ദൃശ്യത്തിന് അവസാനമുണ്ടെങ്കിൽ ഇങ്ങനെയായിരിക്കുമെന്ന് ലാലേട്ടനോട് പറഞ്ഞു: ജീത്തു ജോസഫ്

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 3. ഏപ്രിൽ രണ്ടിന് ചിത്രം റിലീസ് ചെയ്യും. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാ​ഗങ്ങളും വലിയ ​ഹിറ്റായതാണ്. മൂന്നാം ഭാ​ഗത്തെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ ഭയപ്പെടുത്തുന്നില്ല. പക്ഷെ ഞങ്ങൾക്കതൊരു ഉത്തരവാദിത്വമാണ്. അതിന്റെ ബാ​ഗേജ് ഉണ്ട്. അതിൽ പേടിച്ചിട്ട് കാര്യമില്ല. മൂന്നാം ഭാ​ഗത്തിനുള്ള സാധ്യതയുണ്ടായിരുന്നു. ബോക്സ് ഓഫീസിലെ വിജയ പരാജയങ്ങളെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നില്ല.

ആ സിനിമയുടെ ഓർ​ഗാനിക്കായ തുടർച്ചയായും കഥാപരമായും കഥാപാത്രപരമായും ആ തുടർച്ച നിലനിർത്തിക്കൊണ്ട് പോകണം എന്ന ചലഞ്ച് ഉണ്ടായിരുന്നു. അത് ഏറ്റെടുത്തു. അതൊരു നല്ല സിനിമയാണ്. ദൃശ്യം ഒന്നാം ഭാ​ഗവും രണ്ടാം ഭാ​ഗവും പോലെയല്ല മൂന്നാം ഭാ​ഗം. പക്ഷെ കഥാപാത്രങ്ങളെല്ലാം ഒന്ന് തന്നെയാണ്. നാല് വർഷം കഴിഞ്ഞുള്ള ആ കഥാപാത്രങ്ങളുടെ അവസ്ഥയെക്കുറിച്ച് എനിക്ക് പറയണമെന്ന് തോന്നി. അത് മൂന്നാം ഭാ​ഗമാകുന്നു. അത്രയേ ഉള്ളൂയെന്ന് ജീത്തു ജോസഫ് പറഞ്ഞു.

Jeethu Joseph   Drishyam 3

രണ്ടാം ഭാ​ഗം കഴിഞ്ഞപ്പോൾ ഇതിൽ മൂന്നാം ഭാ​ഗത്തിന് സാധ്യതയുണ്ടോ എന്ന് ലാലേട്ടൻ ചോദിച്ചു. അതൊന്നുമറിയില്ല ലാലേട്ടാ, പക്ഷെ ഇനിയൊരു മൂന്നാം ഭാ​ഗം ഉണ്ടെങ്കിൽ അത് ഇങ്ങനെ അവസാനിക്കണമെന്നാണ് ആ​ഗ്രഹമെന്നാണ് ആ​ഗ്രഹമെന്ന് പറഞ്ഞപ്പോൾ അത് കൊള്ളാലോ എന്ന് ലാലേട്ടൻ പറഞ്ഞു. അപ്പോൾ തൊട്ട് ഞാൻ ആലോചിച്ചതാണ്. മൂന്നാം ഭാ​ഗം കഴിഞ്ഞ് എന്തെന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

More from Filmibeat

Read more about: jeethu joseph drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X