twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ ചിത്രം റാം നേരിടുന്നത് വൻ പ്രതിസന്ധി, ഇന്ത്യയിലെ ലോക്ക് ഡൗൺ മാറിയാലും പ്രശ്നം തീരില്ല

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് റാം. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണിത്. വീണ്ടും ആ ഹിറ്റ് കൂട്ട്കെട്ട് ഒന്നിക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിനുപരി ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താര സുന്ദരി തൃഷ വീണ്ടും മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷരോട് അത്ര സുഖകരമല്ലാത്ത വാർത്ത പങ്കുവെച്ച് സംവിധായകൻ ജീത്തു ജോസഫ്. ഏഷ്യവിൽ മലയാളത്തിന് ൻൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

    കൊറോണ വൈറസ് വ്യാപനം മറ്റ് എല്ലാ മേഖലയെ പോലെ സിനിമ വ്യവസായത്തേയും ബാധിച്ചിട്ടുണ്ട്. തിയേറ്ററുകൾ അടച്ചിടുകയും സിനിമ ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. മോഹൻലാൽ ചിത്രം റാമിന്റേയും പ്രധാന വില്ലൻ കൊറോണ വൈറസ് തന്നെയാണ്. വൈറസ് വ്യാപനം തടയാൻ ഭൂരിഭാഗം രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യയിൽ ലോക്ക് ഡൗൺ നീക്കിയാലും പുറം രാജ്യങ്ങളിൽ പോയി ഉടൻ തന്നെ ഷൂട്ടിങ് പൂർത്തിയാക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ചിത്രം ഇനി അടുത്ത വർഷത്തേക്ക് പ്രതീക്ഷിച്ചാൽ മതി എന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്.

     റാമിന്റെ ഷൂട്ടിങ്

    നിലവിലെ സാഹചര്യമനുസരിച്ച് അടുത്ത് വർഷമാണോ ഈ വർഷമാണോ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക എന്ന് പറയാൻ സാധിക്കില്ല. നിലവിൽ ഒരു പ്ലാനുമില്ല. കാര്യങ്ങളെല്ലാം എപ്പോൾ റെഡി ആകുന്നോ അപ്പോൾ ഷൂട്ട് തുടങ്ങും. ഉസ്ബെക്കിസ്ഥാനിലും, തുർക്കിയിലും, ലണ്ടനിലുമൊക്കെയാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. ലണ്ടൻ എന്തായാലും ഒഴിവാക്കാൻ കഴിയില്ല. അത്ഭുതകരമായി രണ്ടോ മൂന്നോ മാസത്തിനുള്ളിൽ കാര്യങ്ങളെല്ലാം ശരിയാവുകയാണെങ്കിൽ നവംമ്പർ അവസാനമോ ഡിസംബർ ആദ്യമോ ഷൂട്ടിങ് തുടങ്ങാൻ പറ്റിയേക്കാം അതും ഉറപ്പില്ല.

     പുറംരാജ്യങ്ങളിൽ പോയി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ

    നിലവിൽ യുറോപ്യൻ രാജ്യങ്ങളിൽ പോയി ഷൂട്ട് ചെയ്യണമെന്ന് തന്നെയാണ് പ്ലാൻ.ഏതെങ്കിലും സമാനമായ ലുക്കുള്ള രാജ്യങ്ങളിലോട്ട് ലൊക്കേഷൻ മാറ്റുന്നതിലും തെറ്റില്ല. കഥയുടെ സ്ട്രക്ച്ചർ അങ്ങനെ തന്നെയാണ്. ഇനി നാളെ ഒരുതരത്തിലും ഷൂട്ട് പുറത്തുപോയി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയാണെങ്കിൽ സ്ക്രിപ്റ്റിൽ അതിന്റേതായ വ്യത്യാസങ്ങൾ വരുത്തേണ്ടി വന്നേക്കാം. നിലവിൽ ഇതൊന്നും നമ്മുടെ കൈകളിൽ അല്ല. ഇങ്ങനയൊന്നും സംഭവിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കാം.

