ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഡൗണ്‍ ടു എര്‍ത്തായ മനുഷ്യന്‍! ജീത്തു ജോസഫിന്‍റെ പോസ്റ്റ് വൈറല്‍!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. താരജാഡകളില്ലാതെ എല്ലാവരുമായും ഇടപഴകുന്ന സൂര്യയെക്കുറിച്ചും കാര്‍ത്തിയെക്കുറിച്ചും വാചാലരായി അണിയറപ്രവര്‍ത്തകരെത്തിയിരുന്നു. ആരാധകരുടെ വിവാഹത്തില്‍ പങ്കെടുക്കാനൊക്കെ ഇവരെത്താറുണ്ട്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് കാര്‍ത്തി. എല്ലാ തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ചാണ് താരപുത്രന്റെ പോക്ക്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതാദ്യമായി ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം കൂടിയാണ് താരത്തിന് ലഭിച്ചിട്ടുള്ളത്.

കാര്‍ത്തിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ തന്റെ വീട്ടിലേക്കെത്തിയ കാര്‍ത്തിയെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് സംവിധായകനായ ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തങ്ങളുടെ മനസ്സ് നിറഞ്ഞു. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഡൗണ്‍ റ്റു എര്‍ത്തായ മനുഷ്യന് പിറന്നാളാശംസ നേരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. ജ്യോതികയേയും കാര്‍ത്തിയേയും കൂടാതെ വന്‍താരനിരയാണ് ജീത്തു ജോസഫ് ചിത്രത്തിനായി അണിനിരക്കുന്നത്.

Karthi

സത്യരാജ്, നിഖില വിമല്‍, അന്‍സണ്‍ പോള്‍, ഹരീഷ് പേരടി തുടങ്ങിയവരും കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്നുണ്ട്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സിനിമ കൂടാതെ റെമോ സംവിധായകനൊപ്പവും രശ്മിക മന്ദാനയുടെ സിനിമയിലും കാര്‍ത്തി അഭിനയിക്കുന്നുണ്ട്. ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X