For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കുടംബത്തിന് എന്ത് സംഭവിച്ചു, മോഹൻലാലിന്റെ ദൃശ്യം 2 ഇവരുടെ ജീവിതം, വെളിപ്പെടുത്തി സംവിധായകൻ

  |

  മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ - ജീത്തു ജോസ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2. ചിത്രത്തിന്റെ ആദ്യ ഭാഗം ദൃശ്യം ഇന്ത്യൻ സിനിമയിൽ ഏറെ ചർച്ച വിഷയമായിരുന്നു. തെന്നിന്ത്യൻ ഭാഷകളിലും, ബോളിവുഡിലും റീമേക്ക് ചെയ്യപ്പെട്ട ചിത്ര തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗം ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജോർജ്ജ് കുട്ടിക്കും കുടുംബത്തിനും എന്ത് സംഭവിച്ചുവെന്നാണ് എല്ലാവർക്കും അറിയേണ്ടത്.

  വർഷങ്ങൾക്ക് ശേഷം തിരികെ എത്തുന്ന ജോർജ്ജ് കുട്ടിക്കും കുടുംബത്തവും എന്തെല്ലാം മാറ്റങ്ങളാണ് ഇവർക്ക് സംഭവിച്ചിരിക്കുന്നതെന്നാണ് എല്ലാ മലയാളികൾക്കും അറിയേണ്ടത്. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കോളേജ് വിദ്യാർത്ഥികൾക്കായി കേരള സർക്കാർ നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്. ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായിട്ടാകും രണ്ടാം എത്തുക.

  ഒരു സസ്പെൻസ് ക്രൈം ചിത്രമായികരുന്നു ദൃശ്യം. എന്നാൽ അത് ആദ്യ ഭാഗത്തോടെ അവസാനിച്ചു. ദൃശ്യം 2 ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു അഭിമുഖത്തിൽ പറ‍ഞ്ഞു, ദൃശ്യം ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam

  കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയോട് കൂടിയാണ് ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുന്നത്. മോഹൻലാലിനോടും നടി മീനയോടും ഉൾപ്പെടെ ചിത്രത്തിലെ എല്ലാം ടീം അംഗങ്ങളോടും 14 ദിവസം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സവിധായകൻ പറയുന്നുണ്ട്. കൂടാതെ നേരത്തെ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും കൊവിഡ് ടെസ്റ്റ് നടത്തും. ചിത്രീകരണം അവസാനിക്കുന്നത് വരെ അതാത് സ്ഥലങ്ങളിലെ ഹോട്ടലിൽ ഒരൊറ്റ ഹോട്ടലിൽ താമസമൊരുക്കും.ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ചിത്രീകരണ സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ചിത്രീകരണം തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല.

  ജീത്തു ജോസ് നേരത്തെ നൽകിയ അഭിമുഖത്തിൽ ദൃശ്യം 2 ന്റെ തിരക്കഥയെ കുറിച്ച് വെളിപ്പെടുത്തിരുന്നു. ലോക്ക് ഡൗൺ കാലത്ത് എഴുതി പ്ലാൻ ചെയ്ത ചിത്രമായത് കൊണ്ട് തന്നെ ആൾക്കൂട്ട രംഗങ്ങൾ സിനിമയിൽ നിന്ന് പൂർണ്ണമായിന ഒഴിവാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു. കൂടാതെ കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് പോവുക.

  ഈ വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായിരുന്നു റാം . റാമിനെ പ്രതീക്ഷിച്ചിരുന്ന മലായളി പ്രേക്ഷകരുടെ മുന്നിലേയ്ക്കാണ് ദൃശ്യം 2 വുമായി ഇവർ എത്തുന്നത്. മാസങ്ങൾക്ക് മുമ്പ് തന്നെ ദൃശ്യം 2നെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് സൂചന നൽകിയിരുന്നു. എന്നാൽ മോഹൻലാലിന്റെ പിറന്നാൾ ദിവസമാണ് സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപംന നടന്നത്. താരത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ഫസ്റ്റ് ടീസർ പുറത്തു വിടുകയും ചെയ്തിരുന്നു. ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

  Read more about: mohanlal drishyam
  English summary
  Jeethu Joseph Reveals Mohanlal Drishyam 2 Is Family Drama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X