ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മികച്ച നടന്‍മാരായവരുടെ വിജയഗാഥ! പ്രശംസകൊണ്ട് മൂടി സോഷ്യല്‍ മീഡിയ

By Midhun Raj

Recommended Video

മികച്ച നടന്‍മാരായവരുടെ വിജയഗാഥ | filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ആകാംക്ഷകളോടെയായിരുന്നു സിനിമാ പ്രേമികള്‍ ഉറ്റുനോക്കിയിരുന്നത്. കാത്തിരിപ്പിനൊടുവില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അത് അര്‍ഹിച്ചവര്‍ക്ക് തന്നെയാണ് ലഭിച്ചതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. മികച്ച നടനായി ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ മിക്കവര്‍ക്കും സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി.

വൈകി ലഭിച്ചൊരു അംഗീകാരമായിട്ടാണ് ജയസൂര്യയുടെ പുരസ്‌കാര നേട്ടത്തെ എല്ലാവരും വിലയിരുത്തിയിരുന്നത്. സൗബിന്‍ ഷാഹിറിനും,ജോജു ജോര്‍ജ്ജിനും അര്‍ഹിച്ച അവാര്‍ഡ് തന്നെയാണ് ലഭിച്ചതെന്നും പലരും അഭിപ്രായപ്പെട്ടു. ചെറിയ വേഷങ്ങളില്‍ നിന്നും തുടങ്ങിയ നായകനടന്‍മാരായ ഇവരുടെ വളര്‍ച്ചയെക്കുറിച്ചായിരുന്നു പലരും കമന്റ് ചെയ്തിരുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മികച്ച നടന്മാരായി മാറിയവരെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന ജയസൂര്യ

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന ജയസൂര്യ

നിരവധി മികച്ച വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് ജയസൂര്യ. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ നടന്റെ സിനിമയിലെ വളര്‍ച്ച അതിശയത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടിരുന്നത്. അലി അക്ബറിന്റെ ഗ്രാമപഞ്ചായത്തിലും ദിലീപിന്റെ ദോസ്തിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ ജയസൂര്യ വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായത്. പിന്നീടങ്ങോട്ട് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ സ്ഥിര സാന്നിദ്ധ്യമാവുകയും ചെയ്തു.

 മികച്ച നടന്‍

മികച്ച നടന്‍

സിനിമയില്‍ എത്തി കുറച്ചു കഴിഞ്ഞാണ് വ്യത്യസ്ത തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ജയസൂര്യ തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ നടന്‍ മലയാളത്തില്‍ അവതരിപ്പിച്ചു. വിക്കുളള നായകനായും രോഗിയായും തൃശ്യുര്‍കാരനായ തനി ക്രിസ്ത്യാനിയായും തമാശക്കാരനായ ഗുണ്ടാ നേതാവായും ട്രാന്‍സ്‌ജെന്‍ഡറായുമുളള ജയസൂര്യയുടെ വരവ് പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചിരുന്നു. ഷാജി പാപ്പന്‍ പോലുളള മാസ് കഥാപാത്രങ്ങളും ജയസൂര്യയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇത്തവണ അര്‍ഹിച്ച അംഗീകാരം തന്നെയാണ് നടനിലേക്ക് എത്തിയതെന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

അസിസ്റ്റന്റ് ഡയറക്ടറായ സൗബിന്‍

അസിസ്റ്റന്റ് ഡയറക്ടറായ സൗബിന്‍

സഹസംവിധായകനായി വന്ന് നടനായും സംവിധായകനും തിളങ്ങിയ താരമാണ് സൗബിന്‍ ഷാഹിര്‍. സുഡാനി ഫ്രം നൈജീരിയയിലുടെയുളള സൗബിന്റെ നേട്ടത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലിലാണ് നായകനൊപ്പം നില്‍ക്കുന്ന റോളില്‍ സൗബിന്‍ എത്തിയിരുന്നത്. തുടര്‍ന്ന് അല്‍ഫോണ്‍ പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ കഥാപാത്രം വഴിത്തിരിവാകുകയും മലയാളത്തിലെ മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായി മാറുകയും ചെയ്തു.

സൗബിന്റെ നേട്ടം

സൗബിന്റെ നേട്ടം

തുടര്‍ന്ന് വില്ലന്‍ റോളുകളിലും നായകനടനായുളള റോളുകളിലും എത്തിയതോടെയാണ് സൗബിന്‍ എന്ന പ്രതിഭയെ പ്രേക്ഷകര്‍ ശരിക്കും തിരിച്ചറിഞ്ഞത്. സുഡാനി ഫ്രം നൈജീരിയയിലെ മജീദ് എന്ന കഥാപാത്രത്തെ അത്രത്തോളം മികവുറ്റതാക്കിയിരുന്നു സൗബിന്‍ ഷാഹിര്‍. ജനങ്ങള്‍ ഏറ്റെടുത്ത സിനിമയ്ക്ക് ഇത്തവണ ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം സൗബിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്. ആരും പ്രതീക്ഷിക്കാതിരുന്ന പുരസ്‌കാരം സൗബിനിലേക്ക് എത്തിയപ്പോള്‍ അത് അര്‍ഹിച്ച അംഗീകാരം തന്നെയാണെന്ന് എല്ലാവരും വിലയിരുത്തി.

ജൂനിയര്‍ ആര്ട്ടിസ്റ്റായിരുന്ന ജോജു

ജൂനിയര്‍ ആര്ട്ടിസ്റ്റായിരുന്ന ജോജു

പത്തു വര്‍ഷത്തോളം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്താണ് ജോജു എന്ന നടന്‍ ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഇന്‍ഡിപെന്‍ന്‍സ്, മഴവില്‍ കൂടാരം,ദാദാസാഹിബ് തുടങ്ങിയ ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോജു എത്തിയിരുന്നു. തുടര്‍ന്ന് സഹനടനായും വില്ലന്‍ വേഷങ്ങളിലൂടെയുമാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പര്‍ താരചിത്രങ്ങളിലടക്കം ശ്രദ്ധേയ വേഷത്തില്‍ നടന്‍ അഭിനയിച്ചു

ജോജുവിന്റെ നേട്ടം

ജോജുവിന്റെ നേട്ടം

ജോസഫ് എന്ന ചിത്രം ശരിക്കും ജോജു ജോര്‍ജ്ജിന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ റിട്ടയേര്‍ട്ട് പോലീസുദ്യോഗസ്ഥന്റെ വേഷം അത്രത്തോളം മികവുറ്റതാക്കാന്‍ നടന് സാധിച്ചിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയാണ് ചെയ്തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി ജോജുവിന് മാറാന്‍ കഴിഞ്ഞത് ശരിക്കും ജോസഫ് എന്ന ചിത്രത്തിന്റെ വിജയത്തിലൂടെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X