പ്രണവ് മോഹന്‍ലാലിന്റെ ആവശ്യം അതായിരുന്നു, അച്ഛന്റെ പൈസ വേണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ജീത്തു ജോസഫ്

ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ അഭിനയത്തില്‍ അരങ്ങേറിയത്. ബാലതാരമായി മികച്ച പ്രകടനം പുറത്തെടുത്ത താരപുത്രന്‍ ഭാവിയില്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ തുടങ്ങിയ സിനിമാജീവിതം ഹൃദയത്തിലെത്തി നില്‍ക്കുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികയായെത്തുന്നത്. ഈ സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് വൈറലായി മാറിയിരുന്നു. പ്രണവിന്റെ പെരുമാറ്റത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമൊക്കെ പറഞ്ഞ് പ്രിയപ്പെട്ടവര്‍ എത്തിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടിയിലേക്ക് പ്രണവ് വന്നതിനെക്കുറിച്ചും അന്നത്തെ അനുഭവങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ജീത്തു ജോസഫ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രണവ് ലോകമറിയപ്പെടുന്ന നടനാവണമെന്ന ആഗ്രഹമൊന്നും ലാലേട്ടനില്ലെന്ന് ജീത്തു ജോസഫ് പറയുന്നു. തന്റേതായ നിലപാടുകളും സ്റ്റൈലുമുണ്ട് അദ്ദേഹത്തിന്. മകന് എന്തെങ്കിലുമൊരു ജോലി വേണമെന്ന ആഗ്രഹമേ ലാലേട്ടനുള്ളൂവെന്നും, ഇതേക്കുറിച്ച് തനിക്ക് നേരിട്ട് അറിയാമെന്നും സംവിധായകന്‍ പറയുന്നു. നല്ല കഴിവുള്ളയാണ് അപ്പു. എന്നാല്‍ മറ്റൊരാളെ വെച്ച് അപ്പുവിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇനിയും മാറാനുണ്ട്. കഠിനാധ്വാനത്തിലൂടെ അവന്‍ വളര്‍ന്നുവരികയും ചെയ്യും. സിനിമയെന്ന ചട്ടക്കൂടില്‍ അങ്ങനെ നില്‍ക്കുന്നയാളല്ല അവന്‍, കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

Pranav Mohanlal

Recommended Video

അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

ലൈഫ് ഓഫ് ജോസൂട്ടിയില്‍ പ്രവര്‍ത്തിക്കാനായി പ്രണവ് വന്നിരുന്നു. അസിസ്റ്റന്റാവാനായി വരുന്നുവെന്നറിഞ്ഞ സമയത്ത് അതേക്കുറിച്ച് ചോദിച്ചിരുന്നു. തനിക്ക് കുറച്ച് പണം ആവശ്യമുണ്ടെന്നും, പുസ്തകം എഴുതാന്‍ പ്ലാനുണ്ടെന്നുമായിരുന്നു അന്ന് അവന്‍ പറഞ്ഞത്. അച്ഛന്‍രെ പൈസയൊന്നും തനിക്ക് വേണ്ടെന്നും സ്വയം ജോലി ചെയ്ത് പണമുണ്ടാക്കാനാണ് തീരുമാനമെന്നും അപ്പു പറഞ്ഞിരുന്നു. ഏല്‍പ്പിക്കുന്ന ജോലി അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ മനോഹരമായി അപ്പു ചെയ്യാറുണ്ടെന്നും ജീത്തു ജോസഫ് സാക്ഷ്യപ്പെടുത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X