ആന്റണിയെ ഞെട്ടിച്ച ഓഫർ, എന്നോട് പറഞ്ഞപ്പോൾ; ദൃശ്യത്തിന്റെ സ്ക്രിപ്റ്റിൽ അവർ മാറ്റങ്ങൾ വരുത്തി: ജീത്തു ജോസഫ്
ദൃശ്യം 3 യുടെ മലയാള പതിപ്പിന്റെയും ഹിന്ദി റീമേക്കിന്റെയും റിലീസ് സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. ഹിന്ദി റീമേക്കിലെ സ്ക്രിപ്റ്റിൽ മാറ്റങ്ങളുണ്ടെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഏപ്രിൽ രണ്ടിനാണ് നമ്മൾ റിലീസ് ചെയ്യുന്നത്. അവർ ഒക്ടോബർ രണ്ടിനാണ്. അവർ ഞങ്ങളുടെ സ്ക്രിപ്റ്റ് വായിച്ചു. അവർ ചെയ്ത് വന്ന രീതിയുണ്ട്. ഞങ്ങൾ ചെയ്ത് വന്ന രീതിയുമുണ്ട്. നമ്മുടെയും അവരുടെയും സാമൂഹ്യ രീതിയും പ്രേക്ഷകരുടെ ടേസ്റ്റും തമ്മിൽ വ്യത്യാസമുണ്ട്. ഞങ്ങൾ ചെയ്ത ചില കാര്യങ്ങൾ അവർക്കവിടെ സെറ്റാകുന്നില്ല.
ദൃശ്യം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലുമെല്ലാം അവർ അതിനനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്. ആദ്യം അവർ ഒന്നിച്ച് റിലീസ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ നമ്മളും അതിന്റെ തടസങ്ങൾ പറഞ്ഞു. സ്ക്രിപ്റ്റിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ കൊള്ളാമെന്നുണ്ടെന്ന് അവർ പറഞ്ഞു. ഓക്കെയെന്ന് ഞങ്ങൾ പറഞ്ഞു. ഞങ്ങൾ പ്രൊഡക്ഷൻ തുടങ്ങി. സിനിമ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അവർ വന്ന് മുഴുവൻ സിനിമയും വാങ്ങിച്ചു. തിയറ്റർ റെെറ്റ്സ്. ആന്റണിയെ ഞെട്ടിക്കുന്ന ഓഫർ വന്നു. എന്നോട് വന്ന് പറഞ്ഞു. ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല, തീർച്ചയായും ചെയ്തോ എന്ന് ഞാൻ പറഞ്ഞെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.



Click it and Unblock the Notifications











