ്ഞാൽ പിന്നെ കുടുംബമാണ് താരത്തിന്റെ ലോകം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള യാത്രകളും നല്ല നിമിഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ജയസൂര്യയുടെ മകൻ അദ്വൈതും പ്രേക്ഷകരുടെ ഇടയിൽ താരമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ മകനുമായുള്ള ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകനെ വിരട്ടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വഡിയോയിൽ ജയസൂര്യയുടെ ശബ്ദം മാത്രമാണുളളത്.മകനെ മലയാളം പഠിക്കുന്ന സഹായിക്കുന്നതാണ് വീഡിയോയിൽ.
പഠിച്ചാൽ എന്ത് തരുമെന്ന് അദ്വൈത് ചോദിക്കുന്നുണ്ട്. കുന്തം മേടിച്ചു തരും, ഇരുന്ന് പഠിക്കടാ എന്ന് ജയസൂര്യ ശബ്ദം കടിപ്പിച്ച് പറയുന്നുണ്ട്. കൂടാത അദ്വൈത് മലയാളം തെറ്റായി വായിക്കുമ്പോൾ അത് ശരിയാക്കി കൊടുക്കുന്നുമുണ്ട്. ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്വൈതിന്റെ സിനിമ പ്രവേശനം. പല ചിത്രങ്ങളിലും ജയസൂര്യയയുംട കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications