twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം ക്ലൈമാക്‌സ് തന്ന കിക്ക് രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കരുത്, കാരണം പറഞ്ഞ് ജീത്തു ജോസഫ്‌

    By Midhun Raj
    |

    മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2വിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നത്. ഇത്തവണയും വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഒരു ദുരന്തം അതിജീവിച്ച ശേഷമുളള ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുളള ജീവിതമാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്.

    ദൃശ്യം 2 സെറ്റില്‍ നിന്നുളള ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മീന, അന്‍സിബ, എസ്തര്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരെല്ലാം വീണ്ടും എത്തുമ്പോള്‍ ഇവര്‍ക്കൊപ്പം ചില പുതിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. അതേസമയം ദൃശ്യം 2വിനെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    ആദ്യ ദൃശ്യത്തിന്റെ ക്ലൈമാക്‌സ്

    ആദ്യ ദൃശ്യത്തിന്റെ ക്ലൈമാക്‌സ് തന്ന കിക്ക് രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കരുത് എന്ന് സംവിധായകന്‍ പറയുന്നു. 2019ലാണ് എനിക്ക് ദൃശ്യം 2വിന്‌റെ ഒരു ത്രെഡ് കിട്ടുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. അപ്പോഴും ലാലേട്ടനോട് ഞാന്‍ പറഞ്ഞത് ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയിട്ട് ഒരു ഫൈനല്‍ തീരുമാനം പറയാം എന്നായിരുന്നു.

    ദൃശ്യം ഫസ്റ്റില്‍

    ദൃശ്യം ഫസ്റ്റില്‍ സിനിമ എല്ലാം കഴിഞ്ഞ് തിയ്യേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോഴുണ്ടായ ഒരു കിക്കുണ്ടല്ലോ അത് ഇതിനകത്ത് ഇല്ല. എനിക്ക് ആകപ്പാടെയുളള പേടി ഇതാണ്. അങ്ങനെയൊരു കിക്ക് പ്രതീക്ഷിച്ചുവന്നാല്‍ ആകെ കണക്കുക്കൂട്ടലുകള്‍ തെറ്റും. പക്ഷേ ഇതൊരു നല്ല സിനിമയാണ്. അതിന് വേണ്ട എല്ലാ ചേരുവകളുമുണ്ട്.

    ആളുകള്‍ ഇത് തീര്‍ച്ചയായും

    ആളുകള്‍ ഇത് തീര്‍ച്ചയായും ആസ്വദിക്കും. അതുകൊണ്ടാണ് ഈ സിനിമയില്‍ വലിയ ട്വിസ്റ്റും സസ്‌പെന്‍സുമൊക്കെയുണ്ടെന്ന് എഴുതിവിടുന്നവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയൊന്നും പറയല്ലേ. അങ്ങനെയൊരു സിനിമ അല്ല ഇത്. പ്രതീക്ഷയുടെ ഒരു ഭാരമുണ്ട്. അതില്ലെന്ന് പറയുന്നില്ല. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

    എന്തായാലും രണ്ടാം ഭാഗം എടുക്കാന്‍ വേണ്ടി

    എന്തായാലും രണ്ടാം ഭാഗം എടുക്കാന്‍ വേണ്ടി എടുത്തതെന്ന് ആരും പറയില്ല. അല്ലാതെ രണ്ടാം ഭാഗം എടുക്കുന്നതുകൊണ്ടുളള സാമ്പത്തിക ലാഭം നോക്കിയല്ല ഈ സിനിമയെടുത്തത്. അങ്ങനെ ചെയ്യാനായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നല്ലോ. അഭിമുഖത്തില്‍ ജീത്തു ജോസഫ് പറഞ്ഞു.

    അതേസമയം ആശീര്‍വാദ് സിനിമാസിന്റെ

    അതേസമയം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. വളരെയധികം ഇന്‍ഡ്രസ്റ്റിങ്ങായിട്ടുളള ഒരു സബ്ജക്ട് തന്നെയാണ് ദൃശ്യം 2വിന്റെത് എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ വളരെയധികം പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരുന്നത്.

    അപ്പോ അവരുടെ പ്രതീക്ഷകളെ

    അപ്പോ അവരുടെ പ്രതീക്ഷകളെ കണക്കിലെടുത്തുകൊണ്ടാണ് ഞങ്ങള്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. അതിലെ കഥയും കഥാപാത്രങ്ങളുമൊക്കെ ഡെവലപ്പ് ചെയ്യുന്നതും അങ്ങനെയാണ്. ജോര്‍ജ്ജുകുട്ടിയെയും റാണിയെയും ആ കുടുംബത്തെയും മലയാളികള്‍ ഒരിക്കലും മറക്കില്ലെന്നുളള ഒരു പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് രണ്ടാം ഭാഗം എടുക്കാനുളള പ്രചോദനം ആയത്,ഒരഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണിവ.

    Read more about: jeethu joseph mohanlal
    English summary
    jeethu reaction about drishyam 2 movie audience expectations
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X