     ഷൂട്ടിങ് നമ്മുടെ  കയ്യിൽ മാത്രമല്ല

    പ്രീ പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും വലിയ പ്രശ്നങ്ങളുള്ള കാര്യമല്ല. അത് നിയന്ത്രിക്കാൻ സാധിക്കും.പക്ഷേ ഷൂട്ട് എന്ന് പറയുമ്പോൾ അതു നമ്മുടെ കയ്യിൽ മാത്രം നിൽക്കുന്നൊരു പ്രോസസ്സ് അല്ല. പിന്നെ ഷൂട്ടിങ്ങിലേക്ക് വരുമ്പോഴേക്കും നമ്മളെ കൊണ്ടാവുന്ന മുൻകരുതലുകൾ എടുത്ത് മുന്നോട്ട് പോവുക മാത്രമല്ലേ ചെയ്യാൻ കഴിയൂ. കാരണം ഒരു ഷൂട്ടിങ് ലൊക്കേഷനിൽ ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ആളുകളാവും കൂടുതലുമുള്ളത്. പേടിയില്ലാത്തവർ ഷൂട്ടിങ്ങിന് വരും. ടെക്‌നീഷ്യൻമാരെ സംബന്ധിച്ചിടത്തോളം സിനിമയാണവരുടെ വരുമാനം. കൊറോണയ്ക്ക് ശേഷം പേടികൂടാതെ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ ഷൂട്ടിങ് സെറ്റിലേക്ക് വരുമെന്ന് തോന്നുന്നുണ്ടോ?ചിത്രത്തിന്റെ പ്രീ-പോസ്റ്റ് പ്രൊഡക്ഷൻ എങ്ങനെ നടത്തും? എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ മറുപടി.

      ഓണത്തിന്  പോലും  ഷൂട്ടിങ് ആരംഭിക്കില്ല

    ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം. മോഹൻലാലിനോടൊപ്പം ഒരു വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. . ഓണം റിലീസായിട്ട് ചിത്രം തീയേറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം. നിലവിൽ ഓണത്തോടെ ചിത്രത്തിന്റെ ഷൂട്ട് പോലും തുടങ്ങാൻ സാധിക്കില്ല.ഇന്ദ്രജിത്ത്, സായികുമാർ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണൻ, ചന്തുനാഥ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോക്ക്ഡൗൺ കഴിഞ്ഞാലും ഉടനെയൊന്നും തീയേറ്ററുകൾ തുറന്നിട്ട് കാര്യമില്ലെന്നാണ് സംവിധായകൻ പറയുന്നത്. ജനങ്ങളുടെ ഉള്ളിൽ ആ ഭയം ഉണ്ടാകും.

     ഒന്നും പറയാൻ കഴിയാത്ത സാഹചര്യം

    കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ടോട്ടലി ആൺപ്രഡിക്ടറ്റബിളായിട്ടാണ് സംഭവിക്കുന്നത്. അത് പോയാൽ എല്ലാം തീരുമെന്ന് നമ്മുക്ക് പറയാനും കഴിയില്ല. നിലവിൽ ഇന്ത്യയിലെ കാര്യങ്ങൾ നോർമൽ ആയാലും രാജ്യാന്തര തലത്തിൽ അങ്ങനെയാകണം എന്നില്ല. അതുകൊണ്ട് തന്നെ ഒന്നും പറയാൻ കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളത്. നിലവിൽ ഈ രോഗത്തെ പ്രതിരോധിക്കാൻ വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ല. വാക്സിനൊക്കെ വന്നു കഴിഞ്ഞാൽ ചിലപ്പോൾ ആളുകൾ എല്ലാം പെട്ടെന്ന് ആക്റ്റീവ് ആയേക്കാം.

    Read more about: mohanlal jeethu joseph
    English summary
    Jeethu Joseph Says About Mohanlal Movie Ram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X