twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്; നടനെക്കുറിച്ച് ജീത്തു ജോസഫ്

    |

    മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി ആർജിച്ച ജീത്തു ജോസഫ് ഈ ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. അതേസമയം മമ്മീ ആന്റ് മീ, മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ കോമഡി, ഫാമിലി സിനിമകളും ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ട്.

    മോഹൻലാൽ-ജീത്തു ജോസഫ് കോംബോ പ്രേക്ഷകർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഒത്തുചേരലാണ്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് സിനിമാ ലോകത്ത് ചർച്ചയായത്. രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്.

    Also Read: ഭാര്യ പറയുന്നത് മാത്രമായിരിക്കും എപ്പോഴും ശരി; വില കൂടിയ വസ്ത്രമൊന്നും എലിസബത്ത് വാങ്ങാറില്ലെന്ന് ബേസില്‍Also Read: ഭാര്യ പറയുന്നത് മാത്രമായിരിക്കും എപ്പോഴും ശരി; വില കൂടിയ വസ്ത്രമൊന്നും എലിസബത്ത് വാങ്ങാറില്ലെന്ന് ബേസില്‍

    മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച്  ജീത്തു ജോസഫ്

    പിന്നീട് ട്വൽത്ത് മാൻ ഉൾപ്പെടെയുള്ള സിനിമകളിൽ മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചു. റാം ആണ് ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം. സിനിമയുടെ ചിത്രീകരണം പൂർ‌ത്തിയായിട്ടില്ല. മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോൾ. സിനിമ ഹിറ്റ് ആകും എന്ന് കണ്ട് മാത്രം ഡേറ്റ് നൽകുന്ന നടനല്ല മോഹൻലാലെന്ന് ഇദ്ദേഹം പറയുന്നു.

    'ലാൽ സർ ഹിറ്റായ സംവിധായകർക്ക് മാത്രമല്ല ഡേറ്റ് കൊടുക്കുന്നത്. പരാജയപ്പെട്ട സംവിധായകർക്കും ഡേറ്റ് കൊടുക്കാറുണ്ട്. കഥ നല്ലതായിരിക്കും എന്ന ആത്മവിശ്വാസമുണ്ട്. ബോക്സ് ഓഫീസിൽ ഓടിയില്ലെങ്കിലും ആ സിനിമ നല്ലതാണെന്ന് തോന്നിയാൽ അദ്ദേഹം ചെയ്യും'

    റിവ്യൂ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്

    Also Read: ഞാൻ സീരിയസ് ആയപ്പോൾ മമ്മൂക്കയ്ക്ക് കുട്ടിക്കളി; പാലേരി മാണിക്യം സിനിമയെക്കുറിച്ച് ശ്വേത മേനോൻAlso Read: ഞാൻ സീരിയസ് ആയപ്പോൾ മമ്മൂക്കയ്ക്ക് കുട്ടിക്കളി; പാലേരി മാണിക്യം സിനിമയെക്കുറിച്ച് ശ്വേത മേനോൻ

    റാം സിനിമയുടെ ഷൂട്ടിം​ഗിൽ യുകെ ഷെഡ്യൂൾ കുറച്ച് കൂടി ഉണ്ട്. മൊറോക്കോ, ടുണീഷ്യ, ഇസ്രായേൽ തുടങ്ങിയ ഇടങ്ങളിലും ഷൂട്ട് ഉണ്ട്. റാം ആക്ഷൻ സിനിമയാണ്. റിയലിസ്റ്റിക് ഫൈറ്റ് ആണെന്നും ജീത്തു പറഞ്ഞു. റിവ്യൂ ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. സിനിമയുടെ ഉദ്ദേശ്യം എന്നത് നമ്മൾ തിയറ്ററിൽ ഇരിക്കുമ്പോൾ ഏതെങ്കിലും രീതിയിൽ രസിപ്പിക്കണം. നമ്മളെ രസിപ്പിച്ച് കഴിഞ്ഞാൽ ടോട്ടാലിറ്റിയിൽ സിനിമ നല്ലതാണോ എന്നാണ് നോക്കുക. റിവ്യൂ ചെയ്യുന്നവർക്ക് അത് അവരുടെ പ്രൊഫഷന്റെ ഭാ​ഗമാണ്.

     കാരണം ഇതിന്റെ പിന്നിൽ ഒത്തിരി അധ്വാനങ്ങൾ ഉണ്ട്

    ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആദ്യത്തെ ദിവസം തന്നെ നെ​ഗറ്റീവ് എഴുതാതെ പടത്തിന് ഒരു ബ്രീത്തിം​ഗ് സ്പേസ് കൊടുക്കുക. ആദ്യം തന്നെ പ്രേക്ഷകരെ വെറുപ്പിച്ച് ഓടിക്കാതെ ഒരാഴ്ചയൊക്കെ കഴിഞ്ഞ് റിവ്യൂ പറയുക. കാരണം ഇതിന്റെ പിന്നിൽ ഒത്തിരി അധ്വാനങ്ങൾ ഉണ്ട്. മുതൽമുടക്കുന്ന പ്രൊഡ്യൂസർ ഉണ്ട്. അയാൾക്കൊരു കുടുംബം ഉണ്ട്. ഇത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ ഞാനൊരു അഭിപ്രായം പറയുന്നു എന്നേ ഉള്ളൂയെന്നും സംവിധായകൻ പറഞ്ഞു.

    കൗമുദി മൂവീസിനോടാണ് പ്രതികരണം. കൂമൻ ആണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ. ആസിഫലി നായകൻ ആയ സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

    പൂർണമായും ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണിത്

    മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. 12 ത്ത് മാന്റെ തിരക്കഥാകൃത്ത് കെആർ കൃഷ്ണകുമാർ ആണ് കൂമന്റെയും രചന നിർവഹിച്ചിരിക്കുന്നത്. പൂർണമായും ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണിത്. പൊലീസ് കോൺസ്റ്റബിൾ ​ഗിരിശങ്കർ എന്ന കഥാപാത്രത്തെ ആണ് ആസിഫ് അലി കൂമനിൽ അവതരിപ്പിക്കുന്നത്. കൊത്ത് എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങുന്ന സിനിമ കൂടിയാണിത്.

    Read more about: mohanlal
    English summary
    Jeethu Joseph About Actor Mohanlal; Says He Is Not Only Looking For Hit Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X