മറ്റൊരു സിനിമ ചെയ്യാൻ പദ്ധതിയുണ്ട്, പക്ഷേ റാം? മോഹൻലാൽ ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ റാം. ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിർത്തി വയ്ക്കുകയായിരുന്നു. ഇപ്പോഴിത റാം എന്ന ചിത്രത്തിനെ കുറിച്ചുള്ള കുടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ജീത്തു ജോസഫ്. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ചിത്രത്തിന്റെ ഭാവിയെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്.

ram-jeethu joseph

ലോക്ക് ഡൗൺ നീണ്ടു പോകുന്ന സാഹചര്യത്തിൽ സിനിയെ കുറിച്ചുള്ള നിരവധി സംശയവുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. റാം ഉപേക്ഷിച്ചിട്ടില്ലെന്നും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ജീത്തു ജോസഫ് പറഞ്ഞു . ഈ സമയത്ത് വിദേശത്ത് വെച്ചുള്ള ചിത്രീകരണം സാധിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. താൻ മറ്റൊരു ചിത്രത്തിന്റെ ആലോചനയിലാണെന്നും ജീത്തു ജോസഫ് പറഞ്ഞു.

സംവിധായകൻ ഫേസ്ബുക്ക് പേസ്റ്റ് ഇങ്ങനെ...
കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളായി എനിക്ക് നിരന്തരം ചോദ്യങ്ങളും മെസേജുകളും വന്ന് കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് മോഹന്‍ലാല്‍ നായകനായ റാം സിനിമയെക്കുറിച്ചാണ്. അത് ഉപേക്ഷിച്ച് മറ്റൊരു പ്രോജക്ടിനെക്കുറിച്ച് ഞാന്‍ ആലോചിക്കുകയാണോ എന്നാണ് പലരുടെയും സംശയം. യു.കെയിലും ഉസ്‌ബകിസ്ഥാനിലും കോവിഡ്-19 സാഹചര്യം കുറഞ്ഞാല്‍ റാമിന്റെ ചിത്രീകരണം ഞങ്ങള്‍ പുനരാരംഭിക്കും.. ആ കാരണം കൊണ്ട് മാത്രമാണ് റാമിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചത്. കൊറോണ വൈറസിനെ ചെറുതായെങ്കിലും ചെറുക്കാന്‍ സാധിച്ചത്.കേരളത്തിലായതിനാല്‍, ഇവിടുത്തെ ചിത്രീകരണ പരിപാടികള്‍ നേരത്തെ തുടങ്ങാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഇവിടെ മാത്രം ചിത്രീകരണം ആവശ്യമായ ഒരു സിനിമ ചെയ്യാന്‍ പദ്ധതിയുണ്ട്. അതിനര്‍ഥം റാം ഉപേക്ഷിച്ചുവെന്നല്ല. സാഹചര്യത്തെ തുടര്‍ന്ന് റാം നീണ്ടുപോകുന്നതാണെന്നും സംവിധായകൻ പറയുന്നു.

ജീത്തു ജോസഫിന്റെ പോസ്റ്റ് മോഹൻലാൽ ഫാൻസിന് ആശ്വാസമായിട്ടുണ്ട്. ചിത്രത്തിനായുള്ള പ്രതീക്ഷ പങ്കുവെച്ച് ആരാധക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാം. തെന്നിന്ത്യൻ താരം തൃഷ്യയാണ് നായികയായി എത്തുന്നത്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരതക്കുന്നത്. . ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണന്‍, സായ്കുമാര്‍, ആദില്‍ ഹുസൈന്‍ എന്നിവരാണ് മറ്റ് താരങ്ങൾ. മേഹൻലാലിനോടൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. റാമിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ ഏകദേശം പൂര്‍ത്തിയായിരുന്നു.

jeethu joseph

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X