'മഞ്ജുവിനെക്കുറിച്ച് സംസാരിച്ച ശേഷം എവിടേക്ക് ഇറങ്ങിയാലും ഇങ്ങനെ; സ്വഭാവം അനുഭവസ്ഥർക്കേ പറയാൻ പറ്റൂ'

മ‍ഞ്ജു വാര്യരെ പോലെ മലയാളികൾ ആഘോഷിച്ച മറ്റൊരു നടിയില്ല. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ മഞ്ജുവിനെ തേടി വന്നു. വിവാഹിതയായ ശേഷം മഞ്ജു സിനിമാ രം​ഗം വിട്ടപ്പോൾ ഏവർ‌ക്കും നിരാശയായി. വർഷങ്ങൾക്കിപ്പുറം ന‌ടി തിരിച്ചെത്തിയപ്പോൾ സിനിമാ ലോകത്ത് ആ​ഘോഷമായി. ഇന്ന് മലയാളത്തിന് പുറമെ തമിഴകത്തും മഞ്ജുവിന് തിരക്കേറുകയാണ്.

മഞ്ജു വാര്യരുടെ ക‌ടുത്ത ആരാധികയാണ് നടി ജീജ സുരേന്ദ്രൻ. മഞ്ജുവിനെക്കുറിച്ച് ജീജ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മഞ്ജുവിനെ പ്രശംസിച്ച് മുമ്പൊരിക്കൽ സംസാരിച്ച ശേഷം എല്ലാവരും തന്നോട് ഇക്കാര്യം പറയാറുണ്ടെന്ന് ജീജ പറയുന്നു. ന്യൂസ് 18 നോടാണ് പ്രതികരണം.

Jeeja Surendran  Manju Warrier

മഞ്ജു എന്ന് പറയുമ്പോൾ എനിക്ക് ചിരിയാണ് വരിക. കാരണം മഞ്ജു വാര്യരെക്കുറിച്ച് ഞാൻ പറഞ്ഞതിന് ശേഷം ഏത് ലൊക്കേഷനിൽ പോയാലും യാത്ര ചെയ്താലും എവിടെ ഇറങ്ങിലാലും ഇക്കാര്യം പറയും. ചേച്ചി മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടു. ഇഷ്‌ടമായി കേ‌ട്ടോ എന്ന്. എല്ലാവരും ഇതേ പറയൂ. എനിക്കൊരു പെൺകുട്ടിയില്ല. ‍ഡാൻസ് ചെയ്യുന്ന കുട്ടികളെന്ന് പറഞ്ഞാൽ‌ എനിക്ക് കൊതിയാണ്. അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം എന്നാണ് ഞാൻ ദൈവത്തോട് പറയാറ്.

ദൈവം അനു​ഗ്രഹിച്ച് നൽകിയ കഴിവാണ്. ദൈവം അനു​ഗ്രഹിച്ചത് കൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ലേഡി സൂപ്പർസ്റ്റാറായത്. ആ കു‌ട്ടി ഇൻഡ്സ്ട്രിയിൽ ഇരിക്കുന്ന കാലം വരെ ആ പോസ്റ്റിൽ ഇനിയൊരു ആൾ വരും എന്നെനിക്ക് തോന്നുന്നില്ല. അത്ര കഴിവാണ്. സ്വഭാവത്തിന്റെ കാര്യത്തിലും മഞ്ജു തനിക്ക് പ്രിയങ്കരിയാണെന്ന് ജീജ പറയുന്നു.

Manju Warrier

ലൊക്കേഷനിൽ പോയാൽ ജീജാന്റീ എന്ന് വിളിക്കുന്നത് മനസിൽ നിന്നാണ്. അത് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖമുണ്ട്. നമ്മുടെ മക്കളെ നമ്മൾ സ്നേഹിക്കുന്നത് പോലെയാണ്. മഞ്ജുവിന്റെ അമ്മയോട് ബഹുമാനമാണ് തോന്നുന്നത്. കാരണം ഈ മകളെ ഇൻഡസ്ട്രിക്ക് നൽകിയ അമ്മ. അമ്മ മോഹിനിയാട്ടം കളിക്കുന്നത് കണ്ടു. ഈ മകൾക്ക് ജന്മം നൽ‌കിയ അമ്മയും ഇങ്ങനെയൊരു അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്ത ജന്മങ്ങളാണ്.

മഞ്ജുവിനെ പോലൊരു മകളെ ലഭിച്ചാൽ പുണ്യമാണ്. ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥർക്കേ പറയാൻ പറ്റൂ. സിനിമാ രം​ഗത്ത് ആരും മഞ്ജുവിന്റെ കറുത്ത മുഖം കണ്ടിട്ടില്ല. ലൊക്കേഷനിൽ എത്തിയാൽ സ്മാർട്ട് ആയി ചിരിച്ച് കൊണ്ടിരിക്കും. എല്ലാവരോടും ഹായ് പറഞ്ഞ് കൊണ്ടാണ് വരിക. രാത്രി പോകുന്നത് വരെ അത്രയും സ്മാർട്ട്നെസ് മഞ്ജുവിനുണ്ടാകുമെന്നും ജീജ സുരേന്ദ്രൻ വ്യക്തമാക്കി.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X