സിനിമയുടെ ക്വാളിറ്റിക്കുറവിനെക്കുറിച്ച് ഡ്രെെവറും പറഞ്ഞു, ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു: ജീത്തു ജോസഫ്
തന്റെ സിനിമകൾക്ക് വിഷ്വൽ ക്വാളിറ്റിയില്ല, സീരിയൽ പോലെ തോന്നുന്നു എന്ന വിമർശനത്തോട് പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ്. റിയലിസ്റ്റിക്കായ വിഷ്വലുകളാണ് തനിക്ക് വേണ്ടതെന്ന് ജീത്തു ജോസഫ് പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. എന്റെ ടീമിന്റെ കുഴപ്പമല്ല അത്. എനിക്ക് കുറച്ച് റിയലിസ്റ്റിക്കായി തന്നെ മതി എന്നത് കൊണ്ടാണ്. കുറച്ച് പേർ വിമർശനം എഴുതുന്നതിന് പിന്നിൽ വേറൊരു കാരണമുണ്ട്. അത് ഞാൻ തപ്പി കണ്ടുപിടിച്ചു.
കുറേ ആൾക്കാർ റിപ്പീറ്റഡായി എല്ലാ സിനിമയ്ക്കും വന്നിരുന്ന് എഴുതുന്നുണ്ട്. ഇതെന്ത് കൊണ്ടാണ് ചോദിക്കുന്നത്. നിങ്ങൾ ഇക്കാര്യം വായിച്ചത് കൊണ്ടാണ്. 25 പേർ സ്ഥിരമായി ഇതേക്കുറിച്ച് എഴുതുമ്പോൾ നിങ്ങൾ ബ്രെയിൻ വാഷ് ചെയ്യപ്പെടും. എന്റെ ഡ്രെെവർ അത് വായിച്ച് എന്നോട് ഒരു കമന്റ് പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റുകൾ വായിക്കാറുണ്ടല്ലേ എന്ന് ഞാൻ ചോദിച്ചു. ആ പോസ്റ്റ് ഇട്ടവൻ തന്നെ പലയിടത്തും എഴുതിയിടുന്നുണ്ട്.

എനിക്ക് റിയലിസ്റ്റിക്കായി ചെയ്യണമെന്നാണ്. പക്ഷെ ഇപ്പോൾ സിനിമ മാറി, സിനിമയുടെ വിഷ്വൽ ലിഫ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായങ്ങൾ വന്നപ്പോൾ ഞാൻ മാറി. ആൾക്കാരുടെ ടേസ്റ്റിനനുസരിച്ച് ഞാനും മാറണമല്ലോ. അതിനിപ്പോൾ ടീമിനെ മാറ്റേണ്ട കാര്യമില്ല. കാരണം ഞാൻ കൊടുക്കുന്ന ഇൻപുട്ടിലല്ലേ അവർക്ക് ചെയ്യാൻ പറ്റൂയെന്നും ജീത്തു ജോസഫ് പറഞ്ഞു.


Click it and Unblock the Notifications
