മറ്റൊരു നടിയുടെ പരാതി ജീൻ പോൾ ലാലിനെതിരെ, ആ കേസിന് പിന്നിലെ ദുരൂഹത; ലാലിനെ വിടാതെ സായ് കൃഷ്ണ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതോടെ നടൻ ലാലിനും മകനായ സംവിധായകൻ ജീൻ പോൾ ലാലിനുമെതിരെ ചോദ്യങ്ങൾ ഉന്നയിച്ച് യൂട്യൂബർ സായ് കൃഷ്ണ. ആക്രമിക്കപ്പെട്ട നടി അഭിനയിച്ച സിനിമയിലെ മറ്റൊരു നടി ജീൻ പോൾ ലാൽ, ശ്രീനാഥ് ഭാസി, പ്രൊഡക്ഷൻ കൺട്രോളർ അനൂപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. പിന്നീട് ആക്രമിക്കപ്പെട്ട നടി വണ്ടി ആവശ്യപ്പെട്ടത് ഈ അനൂപിനോടായിരുന്നു. ഇക്കാര്യം മനോജ് കാരന്തൂർ എന്ന വ്യക്തി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടി.

നടി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപുമായാണ് സംസാരിച്ചത്. ഞാനുമായല്ല. വണ്ടി വിട്ടുകാെടുക്കാൻ അനൂപ് പറഞ്ഞു. നാല് മണിയായപ്പോൾ വണ്ടി ഞാൻ വിടുകയും ചെയ്തു എന്നാണ് മനോജ് കാരന്തൂർ പറഞ്ഞത്. ഈ അനൂപ് തന്നെയാണ് ജീൻ പോൾ ലാലിനുമെതിരെ വന്ന കേസിലുണ്ടായിരുന്നത്. അനൂപ് ചെയ്തു എന്നല്ല ഞാൻ പറയുന്നത്. മറ്റൊരു നടി ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിരിക്കെ അത് അന്വേഷിക്കേണ്ടതായിരുന്നെന്നും സായ് കൃഷ്ണ പറഞ്ഞു. ഈ കേസ് പിന്നീട് ഒത്ത് തീർപ്പാകുകയാണുണ്ടായത്.

Jean Paul Lal  Dileep

നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ട് പോകവെയാണ് ഈ കേസും ചർച്ചയായത്. നനഞ്ഞിടം കുഴിക്കാനുള്ള ശ്രമമാണെന്നാണ് അന്ന് ജീൻ പോൾ ലാലിനെ പിന്തുണച്ച് കൊണ്ട് ലാൽ പറഞ്ഞത്. സ്വന്തം മകന്റെ സെറ്റിൽ, ലാൽ അഭിനയിക്കുകയും ചെയ്യുന്ന സെറ്റിൽ ഒരു സ്ത്രീക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായെന്ന് പുറംലോകം അറിഞ്ഞാൽ അതിനെ നടി ആക്രമിക്കപ്പെട്ട കേസുമായി ലിങ്ക് ചെയ്യാൻ മീഡിയ വരുമോ എന്ന് ചിലപ്പോൾ ലാൽ ചിന്തിച്ച് കാണും. എന്നാൽ ആരും അന്വേഷിച്ച് ചെന്നതുമില്ല, ആരും കണക്ട് ചെയ്തതുമില്ല. അന്വേഷണ സംഘം ഈ ബാ​ഗങ്ങളൊന്നും തൊട്ടിട്ടില്ലെന്നും സായ് കൃഷ്ണ പറഞ്ഞു.

ജീൻ പോൾ ലാലിനെതിരെ വന്ന പരാതി

2016 നവംബർ 16 ന് ഹണി ബീ 2 വിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം ഉണ്ടായത്. യുവനടി കൊച്ചിയിലെ ഹോട്ടലിൽ എത്തുകയും ഇവരോട് സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ചു. എന്നാൽ ജീൻ പോൾ ലാൽ ഉൾപ്പെടെയുള്ളവർ ലെെം​ഗിക ചുവയോടെ സംസാരിച്ചെന്നും തന്റെ അനുവാദമില്ലാതെ മറ്റൊരാളുടെ ശരീര ഭാ​ഗങ്ങൾ ചിത്രീകരിച്ച് തന്റേതെന്ന രീതിയിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.

More from Filmibeat

Read more about: actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X