പ്രിയദര്‍ശന്‍ പോലുളള മാസ്റ്റര്‍ ഡയറക്ടേഴ്‌സ് വരെ ആ ചിത്രത്തെ ടെന്‍ഷനോടെ നോക്കി കണ്ടു

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായ ആളാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ്, തുടങ്ങിയ സിനിമകളെല്ലാം ജിത്തു ജോസഫിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കിയുളള ഡിറ്റക്ടീവ്‌ സംവിധാനം ചെയ്തുകൊണ്ടാണ് ജിത്തു ജോസഫ് തുടങ്ങിയത്.

jeethu joseph,

വലിയ താരങ്ങളെ വെച്ചൊക്കെ സിനിമകള്‍ ചെയ്‌തെങ്കിലും താന്‍ ഏറ്റവുമധികം ടെന്‍ഷന്‍ അടിച്ചു ചെയ്ത ചിത്രം ഏതാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുളള ആദിയാണ് താന്‍ ഏറെ ടെന്‍ഷനടിച്ച് പൂര്‍ത്തിയാക്കിയ ചിത്രമെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. കാരണം ആദി പ്രണവ് മോഹന്‍ലാല്‍ എന്ന നടനെ നായകനായി ലോഞ്ച് ചെയ്ത ചിത്രമാണ്.

ആ ലോഞ്ചിനെ പ്രിയദര്‍ശന്‍ പോലെയുളള മാസ്റ്റര്‍ ഡയറക്ടേഴ്‌സ് വരെ ഏറെ പ്രതീക്ഷയോടെയും ടെന്‍ഷനോടെയുമാണ് നോക്കി കണ്ടത്. ആ സമയത്ത് ഒരിക്കലും ടെന്‍ഷനായി കാണാത്ത ലാലേട്ടന്‍ വരെ ചുറ്റുമുളളവര്‍ പറയുന്നത് കേട്ട് ഒരല്‍പം ടെന്‍ഷനായി എന്നും ജിത്തു ജോസഫ് പറയുന്നു.

പ്രണവിനെ ലോഞ്ച് ചെയ്യാന്‍ മോഹന്‍ലാലിന് ഇന്ത്യന്‍ സിനിമയിലെ ഏത് പ്രഗത്ഭ സംവിധായകനെ വേണമെങ്കിലും കിട്ടും എന്നിരിക്കെ ലാലേട്ടനും സുചിത്ര ചേച്ചിയുമെക്കെ പൂര്‍ണ വിശ്വാസത്തോടെ ആ ജോലി തന്നെ ഏല്‍പ്പിച്ചത് കൊണ്ട് അതിന്റെ വലിയ ഉത്തരാവാദിത്വം തരുന്ന ഭാരമായിരുന്നു തനിക്ക് ടെന്‍ഷനായതെന്നാണ് ജിത്തു ജോസഫ് പറഞ്ഞത്. പ്രണവിന്റെ ആദ്യ ചിത്രമായ ആദി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസില്‍ അമ്പത് കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു സിനിമ.

More from Filmibeat

Read more about: jeethu joseph aadhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X