അനുഭവിച്ചിടത്തോളം വൻശോകം! ഇനി പ്രതീക്ഷ അദ്ദേഹത്തിൽ! വിജയിനെക്കുറിച്ച് ജസ്ല
വിജയിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് ജസ്ല മാടശ്ശേരി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സിസ്റ്റം മടുത്തുവെന്നും, ഇനി പ്രതീക്ഷ അദ്ദേഹത്തിലാണെന്നും ജസ്ല പറയുന്നു.
തമിഴ്നാട് ജീവിതം ഒരു സാഹസികമായ കൗതുകം നിറഞ്ഞ ഒന്നാണ്. എനിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറ്റവും ഇഷ്ടം വിജയ് യെ ആണ്. കാരണം വിജയ് ഇതുവരെ ഇവിടെ അധികാരത്തിലേറി ഭരിച്ചിട്ടില്ല.
അതോണ്ട് അഴിമതിയും നടത്തിട്ടില്ല. ഇവർ നടത്തിയ പരീക്ഷണങ്ങൾ കണ്ടിടത്തോളം, അനുഭവിച്ചിടത്തോളം. വൻശോകം സിസ്റ്റമാണ്. അഴിമതിയും പിടിച്ചു പറിയും കൈക്കൂലിയും കൊണ്ട് ഭീകരം. അനുഭവമാണ് ഏറ്റവും വലിയ സത്യം. ഇവിടുത്തെ സിസ്റ്റം. അതിലേക്കുള്ള ആക്സസ് എല്ലാം സാധാരണക്കാർക്ക് സങ്കീർണമാണ്. തമിഴ്നാട് ഹൈവേകളും. ചെന്നൈയും കോയമ്പത്തൂരും മധുരയും ഒക്കെ മാത്രമാണ് തമിഴ്നാട് എന്ന പെരിയ മണ്ണ് എന്ന തോന്നലാണ് നമ്മുടെ നാട്ടിലെ സഖാക്കളെ കൊണ്ട് തമിഴ്നാട് എന്തോ സംഭവമാണെന്നും സ്റ്റാലിൻ എന്തൊക്കെയോ ഉഴുതു മറിക്കുന്നുവെന്നും ഒക്കെ തോന്നലുണ്ടാക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽ പോലും ഇത്രമേൽ അഴിമതികൾ നടക്കുന്ന ഒരു ഫേക്ക് സർട്ടിഫിക്കറ്റ് അണ്ടർ വേൾഡ്. ഇന്നും വളരെ ശോകമായ ജീവിത സാഹചര്യം ഉള്ള ഗ്രാമങ്ങൾ നിറഞ്ഞ നാടാണ് നമ്മുടെ ഈ അയൽനാട്. വികസനം കാണാത്ത ഊരുകൾ. കൂടുതലെഴുതിയാൽ ഇന്നത്തെ ദിവസം മതിയാവില്ല. സംസാരിക്കേണ്ട വിഷയമാണ്. കോർട്ടറിനും ബിരിയാണിക്കും രണ്ടായിരം രൂപക്കും മറിയുന്ന വോട്ട് കൾ ആണ് ഈ നാടിന്റെ ശാപം. ഭരിക്കാൻ ഒരു അധികാരവർഗം. പരീക്ഷണങ്ങൾ ഏറ്റു വാങ്ങാൻ നിരക്ഷരരായ കുറെ സാധു മനുഷ്യർ. (മദ്യമേ ഉലകം -ദാരിദ്രഗ്രാമങ്ങളുടെ അവസ്ഥയാണ് ) ഇന്നും ജാതീയത വിറ്റു തിന്നുന്ന അധികാരികൾ. .പലയിടത്തും സ്കൂളുകളിൽ പോലും ഈ കാലത്തും
നിലത്തിരുന്നു പഠിക്കുന്ന കുഞ്ഞുങ്ങൾ.
ഇതൊരു പച്ചയായ യാഥാർഥ്യമാണ്. (ഓഹ് ഞാൻ പറയുന്നത് കേട്ടാൽ തോന്നും ഇതെന്തൊ പുതുമ പറയുന്നതാണെന്ന്. കേരളം പോലെ ഡിവലപ്ഡ് ആയ സ്റ്റേറ്റുകൾ വളരെ കുറവാണ്. ഇന്ത്യയിലൂടെ നടത്തിയ, നടത്തുന്ന യാത്രകൾ പഠിപ്പിച്ചത് ഒന്നിലും അധികം ആശ്ചര്യപ്പെടേണ്ട കൗതുകം കാണിക്കേണ്ട കാര്യമില്ല എന്നാണ്.) ഭരണഘടനയിലെ ബേസിക് അവകാശങ്ങളെ കുറിച്ച് പോലും ബോധമില്ലാത്ത ചെറുതല്ലാത്ത ശതമാനം മനുഷ്യരുടെ കൂടെ ഇടം. അപ്പൊ വിജയ് യെ കൂടി ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ല. ഒരു സിനിമാറ്റിക് ഗിയർ ചേഞ്ച് പ്രതീക്ഷിക്കാലോ. പാളിയാൽ അതും പരാജയമായിരുന്നു എന്ന് ഉളുപ്പില്ലാതെ പറയും. പാളിയില്ലേൽ അണ്ണൻ മാസ്സ്. അപ്പൊ ഇന്ത ഊരില്. ഞാൻ ടിവികെ ആണ്. തമിൾ വെട്രി കളകം. തൊഡ്രാ പാക്കലാം.
തമിഴ്നാട് മോഡൽ, സ്റ്റാലിൻ മോഡൽ എന്നൊക്കെ തള്ളുമ്പോൾ ചിരി വരാറുണ്ട്. തമിഴ്‌നാട്ടിലെ കുറച്ച് റൂറൽ ഏരിയയിൽ താമസിച്ചാൽ അവിടുത്തെ സാധാരണ ജനങ്ങളോട് സംസാരിച്ചാൽ അവിടുത്തെ സമൂഹത്തെ വീക്ഷിച്ചാൽ അവിടെ നടക്കുന്ന ഊളത്തരങ്ങൾ വ്യക്തമായി മനസിലാക്കാൻ പറ്റും. താഴ്ന്ന ജാതിക്കാർക്ക് വെള്ളം കൊടുക്കാൻ പ്രത്യേക ഗ്ലാസ്സ് തന്നെ ഉണ്ട് അവിടെയൊക്കെ ഓരോ വീട്ടിൽ. ഒന്ന് പറഞ്ഞു രണ്ടാമത് അവുങ്ക വന്ത് വേറെ ആളുങ്ക, എന്ന ഡയലോഗ് ഇടക്കിടക്ക് കേൾക്കാം. ഡിഎംകെ, എഡിഎംകെ ആയിക്കോട്ടെ എല്ലാത്തിലും ഈയൊരു വേർതിരിവുണ്ട്. പിന്നെ രാഷ്ട്രീയം എന്നാൽ അവിടെ കയ്യിട്ട് വാരലാണ്. ഇതൊക്കെ നേരിട്ട് കണ്ട നമ്മളോട് ഇവിടുന്ന് പഞ്ചായത്ത് വിട്ട് പോകാത്തവർ തമിഴ്നാടിനെ കണ്ടുപഠിക്കാൻ പറയുന്നു എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.


Click it and Unblock the Notifications
















