മറ്റൊരു ദൃശ്യമാകില്ല, മാസ്- ആക്ഷൻ സിനിമ! മോഹൻലാൽ ചിത്രത്തിനെ കുറിച്ച് ജീത്തു ജോസഫ്
മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്ക്കെട്ടിൽ പിറന്ന ദൃശ്യത്തിന്. മലയാളത്തിനു പുറമേ ഹിന്ദിയിലും തമിഴിലും, തെലുങ്കിലും , കന്നഡയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു അന്യഭഷകളിൽ നിന്നു ചിത്രത്തിന് ലഭിച്ചത്. ദൃശ്യത്തിനു ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്ക്കെട്ട് വീണ്ടും എത്തുകയാണ്. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പുതിയ ചിത്രം മറ്റൊരു ദൃശ്യമാകില്ലെന്നുള്ള ഉറപ്പ് നൽകിയിരിക്കുകയാണ് പ്രിയ സംവിധായകൻ. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു മാസ് ചിത്രമായിരിക്കുമെന്നുള്ള സൂചനയും സംവിധായകൻ നൽകിയിട്ടുണ്ട് . പല രാജ്യങ്ങളിലായിട്ടാകും കഥ നടക്കുന്നതെന്നും ഒരു ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുക. തന്റെ കരിയറിലെ തന്നെ ഒരു വലിയ ചിത്രമായിരിക്കും ഇത്. കൂടാതെ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരറാണി തൃഷ ആയിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.യു കെ, ഈജിപ്ത് എന്നിവിടങ്ങളും ചിത്രത്തിന്റെ ലൊക്കേഷനായിരിക്കുമെന്നുള്ള റി്പ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.


Click it and Unblock the Notifications