മീനയെ തേങ്ങ പൊതിക്കാൻ പഠിപ്പിച്ച് ജീത്തു ജോസഫ്, ദൃശ്യം 2 ലെ രസകരമായ കാഴ്ച വൈറലാകുന്നു...
പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു.ജോർജ്ജുകുട്ടിയുടെ കുടുംബ മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമാലോകവും ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്നും സിനിമ കോളങ്ങളിൽ ജോർജ്ജ് കുട്ടിയും കുടുംബവും ചർച്ച വിഷയമാണ്. വർഷങ്ങൾക്ക് ശേഷം ജോർജ്ജ് കുട്ടിയും കുടുംബവും തിരികെ വരവിനായി തയ്യാറെടുക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ജോർജ്ജ് കുട്ടിയും കുടുംബവും വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. നിരവധി മാറ്റത്തോടെയാണ് ഇവരുടെ മടങ്ങി വരവ്. അതിനാൽ തന്നെ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമാണ്. ലൊക്കേഷൻ കാഴ്ചകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദൃശ്യം 2 ന്റെ രസകരമായ ഒരു ലൊക്കേഷൻ ചിത്രമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദൃശ്യം 2 ന്റെ രസകരമായ ഒരു ചിത്രമാണ്. മീനക്കൊപ്പുള്ള ജീത്തു ജോസഫിൻരെ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരിക്കുന്നത്. ഒരു തേങ്ങപൊതിക്കൽ യന്ത്രവും കയ്യിൽ ഒരു തേങ്ങയുമായി സംവിധായകൻ ജീത്തു ജോസഫും തൊട്ടരികിൽ നായിക മീനയും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫാൻ ഗ്രൂപ്പിൽ വൈറലായ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചിരിപ്പൊട്ടിച്ചിട്ടുണ്ട്. മീനയെ തേങ്ങ പൊതിക്കാൻ പഠിപ്പിക്കുന്ന സംവിധായകൻ എന്നിങ്ങനെയുള്ള കമന്റുകാളാണ് വൈറലാകുന്നത്.

ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ലൊക്കേഷൻ ചിത്രവും പുറത്ത് വന്നിരുന്നു. ലൊക്കേഷനിൽ സമൂഹിക അകലം പാലിച്ച് ഇരിക്കുന്ന ചിത്രമായിരുന്ന മോഹൻലാലിന്റേയും മീനയം ചിത്രമായിരുന്നു ഇത്. മീനയായിരുന്നു ചിത്രം പങ്കുവെച്ചത്. പിന്നീട് മീന ഷെയര്‍ ചെയ്‍ത ഫോട്ടോ പിന്നീട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സാമൂഹിക അകലം പാലിച്ച് എന്നാണ് മീന ഫോട്ടോയ്‍ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. ജോര്‍ജുകുട്ടിയായും റാണിയായുമുള്ള മോഹൻലാലിന്റെയും മീനയുടെയും ഫോട്ടോയ്ക്ക് ഒട്ടേറെ ആരാധകർ കമന്റുമായി എത്തിയിരുന്നു. ജോർജ്ജ് കുട്ടിയുടേയുടെ കുടുംബ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സെപ്റ്റംബർ മൂന്നാം ആഴ്ചയാണ് ദൃശ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണം നടക്കുക. മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷമാണ് ചിത്രീകരണത്തിന് എത്തിയത്. കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു. ചിത്രീകരണം അവസാനിക്കുന്നത് വരെ അംഗങ്ങൾക്ക് പുറത്ത് പോകാനോ, പുറത്തുള്ളവരുമായി ബന്ധപ്പെടാനോ സാധിക്കില്ല. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയ്ക്ക് ശേഷമാണ് മോഹൻലാൽ ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്.
Recommended Video

ഒരു പൂർണ്ണ കുടുംബ ചിത്രമായിരിക്കും ദൃശ്യം 2. ദൃശ്യം 2 ഒരു റിയലിസ്റ്റിക് എന്റർടെയ്‌നറായിരിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ദൃശ്യം1 ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ചിത്രമായിരുന്നു. എന്നാൽ രണ്ടാം ഭാഗം ഒരു കുടുംബ ചിത്രമാണ്. ജോർജ്ജ് കുട്ടിയുടേയും കുടുംബത്തിന്റേയും ഇപ്പോഴത്തെ അവസ്ഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. ബന്ധങ്ങൾക്കും വികാരങ്ങൾക്കും ഏറെ പ്രധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു. കൊച്ചി , തെടുപുഴ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്.


Click it and Unblock the Notifications











