ദൃശ്യത്തിൽ മീന നായികയാവാൻ കാരണമായത് മമ്മൂട്ടി; താരങ്ങളെക്കുറിച്ച് ജീത്തു ജോസഫ്

മലയാള സിനിമയിൽ ത്രില്ലർ സിനിമകളുടെ പ്രതിനിധി ആയാണ് സംവിധായകൻ ജീത്തു ജോസഫ് അറിയപ്പെടുന്നത്. ത്രില്ലർ സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാനാ​ഗ്രഹിക്കുന്നില്ലെന്ന് ജീത്തു ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജീത്തു ജോസഫിനെ ഇപ്പോഴും അങ്ങനെ തന്നെയാണ് ആരാധകർ‌ കാണുന്നത്. മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളുടെ വിജയത്തോടെയാണ് ജീത്തു ജോസഫ് ജനപ്രിയ സംവിധായകനായി മാറുന്നത്.

ഇതിൽ ദൃശ്യം എന്ന സിനിമയോടെ ആണ് ജീത്തു ജോസഫിന്റെ കരിയർ ​ഗ്രാഫ് ഉയർന്നത്. 2013 ലാണ് ദൃശ്യം പുറത്തിറങ്ങുന്നത്. സൂപ്പർ ഹിറ്റായ സിനിമയ്ക്ക് പിന്നീട് രണ്ടാം ഭാ​ഗവും ഇറങ്ങി. രണ്ട് സിനിമകളിലും പ്രേക്ഷകരെ ഒരുപോലെ ആകാംക്ഷയിൽ നിർത്താനും ജീത്തു ജോസഫിനായി.

സിനിമയിൽ മീനയെ കാസ്റ്റ് ചെയ്തതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ജീത്തു

മോഹൻലാൽ മീന, അൻസിബ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിൽ മീനയെ കാസ്റ്റ് ചെയ്തതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയിലേക്ക് വിളിക്കുമ്പോൾ മീനയ്ക്ക് ആദ്യം താൽപര്യക്കുറവ് ഉണ്ടായിരുന്നെന്ന് ജീത്തു ജസോഫ് പറയുന്നു. നടൻ മമ്മൂട്ടിയാണ് മീനയെ സിനിമയിലേക്ക് എത്തിച്ചതെന്നും ജീത്തു ജോസഫ് പറയുന്നു.

 മമ്മൂട്ടി മീനയെ സമ്മതിപ്പിക്കുകയായിരുന്നെന്ന് ജീത്തു ജോസഫ്

മീനയെ കാണാൻ ചെല്ലുമ്പോൾ മമ്മൂക്ക ലൊക്കേഷനിൽ ഉണ്ട്. വേണോ വേണ്ടെയോ എന്ന് മീന ആലോചിച്ച് നിൽക്കുമ്പോൾ ഞാൻ പറയാം എന്ന് പറഞ്ഞ് മമ്മൂട്ടി മീനയെ സമ്മതിപ്പിക്കുകയായിരുന്നെന്ന് ജീത്തു ജോസഫ് പറയുന്നു. ദൃശ്യത്തിന്റെ കഥ ആദ്യം പറയുന്നത് മമ്മൂട്ടിയോട് ആണ്. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് മോഹൻലാലിലേക്ക് സിനിമ എത്തിയതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

നല്ല സൗഹൃദം തനിക്കുണ്ടെന്നും ജീത്തു ജോസഫ്

മെമ്മറീസ് എന്ന സിനിമയുടെ കഥയും മമ്മൂട്ടിയോടായിരുന്നു ജീത്തു ജോസഫ് ആദ്യം പറഞ്ഞത്. എന്നാൽ ഈ കഥയിലും മമ്മൂട്ടിക്ക് താൽപര്യം തോന്നിയില്ല. അതേസമയം മമ്മൂട്ടിയുമായി നല്ല സ്നേഹത്തിലാണെന്നും അദ്ദേഹവുമായി നല്ല സൗഹൃദം തനിക്കുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. കൂമനാണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ. ആസിഫലി നായകനായ കൂമൻ നവംബർ നാലിനാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മേക്കപ്പ് അധികം കുറയ്ക്കാൻ മീന തയ്യാറായില്ല

ദൃശ്യത്തിൽ മീനയെ കാസ്റ്റ് ചെയ്തപ്പോഴുണ്ടായ ചില സംഭവങ്ങളെ പറ്റി ജീത്തു ജോസഫ് നേരത്തെ സംസാരിച്ചിരുന്നു. നാട്ടിൻപുറത്തുകാരിയായ കഥാപാത്രമാണ് സിനിമയിലെ റാണി. അധികം മേക്കപ്പ് ഈ കഥാപാത്രത്തിന് ആവശ്യമില്ല. എന്നാൽ മേക്കപ്പ് അധികം കുറയ്ക്കാൻ മീന തയ്യാറായില്ലെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

സിനിമയിൽ കാണുന്നതിലധികം മേക്ക് അപ്പ് ഉണ്ടായിരുന്നു. ലാൽ സാറും ഞാനും പറഞ്ഞിട്ട് കുറച്ച് കുറച്ചു. അതിൽ കൂടുതൽ അവരെ നിർബന്ധിക്കാൻ പറ്റിയില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

 ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗവും പ്രഖ്യാപിച്ചിട്ടുണ്ട്

ഒരു സീനിൽ മാറിടം ഷൂട്ട് ചെയ്യണമായിരുന്നു. കഥ പറയുമ്പോൾ ഇക്കാര്യം സമ്മതിച്ചെങ്കിലും ഷൂട്ടിം​ഗിനെത്തിയപ്പോൾ ഈ സീൻ പറ്റില്ലെന്ന് മീന പറയുകയും ചെയ്തെന്നും ജീത്തു ജോസഫ് തുറന്ന് പറഞ്ഞിരുന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി ആരാധകർ കാത്തിരിക്കുന്നത്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X