ബീനയിൽ സുരക്ഷിതമാണെന്ന് അവർക്കറിയാം; ബീനയെ ഇൻഡസ്ട്രിക്ക് ആവശ്യമാണ്; ജീജ സുരേന്ദ്രൻ

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ബീന ആന്റണി. ആദ്യ കാലത്ത് നിരവധി സിനിമകളിൽ അഭിനയിച്ച ബീന ആന്റണി പിന്നീട് സീരിയലുകളിലേക്ക് ശ്രദ്ധ തിരിച്ചു. സീരിയൽ രം​ഗത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ബീന ആന്റണിക്കുണ്ട്. ബീനയുടെ ഭർത്താവും സീരിയൽ രം​ഗത്ത് സജീവമാണ്. ഇൻഡസ്ട്രിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കാറുണ്ട്. നടി രഞ്ജുഷ മേനോന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മനോജ് പ്രതികരണവുമായെത്തി. പ്രണയിച്ച് വിവാഹിതരായവരാണ് മനോജും ബീന ആൻ്റണിയും.

ഇരുവരെയും കുറിച്ച് നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് പ്രിയപ്പെട്ട ദമ്പതികളാണ് മനോജും ബീനയുമെന്ന് ജീജ പറയുന്നു. മനോജ് നല്ല പാട്ടുകാരനും അഭിനേതാവുമാണ്. ഒരു കാലത്ത് നല്ല കോമഡിക്കാരനായിരുന്നു. അങ്ങനെയിരിക്കെയാണ് ബീനയെ കല്യാണം കഴിക്കുന്നത്. അതിന് ശേഷമാണ് മനോജ് ആർട്ടിസ്റ്റായി സിനിമയിൽ വരുന്നതെന്നാണ് എന്റെ ഓർമ്മ.

Beena Antony, Jeeja Surendran

ബീനയെ കല്യാണം കഴിച്ചതിന് ശേഷം മനോജ് സീരിയലിൽ നല്ല വേഷങ്ങൾ ചെയ്യുന്നത് ഞാൻ കാണുന്നത്. ഇപ്പോൾ അവർ രണ്ട് പേർക്കും ഒരു മകനുണ്ട്. ആ മകനൊപ്പം വളരെ ഹാപ്പിയായി അവർ ജീവിക്കുന്നു. ഒരു ആർട്ടിസ്റ്റാകുമ്പോൾ അവർക്ക് കിട്ടുന്ന ജോഡി മനസിലാക്കുന്നവരായിരിക്കണം. അത് പുരുഷനായാലും സ്ത്രീ ആയാലും. അങ്ങനയെങ്കിൽ മാത്രമേ ജീവിതം സന്തോഷകരമാകൂ. അത് ബീനയ്ക്ക് ദൈവം അനു​ഗ്രഹിച്ച് നൽകിയിട്ടുണ്ട്.

ബീനയും മനോജും തിരക്കുള്ളവരാണ്. ഒരു മകനുണ്ട്. അമ്മ ആറ് വർഷം മുമ്പ് മരിച്ച് പോയി. അമ്മയായിരുന്നു കുഞ്ഞിന്റെ കാര്യങ്ങളൊക്കെ ആദ്യ കാലങ്ങളിൽ നോക്കിയിരുന്നത്. തിരക്കിനിടയും സന്തോഷകരമായി ബീനയും മനോജും ജീവിക്കുന്നു. ഒരു ക്യാരക്ടർ ഏൽപ്പിച്ച് കഴിഞ്ഞാൽ സംവിധായകനും നിർമാതാവിനും എത്രത്തോളം പൂർണ തൃപ്തിയോടെ കൊടുക്കുന്നോ അതാണ് അവരുടെ ഭാവി.

Beena Antony

അത് ബീനയിൽ സുരക്ഷിതമാണെന്ന് ഈ ഇൻഡസ്ട്രിയിലുള്ള എല്ലാ സംവിധായകർക്കും അറിയാം. അതുകൊണ്ട് തന്നെ ബീന തുടരെ വർക്കുകൾ ചെയ്യുന്നു. ബീനയിരിക്കുന്നിടത്തോളം അവരെ ഇൻഡസ്ട്രിക്ക് ആവശ്യമാണ്. ബീന നരയിട്ട് ചെയ്യുന്നതൊന്നും എനിക്ക് ഇഷ്ടമല്ല സ്റ്റെെലിഷായി ചെയ്യുന്നതാണ് തനിക്കിഷ്ടമെന്നും ജീജ വ്യക്തമാക്കി. ‌‌ടിവി19 കേരളയോടാണ് പ്രതികരണം.

ബീന ആന്റണിയുടെ ചെറുപ്പകാലത്തെക്കുറിച്ചും ജീജ സംസാരിക്കുന്നുണ്ട്. ബീനയുടെ അന്നത്തെ മുഖവും ഇന്നത്തെ മുഖവും തമ്മിൽ അജ​ഗജാന്തര വ്യത്യാസമുണ്ട്. ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കുട്ടിയാണ്. സങ്കടം വന്നാൽ പെട്ടെന്ന് സങ്കടം വരുമെന്നും ജീജ പറയുന്നു. സീരിയൽ ലോകത്തിന് ജീജ ആവശ്യമാണ്. സീരിയൽ കാണുന്നവർക്ക് മടുക്കാത്ത ആർട്ടിസ്റ്റ് ബീനയാണ്. ഏത് ചാനലായാലും ബീന വന്ന് കഴിഞ്ഞാൽ ആളുണ്ടാകും.

ബീന ആ കഥാപാത്രത്തിന് വേണ്ടിയങ്ങ് ജീവിക്കും. കോസ്റ്റ്യൂമിലും മേക്കപ്പിലും ബീനയുടേതായ വെറെെറ്റി കൊണ്ടുവരും. പണക്കാരിയായ കഥാപാത്രം കിട്ടിയാൽ ബീന ചെയ്യുന്ന പോലെ ആർക്കും പറ്റില്ല. ഹെയർസ്റ്റെെലും മേക്കപ്പുമെല്ലാം ഓരോരുത്തരെയും കൊതിപ്പിക്കുന്ന രീതിയിൽ ബീന ചെയ്യുമെന്നും ജീജ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X