For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ സീൻ ചെയ്യില്ലെന്ന് അവസാന നിമിഷം മീന, ഒടുവിൽ പിൻ കുത്തി അഡ്ജസ്റ്റ് ചെയ്തു; മേക്കപ്പും കുറച്ചില്ല'

  |

  മലയാള സിനിമയിൽ വൻ വിജയം കൊയ്യുകയും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സിനിമയാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ 2013 ലാണ് റിലീസ് ചെയ്തത്. മോഹൻലാൽ, മീന, അൻസിബ, കലാഭവൻ ഷാജോൺ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമ ആയിരുന്നു. സിനിമയുടെ വിജയത്തിന് ശേഷം പിന്നീട് ദൃശ്യം രണ്ടാം ഭാ​ഗവും പ്രേക്ഷകരിലേക്കെത്തി.

  സിനിമയും വലിയ വിജയം നേടി. ഇപ്പോഴിതാ ദൃശ്യം സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയിൽ മീനയുടെ കഥാപാത്രത്തിന് മേക്കപ്പ് അത്ര ആവശ്യം ഇല്ലായിരുന്നെന്നും എന്നാൽ മീന ഈ ആവശ്യം പൂർണമായും കേട്ടില്ലെന്നും ജീത്തു ജോസഫ് പറയുന്നു. നടി ചെയ്യാൻ മടിച്ച ഒരു സീനിനെപറ്റിയും സംവിധായകൻ സംസാരിച്ചു.

  Also Read: എനിക്ക് 15 വർഷത്തിന് ശേഷം ഇങ്ങനൊരു വേഷം കിട്ടിയത് ഭാഗ്യമാണ്; ആ ജോലിയിൽ ഹാപ്പി ആയിരുന്നു: നിത്യ ദാസ്

  'പുളളിക്കാരിയെ കുറ്റം പറയുക അല്ല, അവരുടെ കുഴപ്പവും അല്ല. ഞാനിത് പറഞ്ഞിട്ട് അവർക്കത് മനസ്സിലായില്ല. പിന്നെ ഒരാളെ അൺ കംഫർട്ടബിൾ ആക്കി എനിക്ക് പോവാനും പറ്റില്ല. ഒരു ആർട്ടിസ്റ്റുമായി വഴക്കിടാൻ പറ്റില്ല. കാരണം അവർ പെർഫോം ചെയ്യേണ്ടവരാണ്. നിങ്ങളിപ്പോൾ കണ്ടതിനേക്കാൾ കൂടുതൽ ആയിരുന്നു. അത് കുറച്ചതാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല'

  'ഞാനും ലാൽ സാറും മാക്സിമം പറഞ്ഞു. കുറേയൊക്കെ കുറച്ചു. പിന്നെ അതങ്ങനെ അങ്ങ് പോട്ടെ എന്ന് വെച്ചു. പലരും എന്നോട് ചോദിച്ചു. അന്ന് ലാൽ സാറിന്റെ കൂടെ ഒരു പടം വർക്ക് ചെയ്യുന്നു. ഇന്നാണെങ്കിൽ ഞാൻ പറഞ്ഞേനെ. ഇപ്പോൾ ഞാൻ പറയാനും തുടങ്ങി'

  Also Read: വീട്ടിൽത്തന്നെ ഒരു താമര ഇല്ലേയെന്ന് ലാൽ ജോസ്; നീലത്താമരയിൽ കീർത്തി അഭിനയിക്കാത്തതിനെക്കുറിച്ച് മേനക

  'അന്ന് ലാൽ സാറിന്റെ മുന്നിൽ വെച്ച് പറയാൻ എനിക്കും വൈമുഖ്യം ആയിരുന്നു. പിന്നെ അവർ അപ്സെറ്റായി മാറി ഇരുന്നാൽ ഷൂട്ടിം​ഗ് നടന്നില്ലെങ്കിൽ എന്താവും എന്നൊക്കെയുള്ള ചിന്ത ആയിരുന്നു. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. പിന്നെ ഞാൻ ഒരാളെ, പ്രത്യേകിച്ചും ആർട്ടിസ്റ്റിനെ കഴിയുന്നതും അൺ കംഫർട്ടബിൾ ആക്കാതിരിക്കാൻ നോക്കും. കാരണം അവർ പെർഫോം ചെയ്യേണ്ടതല്ലേ'

  'മൈ ബോസിന്റെ സമയത്ത് മംമ്തയെ ചെന്ന് കണ്ട് കഥ പറഞ്ഞപ്പോൾ സ്വിം സ്യൂട്ട് ഇടേണ്ടി വരുമെന്ന് പറഞ്ഞു. പക്ഷെ ഞാനങ്ങനെ വൾ​ഗാരിറ്റി ആം​ഗിളിലല്ല എടുക്കുന്നതെന്ന് പറഞ്ഞു. പുള്ളിക്കാരി ഓക്കെ പറഞ്ഞു. ദൃശ്യത്തിൽ മീനയോട് തുടക്കത്തിൽ കഥ പറയുമ്പോഴും പറഞ്ഞു ഒരു ക്ലെവേജ് ഷോട്ട് ഉണ്ടാവും എന്ന്. പക്ഷെ അവസാന നിമിഷം പുള്ളിക്കാരി പറഞ്ഞു പറ്റില്ലെന്ന്. പിന്നെ ഒരു അഡ്ജസ്റ്റ്മെന്റിൽ പിന്നൊക്കെ കുത്തി ചെയ്തു. അതൊക്കെ ആ സിനിമയ്ക്ക് ആവശ്യമായിരുന്നു'

  'ഇപ്പോൾ പ്രത്യേകിച്ച് ഫീമെയ്ൽ ആർട്ടിസ്റ്റുകളോട് സീനുകളുടെ കാര്യം ആദ്യമേ പറയും,' ജീത്തു ജോസഫ് പറഞ്ഞു. ദ ഫോർത്തിനോടാണ് പ്രതികരണം. കൂമൻ ആണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ആസിഫ് അലിയാണ് പ്രധാന താരം. നവംബർ നാലിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

  Read more about: meena jeethu joseph
  English summary
  Jeethu Joseph About Make Up Of Meena In Drishyam Movie; Says She Was Not Ready To Do A Scene In The Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X